നിലയ്ക്കാമുക്ക് വക്കം– പണയിൽകടവ്– വർക്കല റോഡ് യാത്ര ദുഷ്കരം, ദുരിതമയം
ചിറയിൻകീഴ്∙നിലയ്ക്കാമുക്ക് വക്കം–പണയിൽകടവ്–വർക്കല പാത പൊട്ടിപ്പൊളിഞ്ഞു വാഹനയാത്ര നരകതുല്യമായി മാറിയിട്ടു മൂന്നു വർഷം . പിഡബ്ള്യുഡി റോഡിൽ പുനർനിർമാണത്തിനായി സാധനസാമഗ്രികൾ ഇറക്കി വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ ജനരോഷം ശക്തം. വക്കം നിവാസികളും ജനപ്രതിനിധികളും സന്നദ്ധസംഘടനാ

ചിറയിൻകീഴ്∙നിലയ്ക്കാമുക്ക് വക്കം–പണയിൽകടവ്–വർക്കല പാത പൊട്ടിപ്പൊളിഞ്ഞു വാഹനയാത്ര നരകതുല്യമായി മാറിയിട്ടു മൂന്നു വർഷം . പിഡബ്ള്യുഡി റോഡിൽ പുനർനിർമാണത്തിനായി സാധനസാമഗ്രികൾ ഇറക്കി വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ ജനരോഷം ശക്തം.
വക്കം നിവാസികളും ജനപ്രതിനിധികളും സന്നദ്ധസംഘടനാ പ്രവർത്തകരും ഒത്തുചേർന്നു മുടങ്ങിക്കിടക്കുന്ന റോഡുപണി പുനരാരംഭിക്കുന്നതിനു സർക്കാർ തലത്തിൽ നടപടികൾ എടുപ്പിക്കുന്നതിനായി വക്കം ജനകീയ പൗരസമിതി എന്ന പേരിൽ ബഹുജനക്കൂട്ടായ്മ രൂപീകരിച്ചു.
നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ഥലം എംഎൽഎ ഒ.എസ്.അംബികയുടേയും വക്കം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും നിലപാടുകൾക്കെതിരെ ജനകീയക്കൂട്ടായ്മ രംഗത്തെത്തി.
നിലയ്ക്കാമുക്കിൽ നിന്നു കാൽനടയാത്രപോലും ദുസഹമായി മാറിയിട്ടു നാളുകളേറെയാവുന്നു. വക്കം ഭാഗത്തേക്കു ടാക്സി–ഓട്ടോറിക്ഷകളടക്കം സവാരി പോകുന്നില്ല. ഇതുമൂലം രാത്രികാലങ്ങളിൽ അസുഖബാധിതരായവരെ ദീർഘദൂരം ചുമലിലെടുത്തു ഇടറോഡുകളിലെത്തിച്ചു വാഹനങ്ങളിൽ കയറ്റേണ്ട ദുരവസ്ഥയാണുള്ളത്.
ടാറും ചല്ലിയും പൂർണമായി ഇളകി വൻകുഴികളായി മാറിയിട്ടുള്ള പാതയിൽ രാത്രികാലങ്ങളിൽ അറിയാതെ ഇടിച്ചിറങ്ങി ദാരുണാപകടങ്ങളിൽപെട്ട ഇരുചക്രയാത്രികരുടെ എണ്ണം 47ൽ ഏറെയാണിവിടെ. വക്കം ഗവ. ആശുപത്രി ജംക്‌ഷനു സമീപമുള്ള മരണക്കുഴിയിൽ പതിച്ചു ആക്സിലുകളൊടിഞ്ഞു കട്ടപ്പുറത്തായ ഹെവിവാഹനങ്ങളുടെ എണ്ണം രണ്ടു ഡസനിലേറെ. പാതയിലുടനീളം രൂപപ്പെട്ടിട്ടുള്ള കുഴികളിൽ വീണു അംഗഭംഗം സംഭവിച്ചവരും അനേകം പേർ.
കടയ്ക്കാവൂർ,ചിറയിൻകീഴ്,അഴൂർ, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന വലിയൊരു മേഖലയിൽ നിന്നു വർക്കല ഭാഗത്തേക്കും തിരിച്ചും സുഗമമായ വാഹനഗതാഗതത്തിനു സൗകര്യമൊരുക്കിവന്നിരുന്ന പ്രധാന പാതയാണു പിഡബ്ളിയുഡി അധികൃതരുടെ നിരുത്തരവാദപരമായ സമീപനങ്ങളിൽപെട്ടു തകർന്നുകിടക്കുന്നത്. നിവേദനങ്ങൾ ഒട്ടേറെ നൽകിയിട്ടും ബന്ധപ്പെട്ടവർ ചെറുവിരലനക്കത്തതിനു പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണവും ശക്തമാണിവിടെ.