പാലോട്∙നന്ദിയോട് പഞ്ചായത്തിലെ കൃഷി വിളകൾ വിറ്റഴിക്കാനാവാത്തതും വിലയില്ലാത്തതുമായ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഭാഗത്തു നിന്ന് നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രതീക്ഷയോടെ ഓണക്കാലത്ത് അനവധി കർഷകർ വിയർപ്പൊഴുക്കി ഉൽപാദിപ്പിച്ച കൃഷിവിളകളാണ് ഇപ്പോൾ വിപണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙നന്ദിയോട് പഞ്ചായത്തിലെ കൃഷി വിളകൾ വിറ്റഴിക്കാനാവാത്തതും വിലയില്ലാത്തതുമായ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഭാഗത്തു നിന്ന് നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രതീക്ഷയോടെ ഓണക്കാലത്ത് അനവധി കർഷകർ വിയർപ്പൊഴുക്കി ഉൽപാദിപ്പിച്ച കൃഷിവിളകളാണ് ഇപ്പോൾ വിപണി കിട്ടാതെ കിടക്കുന്നത്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മുഴുവനും പഴുത്ത് നശിക്കും. കൃഷി വിളകൾ മാത്രമല്ല ഈ ഓണത്തിന് പുഷ്പക്കൃഷി നടത്താൻ പ്രേരിപ്പിച്ചതു മൂലം പലരും അത് നടത്തി. പക്ഷേ പൂക്കൾ ആർക്കും വേണ്ടാത്ത അവസ്ഥയിൽ ഉണങ്ങി തുടങ്ങി.

കർഷകൻ ചന്ദ്രൻ ആനക്കുഴി

പഞ്ചായത്തിലെ പൗവത്തൂർ, തോട്ടുംപുറം, കിടാരക്കുഴി, ആലംപാറ, കള്ളിപ്പാറ, പേരയം, ആനകുളം, ചെല്ലഞ്ചി എന്നീ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് വസ്തുക്കളിൽ പടവലവും പാവലും വെള്ളരിയും വാഴക്കുലകളും അടക്കം വിളവെടുക്കാനാവത്ത അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. പരമാവധി പ്രാദേശികമായി വിറ്റഴിക്കാൻ ശ്രമം നടത്തുന്നത് പക്ഷേ വിജയിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഭൂമി പാട്ടത്തിനെടുത്തും ലോണെടുത്തും ഒക്കെ കൃഷിയിറക്കുന്നവർക്ക് സർക്കാർ തലത്തിലോ മറ്റോ അടുത്ത പ്രദേശത്ത് വിപണി കിട്ടിയാലേ കൃഷി മുന്നോട്ട് കൊണ്ടു പോകാൻ കഴിയൂ എന്നാണ് പല കർഷകരും പറയുന്നത്. കർഷകർ വിയർപ്പൊഴുക്കിയതിന്റെ ഭാഗമായി നാലുതവണ മികച്ച കൃഷി ഗ്രാമത്തിന് അവാർഡ് വാങ്ങിയ പഞ്ചായത്തിലാണ് ഈ അവസ്ഥ.

കർഷകൻ ശ്രീജിത്
ADVERTISEMENT

∙കർഷകരുടെ കണ്ണീരിൽകുതിർന്ന വാക്കുകൾ
‘നാലുതവണ കൃഷിഗ്രാമം അവാർഡ് വാങ്ങിയ നന്ദിയോട് പഞ്ചായത്തിൽ ആ ഇനത്തിൽ 12 ലക്ഷം രൂപ ലഭിച്ചു. അതുപയോഗിച്ച് കർഷകരെ സഹായിക്കുന്ന പദ്ധതികളോ വിപണന കേന്ദ്രമോ ആരംഭിക്കാമായിരുന്നു. എന്നാൽ ഒരു കെട്ടിടം കെട്ടിയിട്ടിട്ട് നാളേറെയായി. കർഷകർക്ക് പ്രയോജനപ്പെടുന്നില്ല’
ശ്രീജിത്ത് പൗവത്തൂർ

കർഷക ഗീത ആനകുളം

‘ഞാൻ 42 വർഷത്തിലേറെയായി കൃഷി രംഗത്താണ്. ഇതുപോലത്തെ അവസ്ഥ മുൻപ് ഉണ്ടായിട്ടില്ല. പരിഹാരം അടിയന്തരമായി ഉണ്ടായില്ല എങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരും, കടക്കെണിയിലാണ്’
മുതിർന്ന കർഷകൻ ആനക്കുഴി ചന്ദ്രൻ

ADVERTISEMENT

‘ഒരു തൊഴിലാളിക്ക് 1000രൂപയാണ് കൂലി. എന്നാൽ ഉൽപന്നങ്ങൾക്ക് വിലയില്ല. ഓണം കഴിഞ്ഞതോടെ വലിയ പ്രതിസന്ധിയിലും കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യവുമാണ്’
ഗീത ആനകുളം

‘തനിക്ക് പടവലം, പാവൽ, വെണ്ട, വാഴക്കുലകൾ അടക്കം വിറ്റഴിക്കാനാവാത്ത അവസ്ഥയാണ്. ദൂര സ്ഥലങ്ങളിൽ കൊണ്ടു പോയി വിൽക്കാമെന്നു വച്ചാൽ വാഹനക്കൂലിക്ക് പോലും തികയില്ല. പരിഹാരം അടിയന്തരമായി ഉണ്ടാവണം’
ബാലകൃഷ്ണൻനായർ തോട്ടുംപുറം

English Summary:

A crisis is unfolding in Nandiyode Panchayat as farmers are left with unsold agricultural produce, including flowers cultivated for Onam, due to a lack of market access and fair prices. Farmers are demanding urgent intervention from the Panchayat and Krishi Bhavan to prevent further losses.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT