13255 കോടി വരുമാനം; സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ കുതിച്ച് ടെക്നോപാർക്ക്
തിരുവനന്തപുരം ∙ ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ 2023-24 സാമ്പത്തിക വർഷം 13,255 കോടി രൂപയുടെ വരുമാനവുമായി ടെക്നോപാർക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിൽ അധികമാണ് വളർച്ച. 2022–23ൽ സോഫ്റ്റ്‌വെയർ കയറ്റുമതി വരുമാനം 11,630 കോടി രൂപയായിരുന്നു. ടെക്നോ പാർക്കിൽ 490 കമ്പനികളാണ് പ്രവർത്തിക്കുന്നത്. 75,000 പേർക്കു നേരിട്ടും 2 ലക്ഷത്തോളം പേർക്കു പരോക്ഷമായും ജോലി നൽകുന്നു. കേരളത്തിലെ ഊർജസ്വലമായ ഐടി ആവാസ വ്യവസ്ഥയുടെയും ഇവിടെ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രഫഷനലിസത്തിന്റെയും മികച്ച പ്രകടനമാണിതെന്നു ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ പറഞ്ഞു.

യുഎസ്, യൂറോപ്പ്, ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ് എന്നിവയടക്കം ഒട്ടേറെ രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ ഈ വർഷം ടെക്നോപാർക്ക് സന്ദർശിക്കുകയും ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ മതിപ്പു പ്രകടിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ക്യാംപസിലെ 3,4 ഫേസുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാർക്ക് മാറുമെന്നും അധികൃതർ പറഞ്ഞു.