ADVERTISEMENT

ചിറയിൻകീഴ്∙ നിലയ്ക്കാമുക്ക്– വക്കം– പണയിൽകടവ് പാലം റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു.  പാതയുടെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധം അണപൊട്ടിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഒ.എസ്.അംബിക എംഎൽഎയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചിരുന്നു. തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.രണ്ടു വർഷത്തിലേറെയായി പൊളിച്ചിട്ടിരുന്ന റോഡിലൂടെ കാൽനടയാത്ര പോലും സാധ്യമല്ലായിരുന്നു.സർവീസ് ബസുകളും ഓട്ടോറിക്ഷയും യാത്ര നിർത്തിയതോടെ വക്കം നിവാസികൾക്ക് പുറത്തേക്കു പോകാൻ മാർഗമില്ലാതായി. 

2022ൽ 4 കോടി രൂപ ഭരണാനുമതി കിട്ടി നിർമാണത്തിനു നടപടികൾ ആരംഭിച്ചെങ്കിലും തുക കുറഞ്ഞതു ചൂണ്ടിക്കാട്ടി ടെൻഡർ നടപടികൾ നീണ്ടുപോവുകയും അഞ്ചാമത്തെ ടെൻഡറിൽ കരാർ ഉറപ്പാക്കുകയുമായിരുന്നു. റോഡിൽ 600 മീറ്റർ ദൂരം ഡബ്ളിയുഎംഎം, ജിഎസ്ബി എന്നിവ ഉൾപ്പെടുത്തി ബലപ്പെടുത്തൽ, 4.50കിലോമീറ്റർ ബിഎം ആൻഡ്ബിസി ഉപയോഗിച്ചുള്ള നിർമാണം,റോഡ് മാർക്കിങ്,സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിക്കൽ, പണയിൽകടവിനു സമീപം 1.5കിലോമീറ്റർ റോഡ് സൈഡ് കോൺക്രീറ്റ്, ഓടനിർമാണം, ഡ്രെയിൻവാൾ നിർമാണം എന്നീ പ്രവൃത്തികളാണു ഉൾപ്പെടുത്തിയിരുന്നത്.കഴിഞ്ഞ ദിവസം ഒ.എസ്.അംബിക സ്ഥലത്തു നേരിട്ടെത്തി നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി.

English Summary:

After a prolonged delay and public outcry, construction work has finally resumed on the vital Nilaykkamooku - Vakkam - Panayilkadavu bridge road in Chirayinkeezhu, Kerala. O.S. Ambika MLA's intervention and a public protest against the dilapidated road conditions led to the resumption of this crucial infrastructure project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com