വർക്കല∙നഗരസഭ പരിധിയിൽ തെരുവുനായ ശല്യം വ്യാപകമായി. അനിമൽ ബർത്ത്‌ കൺട്രോൾ(എബിസി) പദ്ധതി നിലവിൽ കാര്യക്ഷമം അല്ലാത്ത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. നഗര സഭയിലെ ഒട്ടുമിക്ക വാർഡുകളിലും തെരുവ് നായ്ക്കളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്.ടൂറിസം മേഖല ഉൾപ്പെടെ ജനവാസമേഖലകൾ കേന്ദ്രീകരിച്ച് ഇതിനകം നിരവധി ആക്രമണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙നഗരസഭ പരിധിയിൽ തെരുവുനായ ശല്യം വ്യാപകമായി.  അനിമൽ ബർത്ത്‌ കൺട്രോൾ(എബിസി) പദ്ധതി നിലവിൽ കാര്യക്ഷമം അല്ലാത്ത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. നഗര സഭയിലെ ഒട്ടുമിക്ക വാർഡുകളിലും തെരുവ് നായ്ക്കളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്.ടൂറിസം മേഖല ഉൾപ്പെടെ ജനവാസമേഖലകൾ കേന്ദ്രീകരിച്ച് ഇതിനകം നിരവധി ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വർക്കല പാപനാശം, ഹെലിപ്പാട്, പുന്നമൂട്, കണ്ണംബ, നടയറ ഉൾപ്പെടെ ഭാഗങ്ങളിൽ ഇതിനകം നിരവധി പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം നടയറയിൽ മദ്രസ പഠനം കഴിഞ്ഞ വീട്ടിലേക്കു മടങ്ങിയ 12 കാരനെ ആറോളം തെരുവ് നായ്ക്കളാണ് ഓടിച്ചിട്ട്‌ ആക്രമിക്കാൻ നോക്കിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ വീണ കുട്ടിയെ നായ്ക്കൾ പിന്തുടർന്ന് കടിക്കാൻ ശ്രമിക്കവേ അതു വഴി വന്ന ഒരു ബൈക്ക് യാത്രക്കാരൻ ആണ് രക്ഷപ്പെടുത്തിയത്. 

ADVERTISEMENT

നടയറ മേഖലയിൽ നായ ശല്യം നേരത്തെ രൂക്ഷമാണ്. ഇതു പ്രതിരോധിക്കാൻ തക്ക നടപടികൾ ഇനിയും ഉണ്ടായിട്ടില്ലെന്നു മാത്രം. ഇതുവഴി ഒഴുകുന്ന ചെറു തോടുകളിലേക്കു  അറവു മാലിന്യം വ്യാപകമായി തള്ളുന്ന പ്രവണത തുടരുന്നു എന്നാണ് പരാതി. ഇത്തരം സ്ഥലങ്ങളിൽ നായ്ക്കളുടെ എണ്ണ പെരുപ്പം ജനങ്ങളിൽ കാര്യമായി ഭീതി വർധിപ്പിച്ചു. സ്കൂൾ കുട്ടികൾ അടക്കം നിരന്തരം നായ്ക്കളുടെ ഭീഷണി നേരിടുന്നുണ്ട്.

നായ്ക്കളെ പിടികൂടാനും മാലിന്യം തള്ളൽ അവസാനിപ്പിക്കാനും ശക്തമായ നടപടി വേണമെന്ന് നടയറ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് വർക്കല ബീച്ച് പരിസരത്ത് തെരുവ് നായ്ക്കൾ സന്ദർശകരെ ആക്രമിച്ചു. കുട്ടിയടക്കം അഞ്ചോളം പേർക്ക് കടിയേറ്റു. ആക്രമിച്ച നായക്ക് പേവിഷബാധ സംശയിച്ചു പിന്നീട് പിടികൂടി കൊന്നു. കണ്ണംബ വാർഡിലും ഒരു വയോധിക ആക്രമണത്തിന് ഇടയായി. തൊട്ടടുത്ത വാർഡ് ആയ പുന്നമൂടിലും സ്ഥിതി ഇതു തന്നെ എന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 

ADVERTISEMENT

ജംക്‌ഷനിൽ പ്രവർത്തിക്കുന്ന നഗരസഭ മാർക്കറ്റ്‌ കേന്ദ്രീകരിച്ചു നായ ശല്യം കാര്യമായ ഭീഷണി ഉണ്ടാക്കുന്നതായും നഗരസഭ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. അതേസമയം ആക്രമണ കേസുകൾ റിപ്പോർട്ട്‌ ചെയ്താൽ മാത്രം ഇടപെടുന്ന പ്രവണതയ്ക്ക് പകരം എബിസി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT