തിരുവനന്തപുരം ∙ വൈദ്യുതി സബ്സ്റ്റേഷനുകളുടെയും ട്രാൻസ്മിഷൻ ലൈൻ ടവറുകളുടെയും 300 മീറ്റർ പരിധിയിൽ ക്വാറികൾ പ്രവർത്തിക്കാൻ അനുമതി നൽകേണ്ടെന്നു കെഎസ്ഇബി തീരുമാനം. കേന്ദ്ര വൈദ്യുതി അതോറിറ്റി റഗുലേഷൻ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ നൽകിയിരുന്ന ഇളവു പിൻവലിച്ച് കെഎസ്ഇബി ബോർഡ് ഉത്തരവിറക്കിയത്. വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വൈദ്യുതി സബ്സ്റ്റേഷനുകളുടെയും ട്രാൻസ്മിഷൻ ലൈൻ ടവറുകളുടെയും 300 മീറ്റർ പരിധിയിൽ ക്വാറികൾ പ്രവർത്തിക്കാൻ അനുമതി നൽകേണ്ടെന്നു കെഎസ്ഇബി തീരുമാനം. കേന്ദ്ര വൈദ്യുതി അതോറിറ്റി റഗുലേഷൻ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ നൽകിയിരുന്ന ഇളവു പിൻവലിച്ച് കെഎസ്ഇബി ബോർഡ് ഉത്തരവിറക്കിയത്. വൈദ്യുതി സബ് സ്റ്റേഷൻ, 650 വോൾട്ടിൽ കൂടുതൽ വോൾട്ടേജുള്ള വൈദ്യുതി ലൈനുകൾ, ടവറുകൾ എന്നിവയുടെ 300 മീറ്റർ പരിധിയിൽ ഒരുതരത്തിലുള്ള സ്ഫോടനങ്ങളും പാടില്ലെന്നും ആവശ്യമുള്ളപക്ഷം രേഖാമൂലം അപേക്ഷ നൽകണമെന്നുമാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റഗുലേഷൻ.

നേരത്തെ ഇതേ വ്യവസ്ഥ നിലനിൽക്കുമ്പോൾ കെഎസ്ഇബി സബ്സ്റ്റേഷനുകൾ ഒഴികെ, ട്രാൻസ്മിഷൻ ടവറുമായുള്ള ക്വാറികളുടെ ദൂരപരിധി 100 മീറ്ററായി കുറച്ച് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റി കഴിഞ്ഞ വർഷം ഭേദഗതി ചെയ്ത റഗുലേഷനിലും ഇതേ വ്യവസ്ഥ നിലനിർത്തിയ സാഹചര്യത്തിലാണ് കെഎസ്ഇബി താഴേത്തട്ടിൽ നിന്നു നിർദേശങ്ങൾ സ്വീകരിച്ച് ദൂരപരിധി ഇളവ് പിൻവലിച്ചത്.

ADVERTISEMENT

100 മീറ്റർ പരിധി നിശ്ചയിച്ചിരുന്നപ്പോൾ ക്വാറികളിലെ തുടർച്ചയായ സ്ഫോടനങ്ങളുടെ വൈബ്രേഷനും തെറിച്ചെത്തുന്ന പാറകൾ ഇടിക്കുന്നതും കാരണം ടവറും അതിലെ പല ഉപകരണങ്ങളും കേടാകുന്നതായും അടിത്തറയ്ക്കു തകരാറുണ്ടാകുന്നതായും കണ്ടെത്തിയതിനെത്തുടർന്നാണ് ഇളവ് പിൻവലിച്ചത്.

ഭൂമി ഏറ്റെടുക്കൽ: ജലവൈദ്യുത പദ്ധതികൾ വീണ്ടും പരിശോധിക്കും
ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ നടപ്പാക്കാൻ കഴിയാത്ത ജലവൈദ്യുത പദ്ധതികൾ വീണ്ടും പരിശോധിക്കാൻ കെഎസ്ഇബി തീരുമാനം. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തടസ്സങ്ങൾ എങ്ങനെ പരിഹരിക്കാനാകുമെന്നു പരിശോധിക്കും. സമയത്തു ഭൂമി ഏറ്റെടുക്കാനാകാത്തതിനാൽ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ടെൻഡർ കെഎസ്ഇബി റദ്ദാക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയ ശേഷം വീണ്ടും ടെൻഡർ ചെയ്യും.

ADVERTISEMENT

2014 ൽ പദ്ധതിക്ക് അനുമതി നൽകുമ്പോൾ 54.08 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം 2019 ൽ 80.93 കോടി രൂപയായി എസ്റ്റിമേറ്റ് പുതുക്കി ടെൻഡർ ക്ഷണിച്ചു. ഒരു കരാറുകാരൻ മാത്രം ബിഡ് സമർപ്പിച്ചതിനാൽ ടെൻഡർ റദ്ദാക്കി 2020 ൽ വീണ്ടും ടെൻഡർ ക്ഷണിച്ചു. ചില കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ ടെൻഡർ തിരഞ്ഞെടുത്തെങ്കിലും 2 വർഷത്തോളമായിട്ടും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കരാറുകാർ ബാങ്ക് ഗാരന്റി നീട്ടാൻ തയാറായില്ല. 

തുടർന്നാണ് ടെൻഡർ റദ്ദാക്കിയത്. രണ്ടു വ്യക്തികളുടെ ഭൂമിയും ആദിവാസി ഭൂമിയും ഏറ്റെടുക്കുന്നതാണ് ഇപ്പോൾ തടസ്സം. പൊതു പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്ന നിയമപ്രകാരം ഈ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി സർക്കാരിനെ സമീപിക്കും.

English Summary:

In a move to prioritize safety, the Kerala State Electricity Board (KSEB) has prohibited quarry operations within a 300-meter radius of electrical substations and high-voltage transmission lines, aligning with amended Central Electricity Authority regulations.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT