തിരുവനന്തപുരം∙ തലസ്ഥാനത്ത് റൂറൽ പരിധിയിൽ ഒരു വർഷത്തിനിടെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വാഗ്ദാനങ്ങളിൽ വീണ് പലർക്കായി നഷ്മായത് 12.76 കോടി രൂപ. ബാങ്ക് മാനേജർ, അധ്യാപകർ, ഐടി ജീവനക്കാർ അങ്ങനെ പോകുന്നു ഇരകളുടെ വിവരങ്ങൾ. 217 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ 27 പേർക്കു നഷ്ടമായ 1,32,18,142 രൂപ തട്ടിപ്പുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തലസ്ഥാനത്ത് റൂറൽ പരിധിയിൽ ഒരു വർഷത്തിനിടെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വാഗ്ദാനങ്ങളിൽ വീണ് പലർക്കായി നഷ്മായത് 12.76 കോടി രൂപ. ബാങ്ക് മാനേജർ, അധ്യാപകർ, ഐടി ജീവനക്കാർ അങ്ങനെ പോകുന്നു ഇരകളുടെ വിവരങ്ങൾ. 217 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ 27 പേർക്കു നഷ്ടമായ 1,32,18,142 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ട്‌ മരവിപ്പിച്ച്‌  തിരിച്ചു പിടിക്കുകയും 7 പേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തെന്നു റൂറൽ എസ്‌പി കിരൺ നാരായണൻ പറഞ്ഞു. ഓഹരി നിക്ഷേപം വഴി കോടികൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകൾ ഏറെയും. 

അരുവിക്കര പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ 1,28,00,000 രൂപയും കടയ്‌ക്കാവൂർ സ്‌റ്റേഷൻ പരിധിയിൽ 1,06,00,000 രൂപയും നഷ്‌ടപ്പെട്ടതാണ്‌ വലിയ തുക നഷ്ടപ്പെട്ട സംഭവങ്ങൾ. കൂടുതൽ തുക തിരികെ ലഭിക്കും എന്ന്‌ പരാതിക്കാരെ വിശ്വസിപ്പിച്ചാണ്‌ ഇരുകേസുകളിലും തട്ടിപ്പ്‌ നടത്തിയത്‌. സമാനമായി 75 കേസുകളാണ്‌ റജിസ്റ്റർ ചെയതത്‌. 7,92,09,949 രൂപ നഷ്‌ടപ്പെട്ടു. വിലകൂടിയ സമ്മാനം ലഭിച്ചു എന്നു വിശ്വസിപ്പിച്ച്‌ 1,57,03,444 രൂപയാണ്‌ 19 കേസുകളിലായി തട്ടിയെടുത്തത്‌. ക്രിപ്‌റ്റോ ഇടപാടിന്റെ പേരിൽ തട്ടിപ്പിൽ കുടുങ്ങി ഒരാൾക്ക്‌ 41,67,000 രൂപ നഷ്‌ടപ്പെട്ടു. മറ്റു പല സൈബർ കേസുകളിലായി 1,79,03,880 രൂപയും നഷ്‌ടപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT