‘നിലത്ത് ഇറങ്ങുംവരെ യാത്രക്കാർ ഒന്നുമറിഞ്ഞില്ല, വിമാനത്തിന്റെ പൈലറ്റ് ഒന്നും അറിയിച്ചില്ല’
തിരുവനന്തപുരം∙ മുംബൈ– തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി നിലത്തിറങ്ങുന്നതുവരെ യാത്രക്കാർ ആരുമറിഞ്ഞില്ല. ഭീഷണി വ്യാജമായിരുന്നെങ്കിലും വിമാനത്തിൽ ഉണ്ടാകാമായിരുന്ന പരിഭ്രാന്തി ഇതുമൂലം ഒഴിവായി. വിമാനത്താവളത്തിനു സമീപം വിമാനമെത്തിയപ്പോൾ എല്ലാവരും അവരുടെ ഹാൻഡ് ബാഗുകൾ ഏതൊക്കെയെന്നു നോക്കണമെന്ന നിർദേശം വന്നു. കാര്യം മനസ്സിലാകാതെ എല്ലാവരും ബാഗുകൾ കയ്യിലെടുത്തു. ബോംബ് ഭീഷണി സംബന്ധിച്ചു പൈലറ്റും എയർ ട്രാഫിക് കൺട്രോളുമായി നടന്ന ആശയവിനിമയമോ കോക്പിറ്റിൽ നടന്ന സംഭാഷണമോ യാത്രക്കാർ ആരുമറിഞ്ഞില്ല. നിശ്ചയിച്ചതിന് ഏതാനും മിനിറ്റ് മുൻപേ വിമാനം നിലംതൊട്ടപ്പോൾ, നേരത്തേ എത്തിയതാകാമെന്ന സംശയമേ യാത്രക്കാർക്കുണ്ടായിരുന്നുള്ളൂ.

എന്നാൽ സീറ്റ് ബെൽറ്റ് അഴിക്കുന്നതിനു തൊട്ടുമുൻപ്, ‘സുരക്ഷാ കാരണങ്ങളാൽ എമർജൻസി ലാൻഡിങ് നടത്തി’യെന്നു പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നു. ഇതിനിടയിൽ വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ സന്നാഹങ്ങളെല്ലാം ഒരുക്കി. എആർഎഫ്എഫിന്റെ നേതൃത്വത്തിൽ ക്രാഷ് ഫയർ ടെൻഡറുകൾ ഐസലേഷൻ ബേയിൽ തയാറാക്കി നിർത്തി. യാത്രക്കാരെ അതിവേഗം ലാഡറുകളിലൂടെ പുറത്തിറക്കി. സിഐഎസ്എഫിന്റെ ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് യാത്രക്കാരുടെ ദേഹപരിശോധനയും ബാഗേജ് പരിശോധനയും നടത്തി.
വിമാനത്തിൽ അരിച്ചുപെറുക്കിയായിരുന്നു പരിശോധന. ഇതിനിടെ എത്തിയ പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. യാത്രക്കാരെ വൈദ്യസഹായ കേന്ദ്രത്തിലേക്കു മാറ്റി.യാത്രക്കാരിൽനിന്ന് അടിസ്ഥാന വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ്, ഏതാണ്ടു പന്ത്രണ്ടോടെ ബോംബ് ഭീഷണി വ്യാജമെന്നു സ്ഥിരീകരിച്ചു. ഒരുവശത്ത് ഈ പരിശോധനയും അന്വേഷണവും നടക്കുമ്പോഴും മറുവശത്തു വിമാന സർവീസുകൾ മുടക്കമില്ലാതെ നടന്നു. എന്നാൽ ഈ വിമാനത്തിലെത്തിയ യാത്രക്കാരും ഇതേ വിമാനത്തിൽ മുംബൈയിലേക്കു പോകാനിരുന്നവരും ബുദ്ധിമുട്ടിലായി.
കല്യാണം മുതൽ മരണം വരെ: ബുദ്ധിമുട്ടി യാത്രക്കാർ
തിരുവനന്തപുരം∙ ലണ്ടനിൽനിന്നു കൈക്കുഞ്ഞുമായെത്തിയ കൊല്ലം സ്വദേശി മുതൽ ഡൽഹിയിൽനിന്ന് അടുത്ത ബന്ധുവിന്റെ വിവാഹത്തിനെത്തിയ പത്തനംതിട്ട സ്വദേശി വരെ വിവിധ അത്യാവശ്യങ്ങൾക്കെത്തിയവരാണു വ്യാജ ഭീഷണി മൂലം നാലര മണിക്കൂർ വിമാനത്താവളത്തിൽ കുടുങ്ങിയത്. രണ്ടരവയസ്സുള്ള കുഞ്ഞുമായി ലണ്ടനിൽനിന്നു മണിക്കൂറുകൾ നീണ്ട യാത്രയ്ക്കു ശേഷം മുംബൈ വഴി തിരുവനന്തപുരത്തിറങ്ങിയതാണു കൊല്ലം സ്വദേശി സുമേഷ് . ദിവസങ്ങൾ നീണ്ട യാത്രയുടെ അലച്ചിലും മുഷിപ്പുമായാണു പുറത്തെത്തിയതെങ്കിലും ബോംബ് ഭീഷണിയെ അതിജീവിച്ചതിന്റെ ആശ്വാസമുണ്ടായിരുന്നു മുഖത്ത്. ഡൽഹിയിൽ മെഡിക്കൽ പ്രഫഷനലായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജോജി ജോർജ് പത്തനംതിട്ട പൂങ്കാവിൽ അടുത്ത ബന്ധുവിന്റെ വിവാഹത്തിനു മാത്രമായി എത്തിയതാണ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വിവാഹച്ചടങ്ങ്. എന്നാൽ വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാനായത് ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കുശേഷമാണ്.
ഇതോടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായില്ല.കഴിഞ്ഞദിവസം മരിച്ച അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ എത്തിയ തിരുനെൽവേലി സ്വദേശിയെ, കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ പൊലീസ് നേരത്തേ പോകാൻ അനുവദിച്ചു. കൈക്കുഞ്ഞുള്ള അമ്മമാരും പ്രമേഹരോഗകളും രക്തസമ്മർദമുള്ളവരുമെല്ലാമുണ്ടായിരുന്നു യാത്രക്കാരിൽ.ഇവരുടെ കൂടി സൗകര്യം കണക്കിലെടുത്താണു പൊലീസ് പരിശോധന കഴിയുന്നതുവരെ വൈദ്യസഹായ കേന്ദ്രത്തിലേക്കു മാറ്റിയത്. രണ്ടുവർഷത്തിനുശേഷം സൗദിയിൽനിന്ന് അവധിക്കെത്തിയ വർക്കല സ്വദേശി സജിയെ സ്വീകരിക്കാൻ ഭാര്യയും മക്കളും അമ്മയും കാലേകൂട്ടി എത്തിയിരുന്നു. എന്നാൽ പരിശോധന നീണ്ടതോടെ അകത്തു സജിയും പുറത്തു ബന്ധുക്കളും കുടുങ്ങി. ഇത്തരത്തിൽ യാത്രക്കാരെ മാത്രമല്ല, അവരെ സ്വീകരിക്കാനെത്തിയവരെയും കുഴപ്പിച്ചു വ്യാജ ബോംബ് ഭീഷണി.
‘ബോംബ് ’എന്നു മിണ്ടിയാലും കുടുങ്ങും
തിരുവനന്തപുരം∙ വിമാനത്തിൽ ‘ബോംബ്’ എന്നു തമാശയ്ക്കു മിണ്ടിയാൽ പോലും പൊല്ലാപ്പ് ചില്ലറയല്ല. ഭീഷണിയെക്കുറിച്ച് ചെറു സൂചന കിട്ടിയാൽ പോലും ‘റിസ്ക്’ എടുക്കാൻ പൈലറ്റോ, വിമാനത്താവള അധികൃതരോ തയാറാകില്ല. ഗൗരവം ബോധ്യപ്പെടാതെ വ്യാജ ഭീഷണി മുഴക്കുന്നയാൾക്ക് അഞ്ചുവർഷം വിമാനയാത്രാ വിലക്കാണു ശിക്ഷ.പ്രത്യേക ലക്ഷ്യത്തോടെയാണ് ഭീഷണിയെങ്കിൽ അഞ്ചു വർഷം വരെ തടവു ലഭിക്കാം. എന്നാൽ മുഴുവൻ യാത്രക്കാരും മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടവിലാകും. അതാണ് ഇന്നലെ തിരുവനന്തപുരത്തും സംഭവിച്ചത്.
വ്യാജ ബോംബ് ഭീഷണിക്കാർക്കു ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നുമുണ്ട്. ഭീഷണിയുണ്ടായാൽ വിമാനത്തിൽ കയറ്റിയ ബാഗുകൾ പലപ്പോഴും വീണ്ടും പരിശോധിക്കേണ്ടി വരും. സർവീസുകൾ വൈകും. ഇറങ്ങേണ്ട വിമാനത്താവളങ്ങളിൽ സമയത്തിന് ലാൻഡിങ് സ്ലോട്ട് കിട്ടിയില്ലെന്നു വരാം.പലർക്കും കണക്‌ഷൻ വിമാനങ്ങൾ കിട്ടാതാവും. സമയവും പണവും നഷ്ടമാകും. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട സാഹചര്യം മറ്റു സർവീസുകളെ ബാധിച്ചാൽ വിമാനത്താവള , വിമാന കമ്പനികൾക്കു നഷ്ടമുണ്ടാക്കും.
വിരോധം പലതരം
ജീവനക്കാരുടെ പെരുമാറ്റത്തിലെ ദേഷ്യം മുതൽ, എയർലൈനിന്റെ ഓഹരി വിലയിടിക്കൽ ലക്ഷ്യമിട്ടു വരെയുള്ള കാരണങ്ങളാൽ ഒരു വർഷത്തിനിടെ രാജ്യത്ത് അൻപതിലേറെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിട്ടുണ്ട്. രണ്ടുമാസം മുൻപു ബെംഗളൂരു വിമാനത്താവളത്തിലെ ഹെൽപ് ലൈനിൽ ‘ മുംബൈ യാത്രക്കാരന്റെ ലഗേജിൽ ബോംബ് ഉണ്ടെന്ന ’ സന്ദേശം വന്നു. പിണങ്ങിയ യുവതി കൂട്ടുകാരന്റെ യാത്ര മുടക്കാൻ ചെയ്തതായിരുന്നു യാത്രാ തീയതി സൗജന്യമായി നീട്ടി നൽകാത്തതിന്റെ ദേഷ്യത്തിൽ ‘ലണ്ടനിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെ’ന്ന് ഭീഷണി മുഴക്കിയ യുവാവിനെ രണ്ടു മാസം മുൻപു നെടുമ്പാശേരിയിൽ അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂരിൽ ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിന്റെ സീറ്റിൽ നിന്നു ലഭിച്ചത് ബോംബ് ഭീഷണിയെന്നു കരുതാവുന്ന കുറിപ്പാണ്. ആകാശ എയറിന്റെ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് മുംബൈയിൽ അറസ്റ്റിലായിരുന്നു.
ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകിയതായിരുന്നു കാരണം. മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി മെയിൽ അയച്ച തിരുവനന്തപുരം സ്വദേശിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഓഹരിവിപണിയിൽ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ട യുവാവ് 10 ലക്ഷം ഡോളർ ബിറ്റ്കോയിനിൽ നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കുമെന്നാണു ഭീഷണി മുഴക്കിയത്. ബോംബ് ഭീഷണി വാർത്ത പ്രചരിച്ചതിനു പിന്നാലെ തന്റെ അടുപ്പക്കാർ ഓഹരി വ്യാപാരത്തിലൂടെ വൻതുക സമ്പാദിച്ചതായി ഇയാൾ അവകാശപ്പെട്ടിരുന്നു. നെടുമ്പാശേരിയിലെ പരിശോധനയിൽ ബാഗിൽ എന്താണെന്ന ഉദ്യോഗസ്ഥന്റെ ചോദ്യം ഇഷ്ടപ്പെടാതെ ‘ബോംബ്’ എന്നു മറുപടി നൽകിയ യുവതിയും പൊല്ലാപ്പുണ്ടാക്കി. യുവതിക്കെതിരെ കേസെടുക്കുകയും ചെയ്തു.
കുട്ടിക്കളിയും കാര്യമാകും
‘കുട്ടിക്കളി’കളും വിമാനയാത്ര മുടക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ മുംബൈയിൽ നിന്നു പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നു ഫോൺ ചെയ്തത് കിടപ്പുരോഗിയായ 10 വയസ്സുകാരൻ. ക്രൈം സീരിയലുകൾക്ക് അടിമയായിരുന്നു കുട്ടി.