തിരുവനന്തപുരം∙ വെടിവയ്പ് കേസിൽ പങ്കില്ലെന്നു സമർഥിക്കാൻ ഒട്ടേറെ കള്ളങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിച്ച ഡോ.ദീപ്തി മോൾ ജോസ് ഒടുവിൽ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ. ആശുപത്രി ഐസിയുവിൽ ഡ്യൂട്ടിക്കു നിന്ന ദീപ്തിയെ കാണാനായി വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ് ഷാനിഫ് മഫ്തിയിൽ എത്തുമ്പോൾ തിയറ്ററിലുള്ള രോഗിയുടെ ബന്ധുവാണെന്നാണ് ദീപ്തി ആദ്യം കരുതിയത്. ഒരു വിവരം അറിയാനുണ്ടെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിലേക്കു ദീപ്തിയെ വിളിച്ചപ്പോഴും പൊലീസ് ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്നും വെടിവയ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ അറിയാനുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞതോടെ ദീപ്തി അമ്പരന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെടിവയ്പിന് ഇരയായ എൻഎച്ച്എം പിആർഒ ഷിനിയെ അറിയുമോ എന്നായിരുന്നു ആദ്യ ചോദ്യം. അറിയില്ലെന്നു ദീപ്തിയുടെ മറുപടി. ഇവരുടെ ഭർത്താവ് സുജീത്തിനെ പരിചയമുണ്ടോ എന്നു ചോദിച്ചപ്പോഴും അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. ഒടുവിൽ, കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ഇരുവരും ജോലി ചെയ്തിരുന്നതു മുതലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളും ആക്രമണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

ADVERTISEMENT

വഴിത്തിരിവായത് സുജീത്തിന്റെ മൊഴി
തിരുവനന്തപുരം∙ നിരീക്ഷണ ക്യാമറകളും കാറും കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് അന്വേഷണ സംഘത്തെ കൊല്ലത്ത് എത്തിച്ചതെങ്കിലും കേസിൽ വഴിത്തിരിവായത് സുജീത്തിന്റെ മൊഴി. പരുക്കേറ്റ ഷിനിയോടും ഭർത്താവ് സുജീത്തിനോടും ശത്രുത തോന്നാൻ സാധ്യതയുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രധാനമായും ഷിനിയുടെ സുഹൃത്തുക്കളെയാണ് നിരീക്ഷിച്ചത്.അന്വേഷണത്തിൽ ഷിനിക്കു പറയത്തക്ക ശത്രുക്കളാരും ഇല്ലെന്നു കണ്ടെത്തുകയും ആക്രമണം നടത്തിയത് ആരാണെന്ന് അറിയില്ലെന്നു ഷിനി ഉറച്ചുനിൽക്കുകയും ചെയ്തതോടെ സുജീത്തിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം വഞ്ചിയൂരിൽ സിസിടിവിയിൽ പതിഞ്ഞ കാറിന്റെ ദൃശ്യം.

മാലദ്വീപിൽനിന്നു തിങ്കളാഴ്ച നാട്ടിലെത്തിയ സുജീത്തിനെ ചോദ്യം ചെയ്തു സമ്മർദം ചെലുത്തിയതോടെയാണു ദീപ്തിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. അപ്പോഴും ദീപ്തിയാണ് പ്രതിയെന്നു പൊലീസിന് ഉറപ്പില്ലായിരുന്നു. കൊല്ലത്തെ മെഡിക്കൽ കോളജിൽ ദീപ്തിയും കുടുംബവും താമസിക്കുന്നിടത്ത് മഫ്തി പൊലീസ് നിരീക്ഷണം നടത്തി.

കൃത്യത്തിന് ഉപയോഗിച്ച കാറിനായി പരിശോധനയും നടത്തി. എന്നാൽ, ദീപ്തിയും ഭർത്താവും ഉപയോഗിക്കുന്നത് മറ്റു കാറുകളാണെന്നു കണ്ടെത്തിയതോടെ അന്വേഷണം വഴിമുട്ടി. സിസിടിവി ദൃശ്യത്തിൽ കാറിനു മുൻപിൽ ബാർ കൗൺസിലിന്റെ സ്റ്റിക്കർ പതിച്ചിരുന്നതിനാൽ ദീപ്തിയുടെ കുടുംബത്തിൽ അഭിഭാഷകർ ആരെങ്കിലും ഉണ്ടോ എന്നു പരിശോധിച്ചപ്പോഴാണ് ഭർത്താവിന്റെ അച്ഛൻ കൊല്ലത്തെ അഭിഭാഷകനാണെന്നു തിരിച്ചറിഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ വാഹനം സെലേറിയോ ആണെന്നു കണ്ടെത്തിയതോടെ സംശയമുന ദീപ്തിയിലേക്കു നീണ്ടു.

ദീപ്തിയുടെ വെളിപ്പെടുത്തൽ; പൊലീസ് പറഞ്ഞത്: സുഹൃത്തായിരുന്ന സുജീത് തന്നെ മാനസികമായി തകർക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് സുജീത്തിന്റെ ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തിയുടെ വെളിപ്പെടുത്തൽ. ദീപ്തി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആർഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്. ഇരുവരും ഏറെ നാൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സമയങ്ങളിൽ ദീപ്തിയെ മാനസികമായി തകർക്കുന്ന വിധത്തിൽ സുജീത് പെരുമാറുകയും ദീപ്തിയെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞ് ഇവർ വീണ്ടും സൗഹൃദത്തിലായി. സുജീത് വേദനിപ്പിച്ചതിലും ഒഴിവാക്കിയതിലും കടുത്ത മാനസിക സമ്മർദം അനുഭവിച്ച ദീപ്തി ജീവനൊടുക്കാനും ആലോചിച്ചിരുന്നു.

(1) വെടിയേറ്റ് കൈവെള്ളയിൽ പരുക്കേറ്റ ഷിനി (2) പിടിയിലായ ഡോ. ദീപ്തി മോൾ ജോസ്
ADVERTISEMENT

പ്രചോദനമായത് സിനിമകൾ
തിരുവനന്തപുരം∙ 42 കിലോമീറ്റർ കാറോടിച്ച് നഗരമധ്യത്തിലെ വീട്ടിലെത്തി സുഹൃത്തിന്റെ ഭാര്യയ്ക്കു നേരെ വെടിയുതിർക്കാനുള്ള ഡോ.ദീപ്തിയുടെ ആസൂത്രണത്തിന് പ്രചോദനമായത് സിനിമകളെന്ന് പൊലീസ്. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങാനും കുറിയർ നൽകാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിലെത്താനും ദീപ്തി നടത്തിയ പ്ലാനിങ്ങിനു പിന്നിൽ സിനിമകളുടെ സ്വാധീനമുണ്ട്.

ഓൺലൈൻ വഴി എയർഗൺ വാങ്ങുന്നത് ഒരു സിനിമയിൽ കണ്ടത് പ്രേരണയായെന്നു ദീപ്തി വെളിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. മറ്റൊരു ക്രൈം ത്രില്ലർ സിനിമ കണ്ടിട്ടാണ് വ്യാജ നമ്പർ പ്ലേറ്റ് പതിക്കാൻ തീരുമാനിച്ചത്. കുറ്റകൃത്യം ചെയ്ത ശേഷം പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കും വിധം യാത്ര ചെയ്യാനും സിനിമാരംഗങ്ങളാണ് ദീപ്തിക്കു പ്രേരണയായത്. തുടക്കം മുതൽ കുറ്റവാളിയുടെ അതിബുദ്ധി പ്രകടമാണെന്നും പൊലീസ് പറഞ്ഞു.

എയർ പിസ്റ്റൾ കടയിൽനിന്നു വാങ്ങാതെ ഓൺലൈൻ വഴി സംഘടിപ്പിച്ചു. അതുപയോഗിച്ചു പരിശീലനം നടത്തുകയും ചെയ്തു. നിരീക്ഷണ ക്യാമറയിൽ പിടിവീഴാതിരിക്കാൻ യാത്രയിലുടനീളം മുഖം മറച്ചു. മുഖം മറയ്ക്കുന്നതും തോക്കുസൂക്ഷിക്കാൻ കഴിയുന്നതുമായ വസ്ത്രം സംഘടിപ്പിച്ചു. ചാക്ക മുതൽ കല്ലമ്പലം വരെ പ്രധാന പാതയിൽ യാത്ര, പിന്നീട് പൊലീസിനെ കുഴപ്പിക്കാൻ പല ഇടവഴികളിലൂടെ പലതവണ ചുറ്റിക്കറങ്ങി കൊല്ലത്തെ താമസസ്ഥലത്ത് തിരിച്ചെത്തി. പൊലീസ് പിന്നാലെ ഉണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ആശുപത്രിയിൽ ഡ്യൂട്ടിക്ക് ഹാജരായി സംശയം ഇല്ലാതാക്കാൻ ശ്രമിച്ചു.

വ്യാജ നമ്പർ സ്റ്റിക്കർ വന്ന വഴി
കാറിൽ പതിച്ച വ്യാജ നമ്പർ സ്റ്റിക്കർ ദീപ്തി സംഘടിപ്പിച്ചത് ഒരു വർഷം മുൻപ്. കൊല്ലത്തെ ഒരു സ്ഥാപനത്തിൽ നിന്നാണ് 1155 എന്ന നമ്പറിലുള്ള സ്റ്റിക്കർ പതിപ്പിച്ചത്. ഷിനിയെ ആക്രമിക്കാൻ പല പദ്ധതികൾ പ്ലാൻ ചെയ്തെങ്കിലും പിടിക്കപ്പെടുമോ എന്നു ഭയന്നു പിന്മാറി. ഒടുവിലാണ് എയർ പിസ്റ്റൾ കൊണ്ട് ആക്രമിക്കാൻ പദ്ധതിയിട്ടത്. ഓൺലൈൻ വഴിയാണ് പിസ്റ്റളും സംഭവദിവസം ധരിച്ച വസ്ത്രവും വാങ്ങിയത്.

ADVERTISEMENT

പ്രതി ഡോ.ദീപ്തിയുടെ ബാഗിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
തിരുവനന്തപുരം ∙ കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി കോട്ടയം സ്വദേശി ‍ഡോ.ദീപ്തി മോൾ ജോസിനെ, ഇവർ താമസിക്കുന്ന കൊല്ലത്തെ മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. വെടിവയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ ദീപ്തിയുടെ ഹാൻഡ്ബാഗിൽ നിന്നു കണ്ടെത്തുകയും ഇതു ഓൺലൈൻ വഴി വാങ്ങിയതാണെന്നു മൊബൈൽ ഫോൺ പരിശോധിച്ചു സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തിനായി വ്യാജ നമ്പർ പതിച്ച് ദീപ്തി എത്തിയ കാർ ചൊവ്വ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ദീപ്തിയുടെ ഭർത്താവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ. ദീപ്തിയും ഷിനിയുടെ ഭർത്താവ് സുജീത് നായരും സുഹൃത്തുക്കളായിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ നിരാശയും പകയുമാണ് സുജീത്തിന്റെ ഭാര്യ ഷിനിക്കു നേരെ ദീപ്തി വെടിയുതിർക്കാൻ കാരണമായതെന്നു പൊലീസ് പറഞ്ഞു.

ഭർത്താവിനൊപ്പം ദീപ്തി താമസിക്കുന്ന ആശുപത്രി ക്വാർട്ടേഴ്സിൽ 31ന് രാവിലെ 8 മണിയോടെയാണ് തെളിവെടുപ്പ് നടത്തിയത്. 11 മണിയോടെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ റിമാൻഡ് ചെയ്തു. ചൊവ്വ വൈകിട്ട് മൂന്നിനാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡ്യൂട്ടിക്കിടെ ദീപ്തിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഞായർ രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. ദീപ്തി എയർ പിസ്റ്റൾ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിർത്തു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയിൽ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ദീപ്തിയെ കാണാൻ ഭർത്താവും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തിയിരുന്നു.

വെടിവയ്പ്, അറസ്റ്റ്: നാൾവഴി
∙ ഞായർ രാവിലെ 7.00 : കൊല്ലത്തെ മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ നിന്നു ഭർത്താവിന്റെ അച്ഛന്റെ സെലേറിയോ കാറിൽ വ്യാജ നമ്പർ പതിച്ച് ദീപ്തി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

∙ 8.17: വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്നിൽ എത്തി. കാർ ഒതുക്കിയ ശേഷം കുറിയർ എന്നു തോന്നിപ്പിക്കാൻ നീല കവർ കൊണ്ടു പൊതിഞ്ഞ പേപ്പറുകൾ കയ്യിലെടുത്തു. തലയും മുഖവും ഭാഗികമായി മറച്ചു 30 മീറ്ററോളം നടന്ന് സുജീത്തിന്റെ വീട്ടിലെത്തി കോളിങ് ബെൽ അടിച്ചു. ഹാളിൽ പത്രം വായിച്ചിരുന്ന സുജീത്തിന്റെ അച്ഛൻ ഭാസ്കരൻ നായരാണ് വാതിൽ തുറന്നത്. ഷിനി ഉണ്ടോ എന്നു ദീപ്തി ചോദിച്ചു. എന്താണ് കാര്യമെന്നു ഭാസ്കരൻ നായർ തിരക്കിയപ്പോൾ ഷിനിക്ക് കുറിയർ ഉണ്ടെന്നു ദീപ്തി. എന്തായാലും തന്നാൽ മതിയെന്നു ഭാസ്കരൻ നായർ പറഞ്ഞെങ്കിലും റജിസ്റ്റേഡ് ആണെന്നും ഷിനി തന്നെ ഒപ്പിട്ടു വാങ്ങണമെന്നും ദീപ്തി ആവശ്യപ്പെട്ടു. ഷിനി പുറത്തേക്കു വരാൻ തുടങ്ങിയതും ഒരു പേന കൂടി എടുത്തോളാൻ ദീപ്തി പറഞ്ഞു. പേനയുമായി എത്തിയ ഷിനി, ദീപ്തി വച്ചുനീട്ടിയ കടലാസിൽ ഒപ്പിടാൻ കുനിഞ്ഞതും ദീപ്തി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന എയർ പിസ്റ്റൾ എടുത്തു മൂന്നു തവണ വെടിയുതിർത്തു. രണ്ടെണ്ണം ഉന്നംപിഴച്ച് ചുവരിൽ തട്ടിവീണു. മൂന്നാമത്തെ ശ്രമം ഷിനി തടയുകയും പെല്ലറ്റ് ഷിനിയുടെ കയ്യിൽ തുളഞ്ഞുകയറുകയുമായിരുന്നു.

∙ 8.22: ചെമ്പകശേരി ലെയ്നിൽ നിന്നു കാറുമായി ചാക്കയിലേക്ക്.

∙ 9.45: കഴക്കൂട്ടം, ആറ്റിങ്ങൽ വഴി കൊല്ലത്തെ മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ തിരിച്ചെത്തി.

∙ 11.00: ടിവി ചാനലുകൾ പരതി വാർത്തകൾ കണ്ടു. പ്രതി അജ്ഞാതയാണെന്ന വാർത്തകൾ കണ്ട ദീപ്തി താൻ പിടിയിലാകില്ലെന്ന വിശ്വാസത്തിൽ പതിവു ജോലികളിൽ ഏർപ്പെട്ടു.

∙ തിങ്കൾ: വെടിവയ്പു കേസിലെ പ്രതിയുടെ കാറിന്റെ സിസിടിവി ദൃശ്യത്തിലെ പടം പത്രത്തിൽ കണ്ട് ദീപ്തി ടെൻഷനിലായി. ജോലിക്കുപോകാതെ താമസസ്ഥലത്തു തന്നെ കഴിച്ചുകൂട്ടി. വ്യാജ നമ്പറായതിനാൽ അപ്പോഴും പിടിയിലാകില്ലെന്ന് ആത്മവിശ്വാസം.

∙ ചൊവ്വ രാവിലെ: പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞെന്നും പ്രതി കൊല്ലം സ്വദേശിയാണെന്നും പത്രവാർത്ത. ദീപ്തി ഞെട്ടി. പൊലീസിനു മുൻപിൽ പിടിച്ചുനൽക്കാനായി എന്തൊക്കെ പറയണമെന്ന് ആലോചിച്ച് തയാറെടുത്തു. സംശയം തോന്നാതിരിക്കാൻ ആശുപത്രി ഡ്യൂട്ടിക്കു പോയി.

∙ ഉച്ചയ്ക്കു 2: ഐസി‌യുവിൽ ഡ്യൂട്ടിയിലായിരുന്ന ദീപ്തിയെ മഫ്തിയിൽ എത്തിയ വഞ്ചിയൂർ എസ്എച്ച്ഒ ഷാനിഫ് പുറത്തേക്കു വിളിച്ചുവരുത്തി.

∙ 2.05: ഐസി‌യുവിന് സമീപത്തെ മുറിയിൽ ദീപ്തിയെ ഇരുത്തി ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കുറ്റസമ്മതം.

∙ 3.10: ദീപ്തിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് സംഘം തിരുവനന്തപുരത്തേക്ക്.

English Summary:

Thiruvananthapuram Shooting Case: Dr. Deepti Mol Jose's Confession After Intense Interrogation