നേമം ∙ ചൊവ്വാ ഉച്ചയ്ക്ക് ഒന്നരയോടെ ഒരു സ്ഫോടന ശബ്ദം കേട്ട് പാപ്പനംകോട് സിഗ്നലിനു സമീപത്തെ കടക്കാരും നാട്ടുകാരും ഞെട്ടി. നേമത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള റോഡിന്റെ ഇടതു ഭാഗത്തെ കെട്ടിടത്തിന്റെ മുകൾ നിലയിൽ ന്യൂ ഇന്ത്യ അഷുറൻസിന്റെ ഏജന്റ് പോർട്ടൽ ഓഫിസിൽ നിന്നാണു പൊട്ടിത്തെറിയുണ്ടായത്. ചില്ലുകൾ ചിതറിത്തെറിക്കുകയും പിന്നാലെ തീയും പുകയും ഉയരുകയും ചെയ്തു. കെട്ടിടത്തിനു താഴെയുണ്ടായിരുന്നവർ ഇറങ്ങിയോടി. എതിർവശത്തെ കടകളിലുണ്ടായിരുന്നവർ ഓടിയെത്തി. ബക്കറ്റിൽ വെള്ളം കോരിയൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ കെടുത്തിയ ശേഷമാണ് കെട്ടിടത്തിനുള്ളിൽ പരിശോധിക്കാൻ കഴിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു കടമുറികളാണ് കത്തി നശിച്ചത്. പ്രധാന ഓഫിസ് മുറിയിലെ എസി, ഓഫിസ് രേഖകൾ ഉൾപ്പെടെ എല്ലാം നശിച്ചു. രണ്ടു മൃതദേഹങ്ങളാണ് ഈ മുറിയിൽ നിന്നു കണ്ടെത്തിയത്. ഒരെണ്ണം സ്ത്രീയാണോ പുരുഷനാണോ എന്നു പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴും പുരുഷനാണോ സ്ത്രീയാണോയെന്ന് ആദ്യം തിരിച്ചറിയാനായില്ല. രണ്ടും സ്ത്രീകളാണെന്നായിരുന്നു ആദ്യം കരുതിയത്. ഒന്ന്, സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയുടേതാണെന്ന് ഏതാണ്ട് വ്യക്തമായെങ്കിലും രണ്ടാമത്തേത് ഇൻഷുറൻസ് അടയ്ക്കാനെത്തിയ ആരോ ആണെന്നായിരുന്നു കരുതിയത്. 

ADVERTISEMENT

അതിനിടയിൽ, വൈഷ്ണ ഭർത്താവുമായി പിണക്കത്തിലായിരുന്നുവെന്നും ഇയാൾ ഇടയ്ക്കിടെ ഓഫിസിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്നും നേമം പൊലീസ് എസ്എച്ച്ഒക്കു രഹസ്യവിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണമാണ് ഭർത്താവിനെ കേന്ദ്രീകരിച്ചു നീങ്ങുന്നത്. സമീപത്തെ മറ്റു കടകൾ സുരക്ഷിതമാണ്. അടുത്ത സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യം ലഭിക്കാത്തതിനാൽ പാപ്പനംകോട് സിഗ്നൽ ലൈറ്റിനോടു ചേർന്നു സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറയിൽ ദൃശ്യങ്ങൾ ലഭിക്കാൻ പൊലീസ് മോട്ടർ വാഹന വകുപ്പ് അപേക്ഷ നൽകി.

വൈഷ്ണ

ഇൻഷുറൻസ് കമ്പനി ഏജൻസി ഓഫിസിൽ തീപിടിത്തം: ദുരൂഹത 
തിരുവനന്തപുരം ∙ പാപ്പനംകോട് ജംക്‌ഷനു സമീപം ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് പോർട്ടൽ ഓഫിസിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിച്ച് രണ്ടു പേർ മരിച്ചു. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏജൻസി ഓഫിസിലെ ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിനു സമീപം ശിവപ്രസാദത്തിൽ വാടകയ്ക്കു താമസിക്കുന്ന വി.എസ്.വൈഷ്ണയും (34) ഒരു പുരുഷനുമാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞില്ല. ഇതു വൈഷ്ണയുടെ ഭർത്താവ് ബിനുകുമാർ ആണോയെന്നു പൊലീസ് സംശയിക്കുന്നു.

മന്ത്രി വി.ശിവൻകുട്ടി, ഡപ്യൂട്ടി മേയർ പി.കെ.രാജു, മന്ത്രി കെ.രാജൻ, ജില്ലാ കലക്ടർ അനുകുമാരി എന്നിവർ തീപിടിത്തം ഉണ്ടായ പാപ്പനംകോട് ഇൻഷുറൻസ് ഓഫിസ് സന്ദർശിക്കാനെത്തിയപ്പോൾ.ചിത്രം: മനോരമ
ADVERTISEMENT

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലെ ഓഫിസിൽ പൊട്ടിത്തെറിയോടൊപ്പം പുകയും തീയും വ്യാപിച്ചത്.സമീപത്തെ കടകളിലുണ്ടായിരുന്നവർ ഇറങ്ങിയോടി. കനത്ത പുക കാരണം ആർക്കും അടുക്കാനായില്ല. അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തിയ ശേഷമാണ് പൊലീസ് അകത്തു കയറി പരിശോധിച്ചത്. രണ്ടു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇതിലൊന്ന് വൈഷ്ണയാണെന്നു തിരിച്ചറിഞ്ഞു.മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. രണ്ടാമത്തെയാളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.

തീപിടിത്തം ഉണ്ടായ പാപ്പനംകോട് ഇൻഷുറൻസ് ഓഫിസിൽ ഫോറൻസിക് പരിശോധന നടത്തുന്നു.ചിത്രം: മനോരമ

ആദ്യ ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാലു വർഷം മുൻപാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയിൽ ബിനു കുമാർ താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറായ ബിനു ഉപദ്രവിക്കുന്നതു പതിവായതോടെ ഇയാളുമായും അകന്നുകഴിയുകയായിരുന്നു. ഇയാൾ ഇടയ്ക്കിടെ ഓഫിസിലെത്തി വഴക്കിടുന്നതു സംബന്ധിച്ച് ആറു മാസം മുൻപ് വൈഷ്ണ നേമം പൊലീസിൽ പരാതി നൽകിയിരുന്നു. ബിനുവിന്റെ ഫോൺ ഓഫ് ആണ്.

ADVERTISEMENT

തീ പിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ടോ എസി പൊട്ടിത്തെറിച്ചതോ ആകാമെന്ന് ആദ്യം സംശയിച്ചെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ നടത്തിയ പരിശോധനയിൽ വയറിങ്ങിനു തകരാറല്ലെന്നു വ്യക്തമായി. കൊലപാതക സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് പരിശോധനയിൽ ഇതു വ്യക്തമാകും. നേമം പൊലീസ് കേസെടുത്തു. ആറാം ക്ലാസിൽ പഠിക്കുന്ന മകനും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളുമാണ് വൈഷ്ണയ്ക്കുള്ളത്.

ഓഫിസിൽ വഴക്കിനെത്തി ഭർത്താവ്; പൊലീസിൽ പരാതിയും
നേമം ∙ വടക്കൻ കേരളത്തിൽ നിന്നു വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തേക്കു താമസം മാറിയതാണ് വൈഷ്ണയുടെ കുടുംബം. അമ്മ സുധാകലയും സഹോദരങ്ങളുമെല്ലാം തിരുവനന്തപുരത്താണു താമസം. നാലു വർഷം മുൻപാണ് വൈഷ്ണ അമ്മയ്ക്കും മക്കൾക്കുമൊപ്പം പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിനു സമീപത്തെ വാടക വീട്ടിലെത്തിയത്. സഹോദരൻ വിഷ്ണുവും ഇവിടെയാണ് താമസം. 
നാട്ടുകാർക്ക് വൈഷ്ണയെ പരിചയമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പങ്കിടുന്ന വിധമുള്ള സൗഹൃദം ആരുമായും സൂക്ഷിച്ചിരുന്നില്ല. മഴക്കാലത്ത് വാടകവീട്ടിൽ വെള്ളം കയറുന്നതിനാൽ ആറു മാസം മുൻപാണ് തൊട്ടടുത്തുള്ള ഇപ്പോഴത്തെ വീട്ടിലേക്കു താമസം മാറിയത്. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏജന്റ് ബി.മണി നടത്തിയിരുന്ന പാപ്പനംകോട്ടെ ഏജൻസി ഓഫിസിൽ ഏഴു വർഷം മുൻപാണ് വൈഷ്ണ ജോലിക്കു കയറിയത്.  ഇന്നലെയും സ്കൂട്ടറിൽ ജോലിക്കെത്തി. സ്കൂട്ടർ ഓഫിസിന് മുന്നിൽ പാർക്ക് ചെയ്തിട്ടുണ്ട്. കുറച്ചു നാൾ മുൻപ് വൈഷ്ണയുടെ ഭർത്താവ് ബിനു ഓഫിസിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാർ നേമം പൊലീസിൽ പരാതി നൽകിയിരുന്നു.

അമ്മയോട് സത്യം പറയാനാവാതെ പൊലീസും നാട്ടുകാരും
നേമം ∙ നേമം യുപി സ്കൂളിൽ നിന്നു പേരക്കുട്ടികളെ കൂട്ടി ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് മകൾ വൈഷ്ണയ്ക്കു പൊള്ളലേറ്റു എന്ന വിവരം സുധാകല അറിഞ്ഞത്. മകൻ വിഷ്ണു പൊള്ളലേറ്റ വൈഷ്ണയെയും കൂട്ടി ആശുപത്രിയിലേക്കു പോയെന്നായിരുന്നു സുധാകല അറിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറോട് ഇക്കാര്യം സംസാരിച്ചപ്പോൾ അവർ നേമം പൊലീസ് സ്റ്റേഷനു സമീപത്ത് എത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ കയറിയാൽ കാര്യം അറിയാമെന്ന് ഡ്രൈവർ പറഞ്ഞതനുസരിച്ച് സുധാകല സ്റ്റേഷനിലേക്കു പോയി.

പാപ്പനംകോട് ജംക്‌ഷനിലെ തീപിടിത്തത്തെ കുറിച്ച് സുധാകല ചോദിച്ചപ്പോൾ , കാര്യം മനസ്സിലായ പൊലീസുകാർ ‘വൈഷ്ണയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല, ആശുപത്രിയിലേക്കു പോയിരിക്കുകയാണ്–’ എന്ന് ആശ്വസിപ്പിച്ച്, ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് അയച്ചു.  മാധ്യമപ്രവർത്തകർ അന്വേഷിച്ച് എത്താൻ തുടങ്ങിയതോടെ അയൽക്കാർ വിവരം അറിഞ്ഞു തുടങ്ങിയിരുന്നു. അതിനിടെ, സുധാകലയുടെ സഹോദരിമാരും സ്ഥലത്തെത്തി. വിവരം അറിഞ്ഞെങ്കിലും അവരാരും സുധാകലയോട് ഒന്നും പറഞ്ഞില്ല. 

ഷോർട് സർക്യൂട്ട് സാധ്യത തള്ളി അധികൃതർ; മുറിയിൽ ഇന്ധനത്തിന്റെ ഗന്ധം, കത്തി..
നേമം ∙ പാപ്പനംകോട് ജംക്‌ഷനിൽ ഇൻഷുറൻസ് കമ്പനിയുടെ ഏജൻസി ഓഫിസിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഷോർട് സർക്യൂട്ടിനു സാധ്യതയില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ. സംഭവ ശേഷം സ്ഥലം സന്ദർശിച്ച ജില്ലാ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകും. ഷോർട് സർക്യൂട്ടിനു കാരണമാകാവുംവിധം വയറിങ്ങിൽ തകരാറുകൾ കണ്ടെത്താനായില്ല.

സംഭവം നടന്ന ഓഫിസ് മുറിയിൽ നിന്നു പൊലീസിന് ഒരു കത്തി ലഭിച്ചിട്ടുണ്ട്. ഇതിൽ പ്രാഥമിക പരിശോധനയിൽ രക്തത്തിന്റെ സാംപിളുകൾ കണ്ടെത്തിയിട്ടില്ല. ഇതേ മുറിയിൽ പെട്രോൾ പോലെ എന്തോ ഇന്ധനത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവം വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യയാകാനുള്ള സാധ്യതയാണു പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും കലക്ടറും സിറ്റി സ്ഥലം സന്ദർശിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കെ.രാജൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. കലക്ടറോട് മന്ത്രി കെ.രാജൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

A fire at an insurance agency office in Thiruvananthapuram claimed the lives of two individuals, including an employee, V.S. Vaishna. Police suspect foul play, potentially linked to a domestic dispute, and are investigating the incident as a possible murder.