തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കേരളത്തിൽ 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കേരളത്തിൽ 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിലാണ് കാലവർഷം ശക്തമാവുക.  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. അറബിക്കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ 16 വരെ  കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്. 

ADVERTISEMENT

ഇന്നലെ കൂടുതൽ മഴ പൂഞ്ഞാറിൽ 
ഇന്നലെ കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ. വൈകിട്ട് 6 മണി വരെയുള്ള കണക്കനുസരിച്ച് 11.3 സെന്റീമീറ്റർ മഴ ലഭിച്ചു. പത്തനംതിട്ടയിലെ വെങ്കുറിഞ്ഞിയിൽ 8.8 സെന്റീമീറ്ററും ചെറുവാഞ്ചേരി 7, ആറളം 6.8, റാന്നി 6.7, ളാഹ 6.5, നീലേശ്വരം 5.9 സെന്റീമീറ്റർ വീതവും മഴ ലഭിച്ചു.

ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യൂനമർദ പാത്തിയും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ചക്രവാതച്ചുഴിയുമാണ് മഴ ശക്തിപ്പെടാൻ കാരണം. നിലവിൽ സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇത് കേരളത്തിലടക്കം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ കാലവർഷക്കാറ്റിനെ ശക്തിപ്പെടുത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT