ആരവത്തിരയൊഴിഞ്ഞ് വിഴിഞ്ഞം തുറമുഖം; മത്സ്യബന്ധന സീസൺ 30ന് അവസാനിക്കും
വിഴിഞ്ഞം∙ മീൻപിടിത്ത തുറമുഖത്ത് സീസൺ ആരവത്തിരകളടങ്ങുന്നു. മേയിൽ തുടങ്ങിയ വിഴിഞ്ഞത്തെ ഇക്കുറിയിലെ മത്സ്യബന്ധന സീസൺ ഈ മാസം 30 തോടെ അവസാനിക്കുകയാണ്. സമീപ സ്ഥലങ്ങളിൽ നിന്നു വിഴിഞ്ഞത്തെത്തിയ മത്സ്യത്തൊഴിലാളികൾ യാനങ്ങളുമായി സ്വന്തം തീരങ്ങളിലേക്കു പോകും. ഇതോടെ ഫിഷ്‌ലാൻഡ് തീരം തിരക്കൊഴിഞ്ഞു വിജനമാകും.

വിഴിഞ്ഞം∙ മീൻപിടിത്ത തുറമുഖത്ത് സീസൺ ആരവത്തിരകളടങ്ങുന്നു. മേയിൽ തുടങ്ങിയ വിഴിഞ്ഞത്തെ ഇക്കുറിയിലെ മത്സ്യബന്ധന സീസൺ ഈ മാസം 30 തോടെ അവസാനിക്കുകയാണ്. സമീപ സ്ഥലങ്ങളിൽ നിന്നു വിഴിഞ്ഞത്തെത്തിയ മത്സ്യത്തൊഴിലാളികൾ യാനങ്ങളുമായി സ്വന്തം തീരങ്ങളിലേക്കു പോകും. ഇതോടെ ഫിഷ്‌ലാൻഡ് തീരം തിരക്കൊഴിഞ്ഞു വിജനമാകും. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ സീസൺ കാലത്തെ അപേക്ഷിച്ചു ഇത്തവണ മത്സ്യലഭ്യതയിൽ കുറവില്ലായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികളുടെ വിലയിരുത്തൽ. എന്നാൽ കയറ്റുമതി കമ്പോളത്തിൽ ഏറെ ഡിമാൻഡുള്ള കൊഞ്ച്, വാള മത്സ്യങ്ങൾ കിട്ടാത്ത നിരാശയും തൊഴിലാളികൾ പങ്കുവയ്ക്കുന്നു. അതേ സമയം വിദേശകമ്പോളത്തിലുൾപ്പെടെ വലിയ ആവശ്യക്കാരുള്ള കണവ മത്സ്യം പ്രത്യേകിച്ചു കല്ലൻ കണവ വൻതോതിൽ ലഭിച്ചു. ഇടയ്ക്കിടെ പെയ്ത മഴ ഇത്തവണത്തെ സീസണെ കാര്യമായി തുണച്ചു. തമിഴ്നാട് അതിർത്തി മത്സ്യഗ്രാമങ്ങളിൽ നിന്നുൾപ്പെടെ കാലവർഷക്കാലത്ത് വിഴിഞ്ഞം തീരം തേടി തൊഴിലാളികൾ എത്തും. വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖ സൗകര്യമാണ് മത്സ്യത്തൊഴിലാളികളെ ആകർഷിക്കുന്നത്.
ഒക്ടോബർ മുതൽ ഏപ്രിൽ വരെ ഇനി പഞ്ഞമാസക്കാലമാണ്. മത്സ്യലഭ്യത തീരെ കുറയും. ഇക്കാലത്ത് പഞ്ഞമാസ ആശ്വാസപദ്ധതി പ്രയോജനമുൾപ്പെടെ ലഭ്യമാക്കണമെന്നു ആവശ്യമുയർന്നു.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളിക്ക് റിസ്ക് അലവൻസ് സമാനമായ ആനുകൂല്യം, കാലാവസ്ഥ മുന്നറിയിപ്പിനാൽ ദിവസങ്ങളോളം കടലിൽ പോകാനാകാത്ത അവസ്ഥയിൽ സഹായ ആനുകൂല്യം എന്നിവയും നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.