തിരുവനന്തപുരം ∙ കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിത പിജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തിയ 24 മണിക്കൂ‍ർ സമരത്തിൽ ഡോക്ടർമാർ ആവേശത്തോടെ അണിനിരന്നു. സമരത്തെക്കുറിച്ച് അറിയാതെ ആശുപത്രികളിൽ എത്തിയ രോഗികൾ വലഞ്ഞു. ഒപി പ്രവർത്തിക്കാത്തതിനാൽ ചികിത്സ ലഭിക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിത പിജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തിയ 24 മണിക്കൂ‍ർ സമരത്തിൽ ഡോക്ടർമാർ ആവേശത്തോടെ അണിനിരന്നു. സമരത്തെക്കുറിച്ച് അറിയാതെ ആശുപത്രികളിൽ എത്തിയ രോഗികൾ വലഞ്ഞു. ഒപി പ്രവർത്തിക്കാത്തതിനാൽ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവന്നു. എന്നാൽ അത്യാഹിതവിഭാഗത്തിൽ വേണ്ടത്ര ഡോക്ടർമാർ ഉണ്ടായിരുന്നു.

അതിനാൽ ഇവിടെ ചികിത്സ മുടങ്ങിയില്ല. ഇവരുടെ ശസ്ത്രക്രിയകളും നടന്നു. എന്നാൽ നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ നടന്നില്ല. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ടവരെ അടുത്ത ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്കു വിധേയരാക്കും.  പ്രസവ മുറികളിലും വാർഡുകളിലും ചികിത്സയ്ക്കു തടസ്സം ഉണ്ടായില്ല. ഈ മേഖലകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുക, ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കുക, ആശുപത്രി അക്രമങ്ങൾക്ക് എതിരെ കേന്ദ്ര നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങളുമായി ഡോക്ടർമാർ ആശുപത്രികൾക്കു മുന്നിൽ പ്രകടനവും ധർണയും നടത്തി.

ഐഎംഎ പ്രഖ്യാപിച്ച പണിമുടക്കിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ഒപി വിഭാഗം അടഞ്ഞു കിടക്കുന്നു. ചിത്രം : മനോരമ
ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.കേന്ദ്ര നിയമം നടപ്പാക്കുന്നതിൽ നിന്നു സംസ്ഥാന സർക്കാരുകൾ പിന്മാറിയാൽ ഡോക്ടർമാർ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയൊരു ഡോക്ടറുടെ ജീവൻ ബലികൊടുക്കുന്നതു ചെറുക്കാൻ ഡോക്ടർമാർ ഏതറ്റം വരെ പോകാനും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎംഎ മുൻ ദേശീയ പ്രസിഡന്റ്‌ ഡോ. എ. മാർത്താണ്ഡപിള്ള, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. സുൽഫി നൂഹു, ഡോ.അലക്സ്‌ ഫ്രാങ്ക്ലിൻ, നാഷനൽ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡോ.ശ്രീജിത്ത്‌ എൻ.കുമാർ , ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.ശശിധരൻ, കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ.റോസ്‌നാര ബീഗം, കെജിഎംഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ.പത്മപ്രസാദ്, കെജിപിഎംടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ.അജിത് പ്രസാദ്, ആർസിസി റസിഡൻസ് ഡോക്ടർസ് അസോസിയേഷൻ പ്രസിഡന്റ്‌ ഡോ.അഞ്ജലി, ഐഡിഎ ജില്ല പ്രസിഡന്റ്‌ ഡോ.അശോക്, കെജിഡിസിടിയു സെക്രട്ടറി ഡോ.ആശിഷ്, കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ.ഉണ്ണി ആർ.പിള്ള, എച്ച്എസ്എ സെക്രട്ടറി ഡോ.കാവേരി, ഐഎംഎ ജില്ലാ  സമിതി ചെയർമാൻ  ഡോ.ശ്യാം ലാൽ,  പ്രസിഡന്റ്‌  ഡോ.ജി.എസ്.വിജയകൃഷ്ണൻ,  സെക്രട്ടറി. ഡോ.എ.അൽത്താഫ്, എസ്‌യുടി മെഡിക്കൽ കോളജ് പിജി അസോസിയേഷൻ പ്രസിഡന്റ്‌ ഡോ.സുൽത്താൻ സുബൈർ, ഗോകുലം മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രതിനിധി ഡോ ഗോകുൽ ശ്യാം, കാരക്കോണം മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രതിനിധി ഡോ.അശ്വിൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഹരി ഗോവിന്ദ്,  സെക്രട്ടറി ശാമില,  ഡെന്റൽ കോളജ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ജെ.പി.ആദിത്യൻ എന്നിവർ പ്രസംഗിച്ചു.