മാലിന്യം തള്ളുന്നവർ ജാഗ്രതൈ: ക്യാമറകൾ നിങ്ങളെ കയ്യോടെ പിടികൂടും
ആര്യനാട്∙ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിച്ചോളൂ, ക്യാമറകൾ സ്ഥാപിച്ച് ഇവരെ പിടികൂടാൻ ഒരുങ്ങുകയാണ് അധികൃതർ. ആര്യനാട് പാലം ജംക്‌ഷൻ, ആനന്ദേശ്വരം സ്റ്റേഡിയം, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, മാർക്കറ്റ് ജംക്‌ഷൻ, ഇറവൂർ, ചേരപ്പള്ളി, ഹൗസിങ് ബോർഡിന് സമീപം പേഴുംമൂട്, കീഴ്പാലൂർ കാഞ്ചിമടക്ക്

ആര്യനാട്∙ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിച്ചോളൂ, ക്യാമറകൾ സ്ഥാപിച്ച് ഇവരെ പിടികൂടാൻ ഒരുങ്ങുകയാണ് അധികൃതർ. ആര്യനാട് പാലം ജംക്‌ഷൻ, ആനന്ദേശ്വരം സ്റ്റേഡിയം, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, മാർക്കറ്റ് ജംക്‌ഷൻ, ഇറവൂർ, ചേരപ്പള്ളി, ഹൗസിങ് ബോർഡിന് സമീപം പേഴുംമൂട്, കീഴ്പാലൂർ കാഞ്ചിമടക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു. 21 ക്യാമറകൾ ആണ് നിരത്തിൽ ഇറക്കിയതെന്ന് പ്രസിഡന്റ് വി.വിജുമോഹൻ പറഞ്ഞു. ഇതിന്റെ ദ്യശ്യങ്ങൾ പഞ്ചായത്തിൽ ലഭ്യമാക്കുന്ന തരത്തിൽ ആണ് ക്രമീകരണം. ഓണത്തിന് മുന്നോടിയായി ഉദ്ഘാടനം നടത്തുമെന്നും വി.വിജുമോഹൻ അറിയിച്ചു. 11 ലക്ഷം രൂപ വിനിയോഗിച്ചാണ് ജോലികൾ. മാലിന്യം തള്ളൽ രൂക്ഷമായതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി.
മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കുന്നതിന് പുറമേ കുറ്റകൃത്യങ്ങൾ നടത്തുന്നവരെയും മോഷ്ടാക്കളെയും കണ്ടുപിടിക്കുന്നതിന് ഒരു പരിധിവരെ ഇൗ ക്യാമറകൾ പൊലീസിന് സഹായകമാകും. മാലിന്യം തള്ളുന്നവരെ പിടികൂടി കനത്ത പിഴ ചുമത്താനുള്ള തീരുമാനത്തിൽ ആണ് പഞ്ചായത്ത്. പഞ്ചായത്തിന്റെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാണ്. ആര്യനാട് പാലം ജംക്‌ഷനിൽ കരമനയാറിന്റെ വശത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഡെയിൽ വ്യൂ ഫാർമസി കോളജിലെ വിദ്യാർഥികൾ പൂന്തോട്ടം ഒരുക്കിയിരിക്കുന്നു. ഇപ്പോഴും മാലിന്യം തള്ളലിനെ തടയിടാൻ കഴിഞ്ഞിട്ടില്ല. ക്യാമറകളുടെ ഉദ്ഘാടനം കഴിയുന്നതോടെ ഇതിന് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്ക് ഉള്ളത്.