ലോകത്താകെ ഡെങ്കിപ്പനി കേസുകൾ കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയിലേറെ; കേരളത്തിലും ആശങ്ക പടരുന്നു
തിരുവനന്തപുരം∙ ലോകത്താകെ ഡെങ്കിപ്പനി കേസുകൾ കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയിലേറെ ആയതോടെ കേരളത്തിലെ ആരോഗ്യ മേഖലയും കടുത്ത ആശങ്കയിൽ. കഴിഞ്ഞവർഷം ഇന്ത്യ ഉൾപ്പെടെ എൺപതിലേറെ രാജ്യങ്ങളിലായി 52.71 ലക്ഷം പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതേ രാജ്യങ്ങളിൽ ഓഗസ്റ്റ് 31വരെ 1.20 കോടി പേർക്കു രോഗം വന്നു. 6991 പേർ

തിരുവനന്തപുരം∙ ലോകത്താകെ ഡെങ്കിപ്പനി കേസുകൾ കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയിലേറെ ആയതോടെ കേരളത്തിലെ ആരോഗ്യ മേഖലയും കടുത്ത ആശങ്കയിൽ. കഴിഞ്ഞവർഷം ഇന്ത്യ ഉൾപ്പെടെ എൺപതിലേറെ രാജ്യങ്ങളിലായി 52.71 ലക്ഷം പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതേ രാജ്യങ്ങളിൽ ഓഗസ്റ്റ് 31വരെ 1.20 കോടി പേർക്കു രോഗം വന്നു. 6991 പേർ മരിച്ചു. സംസ്ഥാനത്തു കഴിഞ്ഞവർഷം 16,595 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 173 പേർ മരിച്ചു. ഈ വർഷം തീരാൻ മൂന്നു മാസം ശേഷിക്കെ തന്നെ രോഗബാധിതർ 16, 622 ആയി. മരണം 111.
ഡെങ്കി വൈറസിന് 4 വകഭേദമുണ്ട്. ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ആജീവനാന്തം പ്രതിരോധശേഷി ഉണ്ടായിരിക്കും. ഇതേ വ്യക്തിക്കു മറ്റൊരു വകഭേദം ബാധിച്ചാൽ ഗുരുതരമാകും. ഡെങ്കി ബാധിക്കുന്നവരിൽ 5% പേരിലാണു രോഗം തീവ്രമാകുന്നത്.
കേരളത്തിൽ ഇടയ്ക്കിടെയുള്ള മഴ കാരണം കൊതുകു പെരുകുകയും രോഗ ബാധ ഇനിയും വർധിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഡോക്ടർമാർ.
വരും വർഷങ്ങളിൽ വൻ ഭീഷണിയാവും
1997ൽ കേരളത്തിൽ 14 ഡെങ്കിപ്പനി കേസുകളും 4 മരണവും മാത്രമായിരുന്നു. 2003ൽ 3546 കേസുകളും 68 മരണവുമായി. 2017ൽ 21,993 കേസുകളും 165 മരണവും ഉണ്ടായതു ഭീതി പടർത്തി. എന്നാൽ 2018ൽ കേസുകൾ 4083 ആയി. മരിച്ചതു 32 പേർ. 2022ൽ 4432 കേസുകളും 68 മരണവും . 2017ൽ ഒഴികെ മറ്റു വർഷങ്ങളിൽ ശരാശരി 3000 കേസുകളായിരുന്നു. 2023ൽ വൻ വർധന ഉണ്ടായി, ആകെ 16,595 കേസുകൾ. ഇത്തവണ അതു വീണ്ടും ഉയർന്നു. വരും വർഷങ്ങളിൽ ഡെങ്കിപ്പനി കനത്ത ഭീഷണിയാവുമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം.