പോത്തൻകോട് ∙ ഓണാവധിക്കാലത്ത് പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ വാവറയമ്പലം ആനയ്ക്കോട് രണ്ടു വീട്ടിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നു. ആനയ്ക്കോട് പുതുവൽപുത്തൻവീട് ( ഷാലിമാർ)ൽ എം.ഷിഹാബുദ്ദീന്റെ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 50,000 രുപയുമാണ് കവർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ ഓണാവധിക്കാലത്ത് പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ വാവറയമ്പലം ആനയ്ക്കോട് രണ്ടു വീട്ടിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നു. ആനയ്ക്കോട് പുതുവൽപുത്തൻവീട് ( ഷാലിമാർ)ൽ എം.ഷിഹാബുദ്ദീന്റെ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 50,000 രുപയുമാണ് കവർന്നത്. വീടിന്റെ കിഴക്കു വശത്തെ വാതിൽ ഏതോ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. 

കിടപ്പു മുറിയിൽ എല്ലാം വാരിവലിച്ചിട്ടു പരിശോധിച്ച നിലയിലായിരുന്നു. അവിടെയുണ്ടായിരുന്ന സ്റ്റീൽ അലമാര കുത്തി തുറന്നാണ് മൂന്നര പവൻ വരുന്ന സ്വർണ വളയും മുക്കാൽ പവന്റെ പേൾ പതിച്ച സ്വർണ മാലയും മോഷ്ടാക്കൾ കൊണ്ടു പോയത്. ഓണാവധിയും നബി ദിനാഘോഷവും പ്രമാണിച്ച് ഷിഹാബുദ്ദീൻ മംഗലാപുരത്ത് മകന്റെ വീട്ടിൽ 14ന് വൈകിട്ട്  പോയിരുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് മടങ്ങിയെത്തിയത്. അപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്തു. 

ADVERTISEMENT

വാവറയമ്പലം മണ്ണറകോണത്തു വീട്ടിൽ റാഹിലയുടെ വീട്ടിലും മോഷണം നടന്നു. വീടിന്റെ പിറകു വശത്തെ വാതിൽ കുത്തി തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ വിലകൂടിയ ഒരു വാച്ചും രണ്ടു ജോഡി സ്വർണ കമ്മലും പണവും മോഷ്ടിച്ചു. 18ന് ആയിരിക്കണം ഇവിടെ മോഷണം നടന്നതെന്നു കരുതുന്നു. റാഹിലയും ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. ആനയ്ക്കോട് ചന്ദ്രലേഖയുടെ വീട്ടിലും മോഷ്ടാക്കൾ കയറിയെങ്കിലും ഇവിടെ നിന്നും ഒന്നും കിട്ടിയില്ല.

English Summary:

Pothankode witnessed a string of housebreakings during the recent Onam holidays. Two houses, one in Vavaraambalam and another in Anaikode, were targeted by thieves. A significant amount of gold ornaments and cash were stolen from a house in Anaikode. Police are currently investigating the incidents and searching for the culprits.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT