തിരുവനന്തപുരം ∙ 14 ഇലക്ട്രിക് ബസ് സർവീസ് നടത്തി കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അരക്കോടി രൂപ എന്ന റെക്കോർഡ്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ഓഗസ്റ്റിൽ 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർധിപ്പിച്ചു. വരുമാനം കുറഞ്ഞ സർവീസുകൾ പുനഃക്രമീകരിക്കണമെന്ന ഗതാഗത മന്ത്രിയുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നിർദേശത്തെ തുടർന്ന് ഇലക്ട്രിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 14 ഇലക്ട്രിക് ബസ് സർവീസ് നടത്തി കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അരക്കോടി രൂപ എന്ന റെക്കോർഡ്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ഓഗസ്റ്റിൽ 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർധിപ്പിച്ചു. വരുമാനം കുറഞ്ഞ സർവീസുകൾ പുനഃക്രമീകരിക്കണമെന്ന ഗതാഗത മന്ത്രിയുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നിർദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5 ലക്ഷമായി ഉയരുകയായിരുന്നു. കിലോമീറ്ററിൽ ലഭിക്കുന്ന തുക 35ൽ നിന്നും 54ന് മുകളിലേക്ക് മാറ്റാനും കഴിഞ്ഞു.

സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ വരുമാനം 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വർധിക്കുന്നതെങ്കിൽ വികാസ് ഭവൻ യൂണിറ്റിൽ വരുമാനത്തിൽ ഇരട്ടിയാണ് വർധിച്ചത്. ജീവനക്കാരുടെ ആത്മാർഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യൂണിറ്റ് ഓഫിസർ സി.പി.പ്രസാദ് അറിയിച്ചു. ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലക്ട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടിത്തന്ന ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

English Summary:

KSRTC's Vikas Bhavan unit sets a new benchmark by generating Rs. 50 lakhs in monthly revenue from its electric bus fleet. Strategic schedule realignment and a commitment to efficient, sustainable transport have fueled this remarkable success story.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT