തിരുവനന്തപുരം∙ തിരുവോണത്തിന് പിന്നാലെ തലസ്ഥാനത്ത് കാൽപ്പന്തോണമായി നാളെ സൂപ്പർ ലീഗ് കേരളയിലെ(എസ്എൽകെ) ആവേശപ്പോര്. തലസ്ഥാനത്തിന്റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പൻസ് എഫ്സി ലീഗിലെ ആദ്യ ഹോം ഗ്രൗണ്ട് മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ നേരിടുന്നു. വൈകിട്ട് 7.30ന് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരുവോണത്തിന് പിന്നാലെ തലസ്ഥാനത്ത് കാൽപ്പന്തോണമായി നാളെ സൂപ്പർ ലീഗ് കേരളയിലെ(എസ്എൽകെ) ആവേശപ്പോര്. തലസ്ഥാനത്തിന്റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പൻസ് എഫ്സി ലീഗിലെ ആദ്യ ഹോം ഗ്രൗണ്ട് മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ നേരിടുന്നു. വൈകിട്ട് 7.30ന് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണു മത്സരം.  കോഴിക്കോടിനെതിരായ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ കൊമ്പൻസ് സ്വന്തം മണ്ണിൽ വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ കണ്ണൂരിനോട് തോൽവി നേരിട്ടെത്തുന്ന തൃശൂരും വിജയത്തിലൂടെ മടങ്ങിവരവ് ലക്ഷ്യമിടുന്നു. 

ബ്രസീലിയൻ കോച്ച്  സെർജോ അലെക്സാന്ദ്രേ പരിശിലീപ്പിക്കുന്ന, നായകൻ പാട്രിക് മോത്ത ഉൾപ്പെടെ 6 ബ്രസീലിയൻ താരങ്ങൾ ഉൾപ്പെടുന്ന മഞ്ഞക്കുപ്പായക്കാരായ കൊമ്പൻസ് മഞ്ഞപ്പട ലീഗിലെ ബ്രസീൽ പടയാണ്. മുഖ്യ ഗോൾകീപ്പർ മൈക്കേൽ അമേരിക്കോയും ബ്രസീലുകാരൻ. കോഴിക്കോടിനെതിരായ ആദ്യ മത്സരത്തിൽ മുഹമ്മദ് ആഷർ ആണ് ടീമിന്റെ കന്നി ഗോൾ കുറിച്ചത്. പാട്രിക് മോത്ത നയിക്കുന്ന മധ്യനിരയും റെനാൻ ജനുവരിയോ നങ്കൂരമിടുന്ന പ്രതിരോധവുമാണ് കൊമ്പൻസിന്റെ കരുത്ത്.

ADVERTISEMENT

ഇന്ത്യൻ ടീമിലും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിലും മിന്നും താരമായിരുന്ന സി.കെ.വിനീത് ആണ് തൃശൂർ മാജിക് എഫ്സിയെ നയിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്സ്റ്റാർ ആപ്പിലും മത്സരം തത്സമയം കാണാം. മത്സരത്തിനായി കേരള പൊലീസിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പുൽത്തകിടി മാറ്റി സ്ഥാപിച്ചതിനൊപ്പം ഫ്ലഡ് ലൈറ്റും നവീകരിച്ചിട്ടുണ്ട്.

ടിക്കറ്റ് ഓൺലൈനിലും നേരിട്ടും, പാർക്കിങ് സൗജന്യം
മത്സരം കാണാൻ ടിക്കറ്റ് വഴിയാണ് പ്രവേശനം. ടിക്കറ്റുകൾ ക്ലബ്ബിന്റെ വെബ്സൈറ്റ് ആയ http://www.kombansfc.com നിന്നും insider.inൽ ഓൺലൈനായി ബുക്ക് ചെയ്യാം. സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിനു സമീപമുള്ള കൗണ്ടറുകളിൽ നിന്നും വാങ്ങിക്കാം. 99 രൂപയുടേയും 149 രൂപയുടെയും ടിക്കറ്റുകൾക്ക് പുറമേ 850 രൂപയുടെ വിഐപി ടിക്കറ്റുമുണ്ട്. വൈകിട്ട് 5 മുതൽ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കും.കളി കാണാനെത്തുന്നവർക്കായി കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തെ സെനറ്റ് ഹാൾ പരിസരത്തും സാഫല്യം കോംപ്ലക്സ്, പാളയം മാർക്കറ്റ് എന്നിവയ്ക്ക് പിന്നിലായുള്ള മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിലും സൗജന്യ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ ജയം തന്നെയാണ് ലക്ഷ്യം. എതിരാളികളെ ബഹുമാനിക്കുമ്പോൾ തന്നെ ഞങ്ങളുടെ കഴിവിൽ നല്ല വിശ്വാസമുണ്ട്. ടീമിൽ ആർക്കും പരുക്കോ മറ്റ് ആശങ്കകളോയില്ല. ശക്തമായ ആക്രമണത്തിൽ കേന്ദ്രീകരിച്ചാകും കളി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT