കാൻസറിനെ അതിജീവിച്ച് എബി ‘മെഡിക്കൽ കോളജിലേക്ക്’
തിരുവനന്തപുരം ∙ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എബി രാജേഷ് തോമസിനെ ആദ്യം കീഴടക്കാൻ നോക്കിയത് കാൻസറാണ്. നിശ്ചയദാർഢ്യത്താൽ ആ വേദന അതിജീവിച്ച എബി വീണ്ടും മെഡിക്കൽ കോളജിന്റെ പടി ചവിട്ടും– എംബിബിഎസ് പഠനത്തിനായി.രോഗം ബാധിക്കുന്നതു വരെ എൻജിനീയർ ആകണമെന്ന് ആഗ്രഹിച്ച എബി, തന്നെ പരിചരിച്ച ഡോക്ടർമാരെ മാതൃകയാക്കിയാണ്

തിരുവനന്തപുരം ∙ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എബി രാജേഷ് തോമസിനെ ആദ്യം കീഴടക്കാൻ നോക്കിയത് കാൻസറാണ്. നിശ്ചയദാർഢ്യത്താൽ ആ വേദന അതിജീവിച്ച എബി വീണ്ടും മെഡിക്കൽ കോളജിന്റെ പടി ചവിട്ടും– എംബിബിഎസ് പഠനത്തിനായി. രോഗം ബാധിക്കുന്നതു വരെ എൻജിനീയർ ആകണമെന്ന് ആഗ്രഹിച്ച എബി, തന്നെ പരിചരിച്ച ഡോക്ടർമാരെ മാതൃകയാക്കിയാണ് തീരുമാനം മാറ്റിയത്. നീറ്റിൽ മികച്ച റാങ്ക് ലഭിച്ചതോടെ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച എബി അടുത്ത മാസം 14 ന് പഠനം തുടങ്ങും.
സ്കൂൾ വിദ്യാർഥിയായിരിക്കെ കാലിനുണ്ടായ വേദനയുടെ രൂപത്തിലാണ് കാൻസർ എബിയെ പിടികൂടിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, 2017 ഒക്‌ടോബർ 6ന് രോഗം സ്ഥിരീകരിച്ചു. മാസങ്ങളും വർഷങ്ങളും നീണ്ട ചികിത്സയ്ക്കൊടുവിൽ 2018 ഏപ്രിൽ 28ന് രോഗ മുക്തി. പിന്നീട് ഡോക്ടർ ആകണമെന്ന ആഗ്രഹം സഫലമാക്കുന്നതിനായി കഠിന യത്നം. പ്ലസ് ടു പഠനത്തിനൊപ്പം നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുത്തു. തുമ്പ വിഎസ്‌എസ്‌സി സെൻട്രൽ സ്‌കൂളിലായിരുന്നു പഠനം. അധ്യാപകരും രക്ഷിതാക്കളുമെല്ലാം എബിയുടെ ആഗ്രഹത്തിനൊപ്പം നിന്നപ്പോൾ പ്രവേശന പരീക്ഷയിൽ മികച്ച വിജയം.
കഴക്കൂട്ടം ജിഎൻആർഎ 73 എ കലുങ്കിൽ വീട്ടിൽ രാജേഷിന്റെയും അധ്യാപിക ഷീബയുടെയും മകനാണ് എബി. ഫ്രാൻസിൽ എംബിഎ വിദ്യാർഥിയായ സ്നേഹയാണ് സഹോദരി. ‘ഓസ്‌റ്റിയോ സാർക്കോമ’ എന്ന അർബുദമായിരുന്നു എബിക്ക്. തുടയെല്ലിന്റെ താഴ്‌ഭാഗത്ത് മുഴ വളർന്നു. രോഗം ബാധിച്ച അസ്ഥി മുറിച്ചു മാറ്റി പകരം കൃത്രിമ അസ്ഥി വച്ചുപിടിപ്പിച്ചു.കാൽ വളരുന്നതിനനുസരിച്ച് പ്രത്യേക സംവിധാനത്തിലൂടെ ഈ അസ്ഥിക്ക് നീളം വർധിപ്പിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് അറിഞ്ഞതാണ് എബിക്ക് തുണയായത്.