അങ്കണവാടി വർക്കർ, ഹെൽപർ നിയമനം: അഭിമുഖ സമിതിയിൽ സിപിഎം പ്രതിനിധികൾ മാത്രം; ഉപരോധം
ആര്യനാട്∙ പഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ആര്യനാട് ശിശുവികസന പദ്ധതി ഓഫിസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി. അഭിമുഖ സമിതിയിലെ 5 സാമൂഹിക പ്രവർത്തകരിൽ സിപിഎം പ്രതിനിധികൾ മാത്രം ഇടംപിടിച്ചെന്ന് ആരോപിച്ച് ഇന്നലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശിശുവികസന പദ്ധതി

ആര്യനാട്∙ പഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ആര്യനാട് ശിശുവികസന പദ്ധതി ഓഫിസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി. അഭിമുഖ സമിതിയിലെ 5 സാമൂഹിക പ്രവർത്തകരിൽ സിപിഎം പ്രതിനിധികൾ മാത്രം ഇടംപിടിച്ചെന്ന് ആരോപിച്ച് ഇന്നലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശിശുവികസന പദ്ധതി ഓഫിസർ വി.ബിന്ദുവിനെ ഉപരോധിച്ചു.
ഒടുവിൽ മേലധികാരികളുടെ നിർദേശത്തെ തുടർന്ന് അഭിമുഖം മാറ്റി വയ്ക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിച്ച സാമൂഹിക പ്രവർത്തകരെ വച്ച് അഭിമുഖം നടത്താൻ ശിശു വികസന പദ്ധതി ഓഫിസർ ശ്രമിച്ചതാണ് തങ്ങളെ ചൊടിപ്പിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. നേതാക്കളായ മണ്ണാറം പ്രദീപ്, കെ.കെ.രതീഷ്, എസ്.കെ.രാഹുൽ, എസ്.ശ്രീജ, കാനക്കുഴി അനിൽ കുമാർ, എസ്.വി.ശ്രീരാഗ്, സുരേഷ് ബാബു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ശിശുവികസന പദ്ധതി ഓഫിസർ കൺവീനറായും 5 സാമൂഹിക പ്രവർത്തകരും മെഡിക്കൽ ഓഫിസറും ശിശു വികസന പദ്ധതി ജില്ലാ ഓഫിസറും ജില്ലാ പ്രോഗ്രാം ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും അടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് അഭിമുഖം നടത്തേണ്ടത്. മുൻപ് സാമൂഹിക പ്രവർത്തകരെ പഞ്ചായത്ത് കമ്മിറ്റിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പുതിയ ഉത്തരവ് അനുസരിച്ച് ശിശുവികസന പദ്ധതി ഓഫിസർക്ക് തീരുമാനിക്കാം. 28, 30, 3, 4, 5, 7 തീയതികളിൽ ആണ് അഭിമുഖം നടത്താനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫിസർ അറിയിച്ചു.