‘ദാ ഇവിടെ നിന്നാണ് വെടിവച്ചത്’: എല്ലാം പറഞ്ഞ് ഡോക്ടർ; എല്ലാം കണ്ട് വെടിയേറ്റ യുവതിയും കുടുംബവും
തിരുവനന്തപുരം∙ ‘ദാ ഇവിടെ നിന്നാണ് വെടിവച്ചത്. എത്ര തവണയെന്ന് ഓർമയില്ല. വെടിവച്ച ശേഷം തോക്ക് പോക്കറ്റിലിട്ട് തിരികെ ഇതിലൂടെയാണ് പോയത്’. വഞ്ചിയൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച, വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടർ കൂസലില്ലാതെ സംഭവത്തെക്കുറിച്ചു പൊലീസിനോടു വിവരിച്ചു. വെടിയേറ്റ ഷിനിക്കും
തിരുവനന്തപുരം∙ ‘ദാ ഇവിടെ നിന്നാണ് വെടിവച്ചത്. എത്ര തവണയെന്ന് ഓർമയില്ല. വെടിവച്ച ശേഷം തോക്ക് പോക്കറ്റിലിട്ട് തിരികെ ഇതിലൂടെയാണ് പോയത്’. വഞ്ചിയൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച, വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടർ കൂസലില്ലാതെ സംഭവത്തെക്കുറിച്ചു പൊലീസിനോടു വിവരിച്ചു. വെടിയേറ്റ ഷിനിക്കും
തിരുവനന്തപുരം∙ ‘ദാ ഇവിടെ നിന്നാണ് വെടിവച്ചത്. എത്ര തവണയെന്ന് ഓർമയില്ല. വെടിവച്ച ശേഷം തോക്ക് പോക്കറ്റിലിട്ട് തിരികെ ഇതിലൂടെയാണ് പോയത്’. വഞ്ചിയൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച, വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടർ കൂസലില്ലാതെ സംഭവത്തെക്കുറിച്ചു പൊലീസിനോടു വിവരിച്ചു. വെടിയേറ്റ ഷിനിക്കും
തിരുവനന്തപുരം∙ ‘ദാ ഇവിടെ നിന്നാണ് വെടിവച്ചത്. എത്ര തവണയെന്ന് ഓർമയില്ല. വെടിവച്ച ശേഷം തോക്ക് പോക്കറ്റിലിട്ട് തിരികെ ഇതിലൂടെയാണ് പോയത്’. വഞ്ചിയൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച, വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടർ കൂസലില്ലാതെ സംഭവത്തെക്കുറിച്ചു പൊലീസിനോടു വിവരിച്ചു. വെടിയേറ്റ ഷിനിക്കും സംഭവത്തിനു സാക്ഷിയായ ഭർതൃപിതാവ് ഭാസ്കരൻ നായർക്കും മുൻപിൽ, അവരെ നോക്കിനിന്നായിരുന്നു ഡോക്ടറുടെ വിവരണം.
സംഭവ ദിവസം ഡോക്ടർ എത്തിയ കാർ നിർത്തിയ സ്ഥലത്തായിരുന്നു ഇന്നലെ തെളിവെടുപ്പിനായി എത്തിയ പൊലീസ് വാഹനവും നിർത്തിയിട്ടത്. ജീപ്പിൽനിന്ന് ഇറങ്ങിയ ഉടൻ വഞ്ചിയൂർ എസ്ഐ ഡോക്ടറോട് ചോദിച്ചു, ഇവിടെയാണോ കാർ ഇട്ടത്? അതെ,കാർ ഇവിടെ ഇട്ടിട്ട് നടന്നാണ് പോയത്. പൊലീസ് സംഘത്തിനൊപ്പം മുന്നോട്ടു നടന്ന് ഡോക്ടർ പറഞ്ഞു.
ഡോക്ടർ വിവരിച്ചതിങ്ങനെ: ‘‘അടഞ്ഞു കിടന്ന ഗേറ്റ് തുറന്നാണ് അകത്തു കയറിയത്. കോളിങ് ബെൽ അമർത്തി. ഇദ്ദേഹമാണ് (ഭാസ്കരൻ നായരെ ചൂണ്ടി) വാതിൽ തുറന്നത്. ഷിനി ഉണ്ടോ എന്നു ചോദിച്ചു. എന്താണ് കാര്യമെന്നു ഇദ്ദേഹം ചോദിച്ചപ്പോൾ ഷിനിക്ക് കുറിയർ ഉണ്ടെന്നും റജിസ്റ്റേഡ് ആയതിനാൽ ഷിനി തന്നെ ഒപ്പിട്ടു വാങ്ങണമെന്നും പറഞ്ഞു. ഷിനി പുറത്തേക്ക് വരുംമുൻപ് ഒപ്പിടാൻ ഒരു പേന കൂടി എടുക്കാനും ആവശ്യപ്പെട്ടു. പേനയുമായി എത്തിയ ഷിനി ഞാൻ കൊടുത്ത പേപ്പറിൽ ഒപ്പിടാൻ നിൽക്കുമ്പോൾ വെടിവച്ചു...’’
കനത്ത സുരക്ഷ ഒരുക്കി പൊലീസ്
ഇന്നലെ വൈകിട്ട് 5നു കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വനിതാ ഡോക്ടറെ തെളിവെടുപ്പിനായി പാൽക്കുളങ്ങര ചെമ്പകശേരിയിലെ വീട്ടിൽ കൊണ്ടുവന്നത്. പ്രതിയെ എത്തിക്കുന്നതറിഞ്ഞ് ഒട്ടേറെപ്പേർ സംഭവം നടന്ന സുജീത്തിന്റെ വീടിനു മുൻപിൽ തടിച്ചുകൂടി. രണ്ട് പൊലീസ് ജീപ്പുകളിൽ മുൻപിൽ വന്ന ജീപ്പിലായിരുന്നു ഡോക്ടർ. പുറത്തിറങ്ങി പൊലീസിനൊപ്പം ഇവർ വീട്ടിലേക്ക് നടന്നു. വെടിയേറ്റ ഷിനിയും സാക്ഷിയായ ഭർതൃപിതാവ് ഭാസ്കരൻ നായരും അടക്കം 4 പേർ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു.
വീട് അടച്ചുപൂട്ടി ഇരുന്ന ഇവർ പൊലീസ് എത്തിയ ശേഷമാണ് വാതിൽ തുറന്നത്. വെടിവയ്പിൽ പെല്ലറ്റ് തറച്ചു പരുക്കേറ്റു വച്ചുകെട്ടിയ കൈ തൂക്കിപിടിച്ച് ആദ്യം ഷിനി പുറത്തേക്ക്. രണ്ടാമത് ഭാസ്കരൻ നായരും. ഒരു കൂസലുമില്ലാതെ ഡോക്ടർ വിവരിച്ചതെല്ലാം ഷിനിയും വീട്ടുകാരും ക്ഷമയോടെ കേട്ടുനിന്നു. പൊലീസ് ചോദിച്ചതിനു മാത്രം മറുപടി നൽകി. 28നു രാവിലെ 8.30ന് ആണു കുറിയർ നൽകാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിൽ എത്തി ഡോക്ടർ ഷിനിക്കു നേരെ വെടിയുതിർത്തത്.
കയ്യിൽ പെല്ലറ്റ് തറച്ചു പരുക്കേറ്റ ഷിനി ചികിത്സ തുടരുന്നുണ്ട്. ഷിനിയുടെ ഭർത്താവ് സുജീത്തിന്റെ സുഹൃത്തായിരുന്നു ഡോക്ടർ. സുജീത്തിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു കണ്ടെത്തൽ. ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സുജീത്തിനെ പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 3 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്നു പാരിപ്പള്ളിയിലെ താമസസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും.
പൊലീസിനെ ‘കുഴപ്പിക്കൽ’ തുടർന്ന് ഡോക്ടർ ...
വെടിവയ്പ് കേസിൽ പങ്കില്ലെന്നു സമർഥിക്കാൻ പൊലീസിന്റെ ചോദ്യംചെയ്യലിനിടെ ഒട്ടേറെ കള്ളങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിച്ച വനിതാ ഡോക്ടർ, തെളിവെടുപ്പിനിടയിലും പൊലീസിനെ കുഴപ്പിച്ചു. പൊലീസും ഡോക്ടറും തമ്മിലുള്ള സംഭാഷണം ഇങ്ങനെ.
എസ്ഐ: എവിടെ നിന്നാണ് ഷൂട്ട് ചെയ്തത്.
ഡോക്ടർ: ദാ ഇവിടെ നിന്നാണ് വെടിവച്ചത്. (വാതിലിനു മുന്നിൽ വിരൽ ചൂണ്ടിക്കാണിച്ചു)
എസ്ഐ: അപ്പോൾ ഒപ്പിടാൻ പേപ്പർ കൊടുത്തതോ?|
ഡോക്ടർ: അത് ഇവിടെ നിന്ന്..
എസ്ഐ: ഇത്ര ദൂരത്തിൽ നിന്നാൽ എങ്ങനെ, വാതിലിനു മുൻപിൽ നിന്നയാൾ പേപ്പർ വാങ്ങും. പടിയിൽ കയറിയോ?
ഡോക്ടർ: ഇല്ല. പടിയുടെ അടുത്താണ്.
എസ്ഐ: പടിയിൽ എങ്ങനെ ചെളിപറ്റി, അങ്ങോട്ട് നടന്നുപോയോ(വീടിനു ഇടതുവശത്തേക്ക് വിരൽ ചൂണ്ടി)
ഡോക്ടർ: ഇല്ല
എസ്ഐ: പിന്നെ വേറെ എവിടെയെങ്കിലും ഇറങ്ങിയോ ?
ഡോക്ടർ: വരുന്ന വഴി ചാക്കയിൽ ഇറങ്ങി
എസ്ഐ: ചാക്കയിൽ എവിടെ?
ഡോക്ടർ: ചാക്കയിൽ പണി നടക്കുന്നിടത്ത്
എസ്ഐ: കൃത്യമായി സ്ഥലം പറ
ഡോക്ടർ: ചാക്കയിൽ അല്ല, കഴക്കൂട്ടത്തിനടുത്ത്, അവിടെ പണി നടക്കുന്നിടത്താണ് ഇറങ്ങിയത്.