അമീബിക് മസ്തിഷ്കജ്വരം: തിരുവനന്തപുരത്ത് കേന്ദ്രസംഘം എത്തുന്നു
തിരുവനന്തപുരം∙ രാജ്യത്ത് ഒരേ സമയം ഏറ്റവും കൂടുതൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഐസിഎംആർ സംഘം എത്തുമെന്നു വിവരം. സാഹചര്യങ്ങൾ പഠിക്കാനും വിവരങ്ങൾ ശേഖരിക്കാനുമാണു സംഘം എത്തുന്നത്. അമീബയുടെ വകഭേദങ്ങളെക്കുറിച്ചും പഠിക്കും.കുളത്തിലും തോട്ടിലും കിണറിലുമൊക്കെ

തിരുവനന്തപുരം∙ രാജ്യത്ത് ഒരേ സമയം ഏറ്റവും കൂടുതൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഐസിഎംആർ സംഘം എത്തുമെന്നു വിവരം. സാഹചര്യങ്ങൾ പഠിക്കാനും വിവരങ്ങൾ ശേഖരിക്കാനുമാണു സംഘം എത്തുന്നത്. അമീബയുടെ വകഭേദങ്ങളെക്കുറിച്ചും പഠിക്കും.കുളത്തിലും തോട്ടിലും കിണറിലുമൊക്കെ അമീബ ഉണ്ടെന്നു സംശയിക്കുന്നതിനാൽ ജലസ്രോതസ്സുകളുടെ ശുചീകരണത്തെക്കുറിച്ചു പൊതുവായ മാർഗനിർദേശം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. വേനൽക്കാലത്തു ജലക്ഷാമം ഉണ്ടാകുമ്പോൾ ജനങ്ങൾ കൂട്ടത്തോടെ പൊതുജലാശയങ്ങളെ ആശ്രയിക്കും.
എല്ലാവർക്കും ശുദ്ധജലം എത്തിക്കുക പ്രായോഗികമല്ലാത്തതിനാൽ ജനങ്ങളെ ചെറുക്കാനുമാവില്ല. ഈ സാഹചര്യത്തിൽ പൊതുജലാശയങ്ങൾ ശുചിയാക്കി സംരക്ഷിക്കുന്നതിനു മാനദണ്ഡം വേണമെന്ന അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ തദ്ദേശവകുപ്പിന്റെ സമീപനമാണു നിർണായകം. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ. ശാരീരിക ബുദ്ധിമുട്ടുകൾ കുറഞ്ഞു. ജർമനിയിൽ നിന്ന് എത്തിച്ച മിൽറ്റിഫോസിൻ ഗുളിക വേണ്ട തോതിൽ ഉണ്ട്.
നാവായിക്കുളത്ത് നിരീക്ഷണം
കല്ലമ്പലം ∙ നാവായിക്കുളം പഞ്ചായത്തിലെ ഇടമൺനിലയിൽ യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ വിപുലമായ കർമ പരിപാടികളുമായി പഞ്ചായത്തും ആരോഗ്യ വിഭാഗവും. പ്രത്യേക യോഗത്തിലാണു കർമ പദ്ധതിക്കു രൂപം നൽകിയത്. രോഗ ബാധിതയുടെ വാർഡിലും സമീപ വാർഡുകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി 28 ദിവസം നീളുന്ന പനി നിരീക്ഷണം നടത്തും.
ബോധവൽക്കരണത്തിന് ലഘു ലേഖ വിതരണവും അനൗൺസ്മെന്റും നടത്തും. സ്കൂളുകളിലും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. കുളങ്ങളും തോടുകളും ശുചീകരിക്കും. ഇവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ സംബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. മലിന ജലത്തിൽ കുളിക്കുന്നതും ശുദ്ധമല്ലാത്ത ജലത്തിൽ മുഖം കഴുകുന്നതും പൂർണമായും ഒഴിവാക്കണമെന്നു യോഗത്തിൽ മെഡിക്കൽ ഓഫിസർ എസ്.സന്തോഷ് കുമാർ അറിയിച്ചു.