തിരുവനന്തപുരം ∙ മൃഗശാലയിൽ നിന്ന് കഴിഞ്ഞ വർഷം ചാടിപ്പോയി അധികൃതരെ വട്ടം ചുറ്റിച്ച പെൺ ഹനുമാ‍ൻ കുരങ്ങിനെ ഇനി കാഴ്ചക്കാർക്ക് കാണാം. കുരങ്ങിനെ ഇന്നലെ തുറന്ന കൂട്ടിലേക്ക് മാറ്റി.കഴിഞ്ഞ വർഷം തിരുപ്പതി മൃഗശാലയിൽ നിന്ന് കൊണ്ടു വന്ന ഒരു ജോഡി ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണ് ജൂൺ 13ന് തുറന്ന കൂട്ടിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മൃഗശാലയിൽ നിന്ന് കഴിഞ്ഞ വർഷം ചാടിപ്പോയി അധികൃതരെ വട്ടം ചുറ്റിച്ച പെൺ ഹനുമാ‍ൻ കുരങ്ങിനെ ഇനി കാഴ്ചക്കാർക്ക് കാണാം. കുരങ്ങിനെ ഇന്നലെ തുറന്ന കൂട്ടിലേക്ക് മാറ്റി. കഴിഞ്ഞ വർഷം തിരുപ്പതി മൃഗശാലയിൽ നിന്ന് കൊണ്ടു വന്ന ഒരു ജോഡി ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണ് ജൂൺ 13ന് തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ ചാടി പോയത്. ഒരു മാസത്തിന് ശേഷം ജൂലൈ 6ന് ഇതിനെ വഴുതക്കാട് നിന്നും പിടികൂടി. അന്ന് മുതൽ കുരങ്ങിനെ അടച്ചിട്ട കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

തുറന്ന കൂടിന്റെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി റോത്തക്ക് മൃഗശാലയിൽ നിന്ന് കൊണ്ടു വന്ന മൂന്ന് ഹനുമാൻ കുരങ്ങുകളെ കഴിഞ്ഞ വർഷം ജൂലൈ 24ന് തുറന്ന കൂട്ടിലേക്ക് മാറ്റിയെങ്കിലും പെൺ കുരങ്ങിനെ തുറന്ന് വിട്ടില്ല. രണ്ടു ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവ ആയതിനാൽ ആക്രമണ സ്വഭാവം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പെൺ കുരങ്ങിനെ മറ്റുള്ളവയ്ക്ക് ഒപ്പം തുറന്ന് വിടാതിരുന്നത്.  ഇവയെ തമ്മിൽ ഇണക്കുന്നതിന്റെ പ്രവർത്തനങ്ങൾ വിജയം കണ്ടതോടെയാണ് ഇന്നലെ തുറന്ന കൂട്ടിലേക്ക് മാറ്റിയത്. വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, ക്യുറേറ്റർ സംഗീത, സൂപ്പർവൈസർമാരായ സജി, രാധാകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കുരങ്ങനെ തുറന്ന് വിട്ടത്.