തിരുവനന്തപുരം∙ ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ വാർഡുകൾ വ‍ൃത്തിയാക്കലിന്റെ പേരിൽ രോഗികളെ ഡിസ്ചാർജ് ചെയ്തതായി ആരോപണം. വർഷാവർഷം നടത്തുന മൂട്ട,പാറ്റ നിർമാർജനത്തിന്റെ ഭാഗമായാണ് വാർഡുകളിൽ ശുചീകരണം. പേവാർഡുകളിൽ ചികിത്സയിൽ കഴിഞ്ഞവരെ ഡിസ്ചാർജ് ചെയ്ത് പറഞ്ഞുവിട്ടെന്നാണ് പരാതി. കഴിഞ്ഞ 30 മുതലാണ് വാർഡുകളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ വാർഡുകൾ വ‍ൃത്തിയാക്കലിന്റെ പേരിൽ രോഗികളെ ഡിസ്ചാർജ് ചെയ്തതായി ആരോപണം. വർഷാവർഷം നടത്തുന മൂട്ട,പാറ്റ നിർമാർജനത്തിന്റെ ഭാഗമായാണ് വാർഡുകളിൽ ശുചീകരണം. പേവാർഡുകളിൽ ചികിത്സയിൽ കഴിഞ്ഞവരെ ഡിസ്ചാർജ് ചെയ്ത് പറഞ്ഞുവിട്ടെന്നാണ് പരാതി.    കഴിഞ്ഞ 30 മുതലാണ് വാർഡുകളിലെ മൂട്ടശല്യം ഒഴിവാക്കാൻ ശുചീകരണം തുടങ്ങിയത്. ഇതിനകം രണ്ടു വാർഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. 

ഈ മാസം 23 വരെ മൂട്ടകളെ നശിപ്പിക്കൽ തുടരും. ജനറൽ, പേവാർഡുകളിൽ ഉൾപ്പെടെയാണ് വൃത്തിയാക്കൽ. ജനറൽ വാർഡുകളിൽ ഉള്ളവരെ മറ്റു വാർഡുകളിലേക്ക് മാറ്റിയാണ് വൃത്തിയാക്കലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിന്റെ പേരിൽ ആരെയും ഡിസ്ചാർജ് ചെയ്തിട്ടില്ല. പേ വാർഡുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് പോകാൻ താൽപര്യമുള്ളവരെ ഡിസ്ചാർജ് ചെയ്ത് അയയ്ക്കും. അല്ലാത്തവരെ മറ്റു വാർ‍ഡുകളിൽ കിടത്തി ചികിത്സ നൽകും. പേ വാർഡിൽ ഉള്ളവർ തിരിച്ച് വരുമ്പോൾ അതേ റൂം തന്നെ നൽകും. വീട്ടിൽ പോകാൻ താൽപര്യമില്ലാത്തവർക്ക് സൗകര്യം ഒരുക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.

English Summary:

This article addresses allegations of patient discharges from the Government Ayurveda College Hospital in Thiruvananthapuram during ward cleaning for termite extermination. While the hospital acknowledges shifting patients, they maintain that no one was discharged solely due to cleaning and that procedures are in place to ensure patient care.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT