സെക്രട്ടേറിയറ്റിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ വൻ തീപിടിത്തം
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു സമീപം ബിഎസ്‍എൻഎൽ ഓഫിസ് വളപ്പിൽ കൂട്ടിയിട്ടു കത്തിച്ച ചവർ കൂനയിൽ നിന്നുള്ള തീ ഹോട്ടലുകൾക്കും ആശുപത്രികൾക്കും ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്കു പടർന്നു. 3 മണിക്കൂറോളം ആളിക്കത്തിയ തീയിൽ ഗോഡൗണിന്റെ പകുതിയോളം കത്തിയമർന്നു. വിലകൂടിയ ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു സമീപം ബിഎസ്‍എൻഎൽ ഓഫിസ് വളപ്പിൽ കൂട്ടിയിട്ടു കത്തിച്ച ചവർ കൂനയിൽ നിന്നുള്ള തീ ഹോട്ടലുകൾക്കും ആശുപത്രികൾക്കും ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്കു പടർന്നു. 3 മണിക്കൂറോളം ആളിക്കത്തിയ തീയിൽ ഗോഡൗണിന്റെ പകുതിയോളം കത്തിയമർന്നു. വിലകൂടിയ ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. കഴക്കൂട്ടം സ്വദേശി ഷെരീഫ്ഖാന്റെ ഉടമസ്ഥതയിലുള്ള കെയർ 4 അസോഷ്യേറ്റ് എന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ 9.50നായിരുന്നു അപകടം. 2 കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കവടിയാർ സ്വദേശി അബ്ദുൽ ലത്തീഫ് വഞ്ചിയൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു .
ബിഎസ്എൽഎൽ വളപ്പിലെ ചുവരിൽ കരി പുരണ്ടതിന്റെയും പിന്നീട് കഴുകി വൃത്തിയാക്കിയതിന്റെയും ചിത്രങ്ങളും സ്റ്റേഷനിൽ ഹാജരാക്കി. അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കൂവെന്നു വഞ്ചിയൂർ പൊലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ ഗോഡൗണിൽ പ്ലാസിറ്റിക് സാധനങ്ങൾ സൂക്ഷിച്ചിരുന്ന ചാക്കുകൾക്കാണ് ആദ്യം തീപിടിച്ചത്. കടതുറക്കാനെത്തിയ ജീവനക്കാരാണ് തീപിടിച്ച വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ നിന്ന് എത്തിയ സംഘത്തിന് അകത്തു കയറാൻ കഴിഞ്ഞില്ല. പുറത്തു നിന്നു വെള്ളം അടിച്ചു തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. എന്നാൽ അവിടെ നിന്നു തന്നെ വീണ്ടും തീ ആളി പടരാൻ തുടങ്ങിയതോടെ ഇവർ പിന്മാറി.
ഫാക്ടറിക്കുള്ളിൽ നിന്ന് ഇടക്കിടെ വൻ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായതും വെല്ലുവിളിയായി. പിന്നീട് ജനൽ ചില്ലുകൾ തകർത്ത് അതിലൂടെ വെള്ളം ഒഴിച്ചു. മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്കു ഒരു മണിയോടെയാണ് തീ കെടുത്തിയത്. ചെങ്കൽചൂള ഫയർ സ്റ്റേഷനുകളിൽ നിന്നു 3 യൂണിറ്റുകൾ രക്ഷാദൗത്യത്തിൽ പങ്കെടുത്തു. ഗോഡൗണിൽ നിന്നുള്ള കറുത്ത പുക സ്റ്റാച്യു ജിപിഒ ലെയ്നിലേക്കു പടർന്നു. ഇതു ശ്വസിക്കാനാകാതെ ആളുകൾ പരക്കം പാഞ്ഞു. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ അഗ്നിരക്ഷാ യൂണിറ്റുകൾ കിണഞ്ഞു പരിശ്രമിച്ചിട്ടും തീയണയ്ക്കാൻ കഴിയാതെ വന്നതാണു ആളുകളെ പരിഭ്രാന്തരാക്കിയത്. പൂർണമായി പുക മാറാൻ വീണ്ടും ഒരു മണിക്കൂർ കൂടി വേണ്ടിവന്നു.