നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും; അറിയിപ്പ് 2 ദിവസം മുൻപ്, വാക്കുപാലിക്കാതെ ജല അതോറിറ്റി
തിരുവനന്തപുരം ∙ വലിയ അറ്റകുറ്റപ്പണികൾക്കായി ശുദ്ധജല വിതരണം നിർത്തേണ്ട സാഹചര്യം ഒരാഴ്ച മുൻപെങ്കിലും ജനങ്ങളെ അറിയിക്കണമെന്ന മന്ത്രിതല തീരുമാനം ചെവിക്കൊള്ളാതെ ജല അതോറിറ്റി. അരുവിക്കരയിലെ ജല ശുദ്ധീകരണശാല അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ കോർപറേഷൻ പരിധിയിലെ 55 വാർഡുകളിൽ നാളെ ജല വിതരണം മുടങ്ങുമെന്ന
തിരുവനന്തപുരം ∙ വലിയ അറ്റകുറ്റപ്പണികൾക്കായി ശുദ്ധജല വിതരണം നിർത്തേണ്ട സാഹചര്യം ഒരാഴ്ച മുൻപെങ്കിലും ജനങ്ങളെ അറിയിക്കണമെന്ന മന്ത്രിതല തീരുമാനം ചെവിക്കൊള്ളാതെ ജല അതോറിറ്റി. അരുവിക്കരയിലെ ജല ശുദ്ധീകരണശാല അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ കോർപറേഷൻ പരിധിയിലെ 55 വാർഡുകളിൽ നാളെ ജല വിതരണം മുടങ്ങുമെന്ന
തിരുവനന്തപുരം ∙ വലിയ അറ്റകുറ്റപ്പണികൾക്കായി ശുദ്ധജല വിതരണം നിർത്തേണ്ട സാഹചര്യം ഒരാഴ്ച മുൻപെങ്കിലും ജനങ്ങളെ അറിയിക്കണമെന്ന മന്ത്രിതല തീരുമാനം ചെവിക്കൊള്ളാതെ ജല അതോറിറ്റി. അരുവിക്കരയിലെ ജല ശുദ്ധീകരണശാല അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ കോർപറേഷൻ പരിധിയിലെ 55 വാർഡുകളിൽ നാളെ ജല വിതരണം മുടങ്ങുമെന്ന
തിരുവനന്തപുരം ∙ വലിയ അറ്റകുറ്റപ്പണികൾക്കായി ശുദ്ധജല വിതരണം നിർത്തേണ്ട സാഹചര്യം ഒരാഴ്ച മുൻപെങ്കിലും ജനങ്ങളെ അറിയിക്കണമെന്ന മന്ത്രിതല തീരുമാനം ചെവിക്കൊള്ളാതെ ജല അതോറിറ്റി. അരുവിക്കരയിലെ ജല ശുദ്ധീകരണശാല അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ കോർപറേഷൻ പരിധിയിലെ 55 വാർഡുകളിൽ നാളെ ജല വിതരണം മുടങ്ങുമെന്ന അറിയിപ്പ് ജല അതോറിറ്റി നൽകിയത് രണ്ട് ദിവസം മുൻപ് മാത്രം.
കരമനയാറ്റിൽ നിന്ന് ജല ശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിക്കുന്ന ലൈനിലെ വാൽവിൽ കണ്ടെത്തിയ ചോർച്ച പരിഹരിക്കുന്നതിനു വേണ്ടിയാണ് നാളെ അറ്റകുറ്റപ്പണി നടത്തുന്നത്. മെഡിക്കൽ കോളജ്, ആർസിസി, ശ്രീ ചിത്ര മെഡിക്കൽ സെന്റർ, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, ടെക്നോപാർക്ക്, പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് തുടങ്ങിയവ ഉൾപ്പെടുന്ന കോർപറേഷൻ പരിധിയിലെ പകുതിയിൽ കൂടുതൽ വാർഡുകളിൽ 10 മുതൽ 6 വരെ ജല വിതരണം തടസ്സപ്പെടുമെന്നാണ് ജല അതോറിറ്റിയുടെ അറിയിപ്പ്. 6 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന അറിയിപ്പ് വെള്ളിയാഴ്ചയാണ് ജല അതോറിറ്റി നൽകിയത്.
മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സമയം ലഭിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. റെയിൽവേ ലൈനിന് അടിയിലെ പൈപ്പ് ലൈനിന്റെ അലൈൻമെന്റ് മാറ്റുന്ന ജോലികൾക്കായി രണ്ടു ദിവസത്തേക്ക് പമ്പിങ് നിർത്തുമെന്ന് അറിയിച്ച ശേഷം ഒരാഴ്ച കഴിഞ്ഞ് ജല വിതരണം പുനഃസ്ഥാപിച്ചത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മുൻകരുതൽ സ്വീകരിക്കാത്തതിനാൽ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞത് പ്രതിഷേധങ്ങൾക്കും കാരണമായി.
തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് വലിയ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ പമ്പിങ് നിർത്തുന്ന വിവരം ഒരാഴ്ച മുൻപ് അറിയിക്കണമെന്ന് തീരുമാനിച്ചത്. എന്നാൽ പമ്പിങ് പൂർണമായി നിർത്തുന്നില്ലെന്ന് ജല അതോറിറ്റി അറിയിച്ചു. 86 എംഎൽഡി ജല ശുദ്ധീകരണ ശാലയിലേക്കുള്ള ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. പമ്പിങ് നിർത്താതെ തന്നെ അറ്റകുറ്റപ്പണി ആരംഭിക്കും. എന്നാൽ വാട്ടർ ലെവൽ താഴ്ന്നാൽ മാത്രമേ ജലവിതരണം തടസ്സപ്പെടൂ. ഈ സമയത്ത് 76 എംഎൽഡി ജല ശുദ്ധീകരണ ശാല വഴിയുള്ള പമ്പിങിന് തടസമുണ്ടാകില്ലെന്നും ജല അതോറിറ്റി വിശദീകരിച്ചു.
ശുദ്ധജല വിതരണം മുടങ്ങുന്ന സ്ഥലങ്ങൾ
വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളംപാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാതി നഗർ, സൂര്യനഗർ, പൈപ്പിൻ മൂട്, ജവഹർ നഗർ, ഗോൾഫ് ലിംഗ്സ്, കവടിയാർ,
∙ദേവസ്വം ബോർഡ് ജംക്‌ഷൻ, ക്ലിഫ് ഹൗസ് നന്തൻകോട്, കുറവൻകോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളജ്, ഗാന്ധിപുരം ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാംപ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളജ് ആശുപത്രി, ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം.
∙ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുംമൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം, പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ,പുഞ്ചക്കരി, കരമന,ആറന്നൂർ, മുടവൻമുകൾ.
∙നെടുംകാട്,കാലടി, പാപ്പനംകോട്, മേലാങ്കോട്, പൊന്നുമംഗലം, വെള്ളായണി,എസ്റ്റേറ്റ്, നേമം,പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നക്കാമുകൾ, തിരുമല,വലിയവിള, പിടിപി നഗർ, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുംമൂല.
ജലവിതരണ മുടക്കം
▶ 10 മുതൽ 6 വരെ ▶ 55 വാർഡുകളിൽ ▶ ബാധിക്കുക 6 ലക്ഷത്തോളം പേരെ