തെരുവ് നായ ആക്രമണം: വിദ്യാർഥിക്കു പരുക്ക്
വർക്കല∙ മദ്രസയിൽനിന്നു രാവിലെ പഠനം കഴിഞ്ഞ് മടങ്ങിയ 12 വയസ്സുകാരന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. നടയറ ചരുവിള വീട്ടിൽ നജീബ്- സജ്ന ദമ്പതികളുടെ മകൻ ആസിഫിനെയാണ് (12) ഇന്നലെ രാവിലെ വഴിയിലൂടെ പോകുമ്പോൾ തെരുവ് നായ്ക്കൾ ആക്രമിച്ചത്. കൈകാലുകൾക്ക് മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ

വർക്കല∙ മദ്രസയിൽനിന്നു രാവിലെ പഠനം കഴിഞ്ഞ് മടങ്ങിയ 12 വയസ്സുകാരന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. നടയറ ചരുവിള വീട്ടിൽ നജീബ്- സജ്ന ദമ്പതികളുടെ മകൻ ആസിഫിനെയാണ് (12) ഇന്നലെ രാവിലെ വഴിയിലൂടെ പോകുമ്പോൾ തെരുവ് നായ്ക്കൾ ആക്രമിച്ചത്. കൈകാലുകൾക്ക് മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവസമയം അതുവഴി വന്ന ബൈക്ക് യാത്രികൻ തെക്കതിൽ ഇർഷാദിന്റെ ഇടപെടൽ കാരണമാണ് കുട്ടിയെ ഗുരുതര പരുക്കേൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. തെരുവുനായ്ക്കളുടെ ഭീഷണി ഇല്ലാതാക്കാൻ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നു നടയറ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.എം.സിനിമോൻ ആവശ്യപ്പെട്ടു.