ഞായറാഴ്ച രാത്രി ഡോക്ടർ ഉണ്ടാകില്ല ; ഇവിടെ മിക്ക ദിവസവും ‘ഞായറാഴ്ച’
ബാലരാമപുരം∙ പനി രോഗികളുടെ എണ്ണം കൂടിവരുന്നതിനിടെ ബാലരാമപുരത്ത് രാത്രി ഡ്യൂട്ടിക്ക് ഡോക്ടർമാർ ഇല്ലാത്തത് ചികിത്സതേടിയെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു. ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ രാത്രി ഡ്യൂട്ടിക്ക് ഡോക്ടർമാർ ഉണ്ടാവാറില്ല. ഇതുസംബന്ധിച്ച് പഞ്ചായത്തിന്റെ കൂടി അറിവോടെ ഞായറാഴ്ച

ബാലരാമപുരം∙ പനി രോഗികളുടെ എണ്ണം കൂടിവരുന്നതിനിടെ ബാലരാമപുരത്ത് രാത്രി ഡ്യൂട്ടിക്ക് ഡോക്ടർമാർ ഇല്ലാത്തത് ചികിത്സതേടിയെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു. ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ രാത്രി ഡ്യൂട്ടിക്ക് ഡോക്ടർമാർ ഉണ്ടാവാറില്ല. ഇതുസംബന്ധിച്ച് പഞ്ചായത്തിന്റെ കൂടി അറിവോടെ ഞായറാഴ്ച ഡോക്ടർ ഉണ്ടാവില്ലെന്ന് ആശുപത്രിക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മറ്റുചില ദിവസങ്ങളിലും ഇതേ സ്ഥിതി ആവർത്തിക്കുകയാണ്. വ്യാഴാഴ്ച രാത്രിയിലും ഇതായിരുന്നു സ്ഥിതി.
ഇതേ തുടർന്ന് രോഗികൾ സംഘടിച്ച് ജില്ലാ മെഡിക്കൽ ഓഫിസറെ ഫോണിൽ വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പറയുന്നു. ഇതേ തുടർന്ന് അത്യാസന്ന നിലയിലുള്ള രോഗികൾ 6 കിലോമീറ്റർ അകലെയുള്ള നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മറ്റുചിലർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പ്രദേശത്തെ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ വച്ച് ഏറ്റവും അധികം ജീവനക്കാരുള്ള ആശുപത്രിയുടെ സ്ഥിതിയാണിത്. 6ഡോക്ടർമാരും 8 നഴ്സുമാരും 3 ഫാർമസിസ്റ്റും ഇവിടെ ഉണ്ടെന്നാണ് കണക്ക്.
എന്നാൽ അതിനനുസരിച്ച് ജീവനക്കാരെ ക്രമീകരിക്കുന്നതിൽ മേലുദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായാണ് പരാതി. മുൻകാലങ്ങളിൽ 4 ഡോക്ടർമാർ ഉണ്ടായിരുന്നപ്പോഴും രാത്രിയിലെത്തുന്ന രോഗികളെ ചികിത്സിക്കാൻ ഒരു ഡോക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ സ്ഥിരമായി ഡോക്ടർമാർ ചികിത്സയ്ക്കെത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റി പ്രവർത്തകർ ഇന്നലെ രാവിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി.
കെപിസിസി അംഗം വിൻസന്റ് ഡി.പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നദീഷ് നളിനൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കോവളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഉച്ചക്കട സുരേഷ്, അമ്പിളിക്കുട്ടൻ, പഞ്ചായത്ത് അംഗം എൽ.ജോസ്, മുൻ പഞ്ചായത്ത് അംഗം സതീഷ് കുമാർ, ബാലരാമപുരം റാഫി, ജയചന്ദ്രൻ, തേമ്പാമുട്ടം ഷിബു, പാറക്കുഴി കുമാർ എന്നിവർ പ്രസംഗിച്ചു.