തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സെക്രട്ടേറിയറ്റിനു മു‍ൻവശം യുദ്ധക്കളമായി മാറി. ബാരിക്കേഡ് മറികടക്കാനും പൊലീസ് വാഹനത്തിനു നേർക്കു തള്ളിക്കയറാനുമുള്ള പ്രവർത്തകരുടെ ശ്രമങ്ങളെത്തുടർന്ന് പൊലീസ്

തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സെക്രട്ടേറിയറ്റിനു മു‍ൻവശം യുദ്ധക്കളമായി മാറി. ബാരിക്കേഡ് മറികടക്കാനും പൊലീസ് വാഹനത്തിനു നേർക്കു തള്ളിക്കയറാനുമുള്ള പ്രവർത്തകരുടെ ശ്രമങ്ങളെത്തുടർന്ന് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സെക്രട്ടേറിയറ്റിനു മു‍ൻവശം യുദ്ധക്കളമായി മാറി. ബാരിക്കേഡ് മറികടക്കാനും പൊലീസ് വാഹനത്തിനു നേർക്കു തള്ളിക്കയറാനുമുള്ള പ്രവർത്തകരുടെ ശ്രമങ്ങളെത്തുടർന്ന് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സെക്രട്ടേറിയറ്റിനു മു‍ൻവശം യുദ്ധക്കളമായി മാറി. ബാരിക്കേഡ് മറികടക്കാനും പൊലീസ് വാഹനത്തിനു നേർക്കു തള്ളിക്കയറാനുമുള്ള പ്രവർത്തകരുടെ ശ്രമങ്ങളെത്തുടർന്ന് പൊലീസ് ലാത്തി വീശി. ഒന്നര മണിക്കൂറിലേറെ സെക്രട്ടേറിയറ്റിനു മുൻപിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. 

യുഡിഎഫ് കൺവീനർ എം.എം.ഹസൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവർ പ്രസംഗിച്ചതിനു പിന്നാലെയാണു പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. ആദ്യം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാതെ പ്രവർത്തകർ പ്രതിഷേധിച്ചതോടെ തുടർച്ചയായി നാലു തവണ ജലപീരങ്കി പ്രയോഗം. ഇതോടെ പ്രവർത്തകർ ജലപീരങ്കി വാഹനത്തിനു നേരെ പാഞ്ഞടുക്കുകയും കൊടികെട്ടിയ കമ്പും ചെരിപ്പും വലിച്ചെറിയുകയും ചെയ്തു. പിന്നാലെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. 

ADVERTISEMENT

ഒരു ഭാഗത്ത് ഈ പ്രതിഷേധം തുടരുന്നതിനിടെ, വനിതാ പ്രവർത്തകർ സെക്രട്ടേറിയറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ചു. സെക്രട്ടേറിയറ്റിനുള്ളിൽ നിലയുറപ്പിച്ചിരുന്ന പൊലീസുകാർ ഇതു തടഞ്ഞു. പ്രവർത്തകയെ ലാത്തി കൊണ്ട് മർദിച്ചതായി ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും ഉൾപ്പെടെ മതിലിനു മുകളിൽ കയറി പ്രതിഷേധിച്ചു. വീണ്ടും റോഡിലേക്ക് എത്തിയ പ്രവർത്തകർ പൊലീസുമായി വാക്കേറ്റമായി. 

പൊലീസിന്റെ ഷീൽഡ് പിടിച്ചു വാങ്ങി റോഡിൽ അടിച്ചു പൊട്ടിച്ചു. പിന്നാലെ പൊലീസ് ലാത്തി വീശി. ഓടി മാറിയ പ്രവർത്തകരുടെ കൂട്ടത്തിൽ അബിൻ വർക്കിയെ വളഞ്ഞിട്ട് അടിച്ചു. അടിയേറ്റ് റോഡിൽ വീണ അദ്ദേഹത്തെ തറയിലിട്ടും അടിച്ചു. ലാത്തിയടിയേറ്റ് തല പൊട്ടിയിട്ടും ചാടി എഴുന്നേറ്റ് വീണ്ടും അടിക്കാൻ പൊലീസുകാരെ വെല്ലുവിളിച്ച് അബിൻ മുന്നോട്ടുപോയി. ഇദ്ദേഹത്തിന് ഒപ്പം പ്രവർത്തകരും ചേർന്നു. റോഡ് ഉപരോധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ ഏതാനും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്നു പ്രതിഷേധിച്ച അബിൻ വർക്കി, ആംബുലൻസ് എത്തിയെങ്കിലും ആശുപത്രിയിൽ പോകാൻ വഴങ്ങിയില്ല. എസ്ഐയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ടു. 

ADVERTISEMENT

അരമണിക്കൂറിലധികം നീണ്ട പ്രതിഷേധത്തിന് ഒടുവിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ജനറൽ സെക്രട്ടറി എം.ലിജുവും സ്ഥലത്ത് എത്തി. പിന്നാലെ ഇവരുടെ വാഹനത്തിൽ അബിൻ വർക്കിയെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് വി.കെ.ഷിബിന, സെക്രട്ടറിമാരായ ഭവിത് മാലോൽ, തൗഫീഖ്, ബാലരാമപുരം മണ്ഡലം പ്രസിഡൻറ് ഹാജ എന്നിവരെ റിമാൻഡ് ചെയ്തു. പൊലീസ് വാഹനത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ മർദിച്ചെന്നും സമര പരമ്പരകളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നു സെക്രട്ടേറിയറ്റിലേക്കു കെപിസിസി മാർച്ച് നടത്തും. കോട്ടയത്ത് എസ്പി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. 

200പേർക്കെതിരെ കേസ് 
∙ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ കേസെടുത്ത് പൊലീസ്. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി, ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെ  200 പേർക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. പൊതുമുതൽ നശീകരണം, പൊതുസ്ഥലത്തെ അക്രമം, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ADVERTISEMENT

പൊലീസുകാരെ അതേ നാണയത്തിൽ നേരിടും: സുധാകരൻ
തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ അബിൻ വർക്കിയെ പൊലീസ് മർദിച്ചത് രാഷ്ട്രീയ വൈരാഗ്യത്തോടെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ നിരന്തരം പോരാട്ടം നടത്തുന്ന ആളാണ് അബിൻ വർക്കി. സിപിഎമ്മിന്റെ ഗുണ്ടാസംഘത്തെ പോലെയാണ് പൊലീസ് പ്രവർത്തിച്ചത്. യൂത്ത്കോൺഗ്രസുകാരെ തിരഞ്ഞുപിടിച്ച് മർദിക്കുന്ന പൊലീസുകാരെ അതേ നാണയത്തിൽ കോൺഗ്രസും തെരുവിൽ നേരിടും. പൊലീസുകാർക്കെതിരെ നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഓരോ അടിക്കും കണക്ക് പറയിക്കും: രമേശ് ചെന്നിത്തല
∙ നരനായാട്ട് നടത്തിയ പൊലീസുകാർ കരുതിയിരുന്നോളൂ എന്ന് രമേശ് ചെന്നിത്തല എംഎൽഎ. ഓരോ അടിക്കും കണക്ക് പറയിക്കും. നരനായാട്ടിന് മുന്നിൽനിന്ന പൊലീസുകാരുടെ കണക്ക് കൈവശമുണ്ട്. അവരെ എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും. മർദനം നടത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നടപടി വേണം: ഹസൻ 
∙ രാഹുൽ മാങ്കൂട്ടത്തിൽ , വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവരെ മൃഗീയമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ആവശ്യപ്പെട്ടു. രാഹുലിന്റെ കാലി‍ൽ എസി ബൂട്ടിട്ട് ചവിട്ടി. അബിന്റെ തല തല്ലിപ്പൊളിച്ചു. വനിതാ പ്രവർത്തകരെ വലിച്ചിഴച്ചതായും ഹസൻ ആരോപിച്ചു.

സമരങ്ങളെ അടിച്ചമർത്താം എന്ന് പിണറായി കരുതരുത്: സതീശൻ
കൊച്ചി ∙പാർട്ടിക്കാരായ പൊലീസുകാരെ ഉപയോഗിച്ച് സമരങ്ങളെ നേരിട്ടാലും മുഖ്യമന്ത്രിക്കുണ്ടായ കറുത്ത പാട് മായ്ച്ചു കളയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമരങ്ങളെ അടിച്ചമർത്താമെന്നാണ് കരുതുന്നതെങ്കിൽ കേരളം മുഴുവൻ ആളിപ്പടരുന്ന സമര പരമ്പരകളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് മർദനത്തിന് നേതൃത്വം നൽകിയത് മുൻ ഡിവൈഎഫ്ഐ നേതാവായ കന്റോൺമെന്റ് എസ്.ഐ ജിജുവാണ്. ഇതേ വ്യക്തി മ്യൂസിയം എസ്ഐ ആയിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് കടന്നു കയറി അക്രമമുണ്ടാക്കിയ ഡിവൈഎഫ്ഐക്കാരെ ജാമ്യത്തിൽ വിട്ടത്.

സ്വർണക്കള്ളക്കടത്ത് ആരോപണമാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ഉയർന്നിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും ബിജെപിയുമായി അവിഹിത ബന്ധമുണ്ടാക്കിയിരിക്കുന്നു. ബിജെപിയെ തൃശൂരിൽ വിജയിപ്പിക്കുന്നതിന് പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി അനുകൂല അന്തരീക്ഷം ഒരുക്കിക്കൊടുത്തു.  ഉത്സവം കലക്കിയും സിപിഎമ്മുമായി ബന്ധമുണ്ടാക്കിയും എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കാൻ ശ്രമിക്കുന്നവരാണ് ബിജെപിയെന്നും സതീശൻ ആരോപിച്ചു.

നടപടി കിരാതം: വി.എസ്.ശിവകുമാർ
തിരുവനന്തപുരം∙ ജനാധിപത്യപരമായി സമരം ചെയ്ത ചെറുപ്പക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടി കിരാതമെന്നു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാർ. ദുർഭരണത്തിനെതിരായ പ്രതിഷേധത്തെ അടിച്ചൊതുക്കാമെന്നു കരുതരുതെന്നും സമരം തെരുവിൽ തുടരുമെന്നും പൊലീസ് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചശേഷം വി.എസ്.ശിവകുമാർ പറഞ്ഞു.