പാലോട്∙ ഓണക്കാല പച്ചക്കറിക്കൃഷിയുടെ കാഴ്ചയിലാണ് നന്ദിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ. പ്രകൃതിക്ഷോഭവും വന്യമൃഗങ്ങളുടെ താണ്ഡവവും ഒക്കെക്കൂടി കൃഷി നഷ്ട കണക്കാണെങ്കിലും ഈ ഓണക്കാലത്തും നല്ല പച്ചക്കറി കഴിക്കാൻ കൃഷിയിടങ്ങളിൽ ഊണും ഉറക്കവുമില്ലാതെ നന്ദിയോട്ടെ ഒരു കൂട്ടം പരമ്പരാഗത കർഷകർ രാപകൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙ ഓണക്കാല പച്ചക്കറിക്കൃഷിയുടെ കാഴ്ചയിലാണ് നന്ദിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ. പ്രകൃതിക്ഷോഭവും വന്യമൃഗങ്ങളുടെ താണ്ഡവവും ഒക്കെക്കൂടി കൃഷി നഷ്ട കണക്കാണെങ്കിലും ഈ ഓണക്കാലത്തും നല്ല പച്ചക്കറി കഴിക്കാൻ കൃഷിയിടങ്ങളിൽ ഊണും ഉറക്കവുമില്ലാതെ നന്ദിയോട്ടെ ഒരു കൂട്ടം പരമ്പരാഗത കർഷകർ രാപകൽ വിയർപ്പൊഴുക്കുകയാണ്. പലയിടത്തും വിളവെടുപ്പ് ഉത്സവവും ആരംഭിച്ചു. കാലാവസ്ഥ വ്യതിയാനവും താളം തെറ്റിയ മഴയും കാരണം ഇത്തവണ പല കർഷകർക്കും പ്രതീക്ഷിച്ച വിളവില്ലെങ്കിലും അതിനെ അതിജീവിക്കാനുള്ള തന്ത്രപ്പാടിലാണ് ഈ ജൈവകർഷകർ.

∙ആനകുളം സുനിത വിലാസത്തിൽ കെ. ചന്ദ്രൻ പഞ്ചായത്തിലെ മുതിർന്ന ജൈവ കർഷകനാണ്. മുഴുവൻ സമയ കർഷകനാണെങ്കിലും ഓണക്കാലം ലക്ഷ്യമിട്ട് പടവലം, പയർ, പാവൽ, വെള്ളരി എന്നിവ രണ്ടേക്കർ ഭൂമിയിൽ വലിയ തോതിൽ കൃഷി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പടവലത്തിന്റെ ഒന്നാം ഘട്ട വിളവെടുപ്പ് പഞ്ചായത്ത്, കൃഷിഭവൻ അധികാരികളുടെ സാന്നിധ്യത്തിൽ നടന്നു

ADVERTISEMENT

∙പാലുവള്ളി കാർത്തികയിൽ കഷ്ണൻകുട്ടിനായർ എന്ന ഉണ്ണി പഞ്ചായത്തിന്റെ പലഭാഗത്തും വിവിധ കൃഷികൾ ഓണക്കാലത്തെ ലക്ഷ്യമിട്ട് നടത്തുന്നു. പച്ചക്കറികൾ, നാണ്യവിളകൾ, ഫലവൃക്ഷങ്ങൾ, നാട്ടുവിളകൾ, വാഴ അടക്കം നൂറുമേനി വിളവ് സമ്മാനിച്ചതിന്റെ സന്തോഷച്ചിരിയിലാണ് ഉണ്ണി

∙ജീവിതം കൃഷിക്കായി ഉഴിഞ്ഞു വച്ച മുഴുവൻ സമയ കർഷകനായ തോട്ടുംപുറം അരുൺഭവനിൽ എ. ബാലകൃഷ്ണൻനായർ നാലേക്കർ പുരയിടത്തിൽ ഏതാണ്ട് എല്ലാ കൃഷികളും നടത്തുന്നു. കൂമ്പില്ലക്കുല, സ്വർണമുഖി ഏത്തവാഴത്തോട്ടം അടക്കം കാഴ്ചയാണ്

ADVERTISEMENT

∙വൈവിധ്യ കൃഷി രീതികൾ കൊണ്ട് ശ്രദ്ധേയനായ പൗവത്തൂരിലെ യുവകർഷകൻ വിജയവിലാസത്തിൽ ശ്രീജിത്തിന്റെ കൃഷിയിടത്തിലും എല്ലാത്തരം ഓണക്കാല പച്ചക്കറികളും ഉണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് ഇറക്കിയ പൂക്കൃഷി വിളവെടുപ്പിന് ഒരുങ്ങുന്നു

∙ പൗവത്തൂരിലെ ഒരു മുഴുവൻ സമയ കർഷകരിൽ ഒരാളാണ് മാടൻപാറ തടത്തരികത്ത് വീട്ടിൽ എസ്. തങ്കൻ. എല്ലാ കൃഷികളും ഓണം ലക്ഷ്യമാക്കി കൃഷിചെയ്തിട്ടുണ്ട്.

ADVERTISEMENT

∙പൗവത്തൂർ ദേവകി വിലാസത്തിൽ സുദർശനൻനായർ,മീൻമുട്ടി സെൽവൻ, പാലുവള്ളി സുരേന്ദ്രൻ, ആനകുളം ഗീത, കള്ളിപ്പാറ ശ്രീലത, ചെല്ലഞ്ചിയിലെ പ്രഭാകരൻനായർ, രജി, ബി. ബാബു, നന്ദനം ശ്രീകുമാർ, പേരയം മേഖലയിൽ കൃഷ്ണൻകുട്ടി, ഫ്രാൻസിസ്, ഡി. ബാബു തുടങ്ങി അനവധി കർഷകർ നന്ദിയോട് പഞ്ചായത്തിൽ മികച്ച രീതിയിലാണ് ഓണക്കാല കൃഷിചെയ്യുന്നത്.