പൊട്ടിക്കുന്നതിനിടെ പാറ മണ്ണുമാന്തി യന്ത്രത്തിൽ വീണ് ഡ്രൈവർക്ക് പരുക്ക്
വെള്ളറട∙ പൊട്ടിക്കുന്നതിനിടെ പാറ മറിഞ്ഞ് പതിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് കോവില്ലൂരിന് സമീപത്തായിരുന്നു അപകടം. കിളിമാനൂർ സ്വദേശി ജിജോയ്ക്കാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാറ പൊട്ടിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്

വെള്ളറട∙ പൊട്ടിക്കുന്നതിനിടെ പാറ മറിഞ്ഞ് പതിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് കോവില്ലൂരിന് സമീപത്തായിരുന്നു അപകടം. കിളിമാനൂർ സ്വദേശി ജിജോയ്ക്കാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറ പൊട്ടിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് വാഹനത്തിലേക്ക് പാറ പതിച്ചത്. വാഹനത്തിലിരുന്ന ഡ്രൈവറുടെ കാൽ പാറ വീണ് കുടുങ്ങി. കള്ളിക്കാടുനിന്നും അഗ്നിരക്ഷാ സേനയെത്തി അരമണിക്കൂർ ശ്രമിച്ചാണ് ഡ്രൈവറെ രക്ഷിച്ചത്.അനുമതിയോടെയാണ് പാറ പൊട്ടിച്ചതെന്ന് വെള്ളറട പൊലീസ് പറഞ്ഞു.