നെയ്യാറ്റിൻകര ∙ തവരവിള ശ്രീ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റിയുടെ ഹോസ്റ്റലിലെ അന്തേവാസികളായ 4 പേർക്കു കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ താമസിച്ചിരുന്ന 11 പേർക്കു കോളറ കണ്ടെത്തി. കോളറ സ്ഥിരീകരിച്ചവർ ഉൾപ്പെടെ ഹോസ്റ്റലിലെ എല്ലാവരുടെയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 24

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര  ∙ തവരവിള ശ്രീ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റിയുടെ ഹോസ്റ്റലിലെ അന്തേവാസികളായ 4 പേർക്കു കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ താമസിച്ചിരുന്ന 11 പേർക്കു കോളറ കണ്ടെത്തി. കോളറ സ്ഥിരീകരിച്ചവർ ഉൾപ്പെടെ ഹോസ്റ്റലിലെ എല്ലാവരുടെയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 24 പേരാണു ചികിത്സയിൽ തുടരുന്നത്. ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നവരുടെ നിലയും തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കെയർ ഹോം: പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി
സംസ്ഥാനത്തു കുട്ടികളുടെയും മുതിർന്നവരുടെയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നു മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു.

ADVERTISEMENT

പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പിലെയും മെഡിക്കൽ കോളജിലെയും സംഘങ്ങൾ സ്ഥലം സന്ദർശിച്ചു. എല്ലാ ജലസ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ സാംപിളുകളും  ഭക്ഷണ സാംപിളുകളും പരിശോധനയ്ക്ക് അയച്ചു. നെയ്യാറ്റിൻകര നഗരസഭയുടെ ആരോഗ്യവിഭാഗം പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രദേശത്തെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.