നെയ്യാറ്റിൻകരയില്‍ 4 പേർക്കു കൂടി കോളറ; ഐസലേഷൻ വാർഡില്‍ വെള്ളവും വൈദ്യുതിയുമില്ല
നെയ്യാറ്റിൻകര ∙ തവരവിള ശ്രീ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റിയുടെ ഹോസ്റ്റലിലെ അന്തേവാസികളിൽ 4 പേർക്കു കൂടി ഇന്നലെ കോളറ സ്ഥിരീകരിച്ചു. നേരത്തേ രോഗം കണ്ടെത്തിയ 3 പേർ ഉൾപ്പെടെ ഇവിടത്തെ അന്തേവാസികളിൽ 7 പേർക്കാണു കോളറ ബാധിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

നെയ്യാറ്റിൻകര ∙ തവരവിള ശ്രീ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റിയുടെ ഹോസ്റ്റലിലെ അന്തേവാസികളിൽ 4 പേർക്കു കൂടി ഇന്നലെ കോളറ സ്ഥിരീകരിച്ചു. നേരത്തേ രോഗം കണ്ടെത്തിയ 3 പേർ ഉൾപ്പെടെ ഇവിടത്തെ അന്തേവാസികളിൽ 7 പേർക്കാണു കോളറ ബാധിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വയറിളക്കവും ഛർദിയുമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ 12 പേർ ചികിത്സയിലുണ്ട്. ഒരാൾ എസ്എടി ആശുപത്രിയിലും 11 പേർ ഐരാണിമുട്ടത്തെ ഐസലേഷൻ വാർഡിലുമാണ്. പാറശാല, നെയ്യാറ്റിൻകര ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരുന്നവരെയാണ് ഐരാണിമുട്ടത്തേക്കു മാറ്റിയത്.
ഡപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയും ഹോസ്റ്റലിൽ പരിശോധന നടത്തി. അതേസയമം, ഐരാണിമുട്ടം സെന്ററിൽ കഴിയുന്ന രോഗികൾക്കു മതിയായ സൗകര്യങ്ങളില്ലെന്നു പരാതി ഉയർന്നു. വൈദ്യുതി ഇല്ലാത്ത മേഖലയിലാണ് അവരെ കിടത്തിയിരിക്കുന്നതെന്നും വെള്ളം കിട്ടാനില്ലെന്നുമാണു പരാതി. ഈ മാസം 4ന് ആണ് ഹോസ്റ്റലിലെ അന്തേവാസികളിൽ ചിലർക്കു വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. 5ന് ഒരാൾ മരിച്ചു. കോളറയുടെ ഉറവിടം കണ്ടെത്താൻ കഴിയാതെ വലയുകയാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ. ഹോസ്റ്റലിലെയും പരിസരപ്രദേശങ്ങളിലും വെള്ളവും മറ്റും ശേഖരിച്ചു നടത്തിയ പരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്താനായില്ല. പുറത്തുനിന്നു ഭക്ഷണം കൊണ്ടുവരാറുള്ളതിനാൽ അതിലൂടെ ബാക്ടീരിയ എത്തിയോയെന്നാണു സംശയം.
എലിപ്പനി ബാധിച്ചെന്നു സംശയം: 2 പേർ ഇന്നലെ മരിച്ചു
തിരുവനന്തപുരം ∙ എലിപ്പനി ബാധിച്ചുവെന്നു സംശയിച്ചിരുന്ന 2 പേർ ഇന്നലെ മരിച്ചു. ഇടുക്കിയിലെ കൊന്നത്തടിയിലും മലപ്പുറം കവണൂരുമാണ് ഓരോ മരണം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ വർഷം എലിപ്പനി ബാധിച്ച് 67 പേർ മരിച്ചു. എലിപ്പനി സംശയിക്കുന്ന 72 മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇടുക്കിയിലെ കുമിളിയിൽ എച്ച്1എൻ1 ബാധിച്ച 19കാരി ഇന്നലെ മരിച്ചു. സംസ്ഥാനത്തു പനി ബാധിതരുടെ എണ്ണവും വർധിച്ചു വരുന്നുണ്ട്. ഈമാസം ഒന്നിനു പനിബാധിതർ 10955 ആണെങ്കിൽ ഇന്നവലെ 13196 പേർ പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി.