ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇ - ചെലാൻ വഴി പിഴ അടയ്ക്കുന്നതിന് വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ. നിലവിൽ ഇങ്ങനെ പിഴ അടയ്ക്കുമ്പോൾ വാഹന ഉടമയുടെ മൊബൈൽ നമ്പരിലേക്ക് പിഴ സംബന്ധിച്ച് വിവരം സന്ദേശമായി ലഭിച്ചു വരുന്നുണ്ട്. എന്നാൽ റജിസ്റ്റേഡ് മൊബൈൽ നമ്പർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇ - ചെലാൻ വഴി പിഴ അടയ്ക്കുന്നതിന് വിവിധ സംവിധാനങ്ങൾ  ഏർപ്പെടുത്തിയതായി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ. നിലവിൽ ഇങ്ങനെ പിഴ അടയ്ക്കുമ്പോൾ വാഹന ഉടമയുടെ മൊബൈൽ നമ്പരിലേക്ക് പിഴ സംബന്ധിച്ച് വിവരം സന്ദേശമായി ലഭിച്ചു വരുന്നുണ്ട്.  എന്നാൽ റജിസ്റ്റേഡ് മൊബൈൽ നമ്പർ ചേർക്കാതെയും പുതുക്കാത്തതുമായ വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കാത്തതിനാൽ  വാഹനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകുന്നതിന് തടസ്സം ഉണ്ടാകുന്നു. മൊബൈൽ ഫോൺ നമ്പർ റജിസ്റ്റർ ചെയ്തിട്ടുള്ള വാഹന ഉടമകൾക്ക് ഇ– ചലാൻ  ലഭിച്ചിട്ടുണ്ടോ എന്ന്  https://echallan.parivahan.gov.in/index/accused-challan വെബ്സൈറ്റ് പരിശോധിച്ച് അറിയാം.

ഇ –ചലാൻ ലഭിക്കുന്ന ദിവസം മുതൽ 90 ദിവസം വരെ ഓൺലൈൻ വഴിയോ ചലാൻ നൽകിയിട്ടുള്ള പൊലീസ് സ്റ്റേഷനിലോ,സിറ്റി പരിധിയിൽ പിഴ ലഭിച്ചിട്ടുള്ള വാഹന ഉടമകൾക്ക് പട്ടത്തുള്ള ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഇ–ചലാൻ കൗണ്ടറിലോ പിഴ അടയ്ക്കാം.  പിഴ ലഭിച്ച് 90 ദിവസത്തിനുള്ളിൽ അടയ്ക്കാത്ത പക്ഷം പിഴകൾ  വിർച്വൽ കോടതിയിലേക്ക്  അയയ്ക്കും. ഇത് സംബന്ധിച്ച സന്ദേശം വാഹന ഉടമയുടെ റജിസ്റ്റേഡ് മൊബൈൽ നമ്പരിൽ ലഭിക്കും. ഇതു കോടതിയുടെ ഔദ്യോഗിക വൈബ്സൈറ്റായ https://vcourts.gov.in വഴി ഓൺലൈനായി 60 ദിവസം വരെ അടയ്ക്കാനാകും. 60 ദിവസത്തിനുള്ളിൽ പിഴ ഒടുക്കാത്തപക്ഷം  ഈ പിഴകൾ ബന്ധപ്പെട്ട റഗുലർ കോടതികളിലേക്ക് അയയ്ക്കും. റഗുലർ കോടതികളിൽ  അയച്ചതായ ഇ ചലാൻ പിഴകൾ സിറ്റി ട്രാഫിക് സൗത്ത് സബ് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് അപേക്ഷ നൽകി അയയ്ക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT