വിഴിഞ്ഞത്തുനിന്ന് ക്രൂസ്– ആഡംബരക്കപ്പൽ സർവീസുകൾ; രാത്രി– പകൽ സർവീസുകളും ലക്ഷ്യം
വിഴിഞ്ഞം∙വിഴിഞ്ഞത്തു നിന്നു വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് നടത്തുന്ന വിഷയം സംബന്ധിച്ചു 19ന് സംരംഭകരുമായി നടന്ന കൂടിക്കാഴ്ചയിൽ പ്രതീക്ഷയോടെ മാരിടൈം ബോർഡ്. എറണാകുളത്തു നടന്ന കൂടിക്കാഴ്ചയിൽ 12 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു 15 പേർ പങ്കെടുത്തതായി മാരി ടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു.

വിഴിഞ്ഞം∙ വിഴിഞ്ഞത്തു നിന്നു വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് നടത്തുന്ന വിഷയം സംബന്ധിച്ചു 19ന് സംരംഭകരുമായി നടന്ന കൂടിക്കാഴ്ചയിൽ പ്രതീക്ഷയോടെ മാരിടൈം ബോർഡ്. എറണാകുളത്തു നടന്ന കൂടിക്കാഴ്ചയിൽ 12 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു 15 പേർ പങ്കെടുത്തതായി മാരി ടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. 29നാണ് ഇതു സംബന്ധിച്ച താൽപര്യ പത്രം ക്ഷണിച്ചിട്ടുള്ളത്. ഇതനുസരിച്ചാവും തുടർ നടപടികളുടെ പുരോഗതി. സംരംഭം തുടങ്ങിയാൽ വിഴിഞ്ഞത്തു നിന്നു ശ്രീലങ്ക, മാലെ ദ്വീപ് തുടങ്ങിയ സമീപ വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ ആഡംബര യാത്ര കപ്പൽ സർവീസുകൾ ഉണ്ടാവും.
വിഴിഞ്ഞത്തു നിന്നു കൊല്ലം, ബേപ്പൂർ, മാംഗളൂർ തുടങ്ങിയ തുറമുഖങ്ങളിലേക്കു രാത്രി–പകൽ ഉല്ലാസ ആഡംബര യാത്രാ കപ്പൽ സർവീസുകളാരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെയാണ് ശ്രീലങ്ക പോലുള്ള സമീപ വീദേശ രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവീസുകൾ. വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളിൽ നിന്നു വിദേശ കപ്പൽ സർവീസുകളാരംഭിക്കുന്നതിനുള്ള നിയമാനുസൃത അനുമതികളും നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.
കടൽ വഴിക്കുള്ള ക്രൂസ് കപ്പൽ സർവീസിനൊപ്പം കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിലൂടെയും ആഡംബര–ഉല്ലാസ യാത്ര പദ്ധതിയുണ്ടെന്ന് അധികൃതർ പറഞ്ഞു.