കടയിലെ പലഹാരങ്ങൾ കഴിച്ച് പൂച്ച; വിഡിയോ വൈറൽ, ഹോട്ടലിന് പൂട്ട്
വെഞ്ഞാറമൂട്∙ ഹോട്ടലിലെ കണ്ണാടി അലമാരയിൽ സൂക്ഷിച്ചിരുന്ന പലഹാരങ്ങൾ പൂച്ച കഴിക്കുന്ന വിഡിയോ വൈറലായതോടെ ഹോട്ടലിനെതിരെ നടപടി. അധികൃതർ എത്തി കട അടപ്പിച്ചു. നെല്ലനാട് പഞ്ചായത്തിലെ വയ്യേറ്റിനു സമീപത്തെ കടയിലാണ് സംഭവം. രണ്ടു ദിവസം മുൻപ് ഒരു വഴിയാത്രക്കാരനാണ് വിഡിയോ പകർത്തിയത്. സംഭവം പ്രചരിച്ചതോടെ

വെഞ്ഞാറമൂട്∙ ഹോട്ടലിലെ കണ്ണാടി അലമാരയിൽ സൂക്ഷിച്ചിരുന്ന പലഹാരങ്ങൾ പൂച്ച കഴിക്കുന്ന വിഡിയോ വൈറലായതോടെ ഹോട്ടലിനെതിരെ നടപടി. അധികൃതർ എത്തി കട അടപ്പിച്ചു. നെല്ലനാട് പഞ്ചായത്തിലെ വയ്യേറ്റിനു സമീപത്തെ കടയിലാണ് സംഭവം. രണ്ടു ദിവസം മുൻപ് ഒരു വഴിയാത്രക്കാരനാണ് വിഡിയോ പകർത്തിയത്. സംഭവം പ്രചരിച്ചതോടെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതിയും ലഭിച്ചു. തുടർന്ന് നെല്ലനാട് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കടയിലെത്തി പരിശോധന നടത്തി.
പരിസര ശുചീകരണം നടപ്പിലാക്കിയിട്ടില്ലെന്നും മതിയായ ലൈസൻസ് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയതിനെത്തുടർന്ന് കട അടച്ചിടാൻ നിർദേശം നൽകുകയായിരുന്നു.കടയുടെ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കി നവീകരിച്ചതിനു ശേഷം അപേക്ഷ സമർപ്പിച്ച് പരിശോധനകൾക്കു ശേഷം മാത്രമേ ലൈസൻസ് നൽകുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അറിയിച്ചു.