രാജ്യത്ത് ഇതുവരെ നങ്കൂരമിട്ട വലിയ കപ്പലുകളിലൊന്ന്: 'എംഎസ്‌സി കെയ്‌ലി' വിഴിഞ്ഞത്ത്
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തിനു തീരത്തോടടുത്ത് വലിയ ആഴമുണ്ടെന്നു തെളിയിച്ചു ഇവിടെ അടുത്തതിൽ ഏറ്റവും ഡ്രാഫ്ട് കൂടിയ കപ്പൽ എംഎസ്‌സി കെയ്‌ലി ഇന്നലെ തുറമുഖ ബെർത്തിൽ അടുത്തു. രാജ്യത്ത് ഇതുവരെ നങ്കൂരമിട്ടതിൽ വലിയ കപ്പലുകളിലൊന്നാണിതെന്നതു പ്രത്യേകത. ഫുൾ ലോഡഡ് കണ്ടെയ്നറുകളുമായി ഇന്നലെ ഉച്ചകഴിഞ്ഞ് എത്തിയ

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തിനു തീരത്തോടടുത്ത് വലിയ ആഴമുണ്ടെന്നു തെളിയിച്ചു ഇവിടെ അടുത്തതിൽ ഏറ്റവും ഡ്രാഫ്ട് കൂടിയ കപ്പൽ എംഎസ്‌സി കെയ്‌ലി ഇന്നലെ തുറമുഖ ബെർത്തിൽ അടുത്തു. രാജ്യത്ത് ഇതുവരെ നങ്കൂരമിട്ടതിൽ വലിയ കപ്പലുകളിലൊന്നാണിതെന്നതു പ്രത്യേകത. ഫുൾ ലോഡഡ് കണ്ടെയ്നറുകളുമായി ഇന്നലെ ഉച്ചകഴിഞ്ഞ് എത്തിയ എംഎസ്‌സി കെയ്‌ലി 16.5 മീറ്റർ ഡ്രാഫ്ടിലാണ്(ആഴം) ബെർത്തിലേക്ക് അടുത്തത്.
ലോകത്ത് ഇപ്പോൾ സഞ്ചരിക്കുന്ന എറ്റവും വലിയ മദർഷിപ്പുകൾക്ക് വിഴിഞ്ഞത്തേക്ക് അനായാസം എത്താനാകുമെന്നതിനും എംഎസ്‌സി കെയ‌്‌ലിയുടെ വരവോടെ തെളിവായി. കെയ്‌ലിയിൽ നിന്നു കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുണ്ട്. 2 നാളെങ്കിലും എംഎസ്‌സി കെയ്‌ലി ഇവിടെ തങ്ങും. ഇതു യാത്രയാകുന്നതിനു പിന്നാലെ പുറം കടലിൽ നങ്കൂരമിട്ട എംഎസ്‌സി സുവാപെ സെവൻ ബെർത്തിൽ എത്തും. ഇതു കൂടാതെ ഈ ആഴ്ചയിലും അടുത്ത ആഴ്ചയിലുമായി 6 കപ്പലുകൾ കൂടി ഇവിടേക്ക് കണ്ടെയ്നറുകളുമായി എത്തുന്നുണ്ട്.