നഗരൂർ∙ ദർശനാവട്ടം ഗുരുദേവ് യുപിഎസിലേക്ക് വെള്ളംകൊള്ളിയിൽ നിന്നുള്ള രണ്ട് റോഡുകളും തകർന്നു, വെള്ളംകൊള്ളി കോട്ടയ്ക്കൽ റോഡിൽ തെറ്റിക്കുഴിയിൽ നിന്നു സ്കൂളിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി. പൈപ്പ് ഇടുന്നതിനു റോഡ് വെട്ടിക്കുഴിച്ച ശേഷം മണ്ണിട്ട് നികത്താത്തതും വർഷങ്ങൾക്ക് മുൻപിട്ട ടാർ ഇളകി പോയതും ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരൂർ∙ ദർശനാവട്ടം ഗുരുദേവ് യുപിഎസിലേക്ക് വെള്ളംകൊള്ളിയിൽ നിന്നുള്ള രണ്ട് റോഡുകളും തകർന്നു, വെള്ളംകൊള്ളി കോട്ടയ്ക്കൽ റോഡിൽ തെറ്റിക്കുഴിയിൽ നിന്നു സ്കൂളിലേക്കുള്ള റോഡ്   തകർന്നിട്ട് വർഷങ്ങളായി. പൈപ്പ് ഇടുന്നതിനു റോഡ് വെട്ടിക്കുഴിച്ച ശേഷം മണ്ണിട്ട് നികത്താത്തതും വർഷങ്ങൾക്ക് മുൻപിട്ട  ടാർ  ഇളകി പോയതും ആണ് തകർച്ചയുടെ  പ്രധാന കാരണം. തെറ്റിക്കുഴിയിൽ സ്കൂളിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിന്റെ മധ്യഭാഗത്ത് രണ്ടടിയോളം താഴ്ചയിൽ വൻ കുഴിയാണ്.  തെറ്റിക്കുഴി മുതൽ സ്കൂൾ വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ ദൂരത്തെ ടാർ പൂർണമായി ഇളകി. മഴക്കാലത്ത് സ്കൂൾ വരെയുള്ള റോഡിൽ വെള്ളവും ചെളിയും കെട്ടി നിൽക്കും. 

വർഷങ്ങളായി തകർന്നു കിടക്കുന്ന വെള്ളംകൊള്ളി തെറ്റിക്കുഴി ദർശനാവട്ടം ഗുരുദേവ് യുപിഎസ് റോഡ്.

വെള്ളംകൊള്ളിയിൽ നിന്നുള്ള കോട്ടയ്ക്കൽ റോഡിൽ  നാട്ടുകാർ ചേർന്ന് പണം സ്വരൂപിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളും ജലഅതോറിറ്റി വെട്ടി ക്കുഴിച്ചിട്ടിരിക്കുകയാണെന്ന് വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അബിശ്രീരാജ് പറഞ്ഞു. പഞ്ചായത്തിലെ ഏഴ്, ഒൻപത് വാർഡുകളിലെ വെള്ളംകൊള്ളി ഗുരുദേവ് യുപിഎസ് റോഡിൽ സ്കൂളിനു സമീപത്തെ കയറ്റമാണ് പൂർണമായും തകർന്നു കിടക്കുന്നത്.  ജലഅതോറിറ്റി പൈപ്പ് ഇട്ടതാണ്  തകർച്ചയ്ക്കു കാരണം . റോഡിന്റെ മധ്യഭാഗത്ത് കൂടി ഏകദേശം ഒന്നര അടിയോളം താഴ്ചയിലാണ് കുഴി. സർക്കാരിൽ നിന്ന് റോഡ് വികസനത്തിനുള്ള പദ്ധതി വിഹിതം മൂന്നു വർഷമായി ലഭിക്കാത്തതാണ് റോഡിന്റെ  തകർച്ചയ്ക്കു കാരണമെന്ന് വാർഡ് അംഗം പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT