കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് നൽകി ഒാട്ടോ ഡ്രൈവർ
തിരുവനന്തപുരം∙ കളഞ്ഞു കിട്ടിയ അരലക്ഷം രൂപ വിലയുള്ള മൊബൈൽഫോൺ ഉടമയ്ക്കു തിരികെ നൽകി ഓട്ടോറിക്ഷാഡ്രൈവർ. ആനയറ മുഖക്കാട് സ്വദേശി രാജേഷ് ആണ് റോഡിൽ നിന്നു കിട്ടിയ ഫോൺ പൊലീസിന്റെ മധ്യസ്ഥതയിൽ ഉടമയെ ഏൽപ്പിച്ചത്. പൊലീസ് പറഞ്ഞത്: ഞായർ രാത്രി 9ന് തമ്പാനൂർ–കിള്ളിപ്പാലം റോഡിൽ നിന്നാണ് രാജേഷിന് മൊബൈൽ ഫോൺ

തിരുവനന്തപുരം∙ കളഞ്ഞു കിട്ടിയ അരലക്ഷം രൂപ വിലയുള്ള മൊബൈൽഫോൺ ഉടമയ്ക്കു തിരികെ നൽകി ഓട്ടോറിക്ഷാഡ്രൈവർ. ആനയറ മുഖക്കാട് സ്വദേശി രാജേഷ് ആണ് റോഡിൽ നിന്നു കിട്ടിയ ഫോൺ പൊലീസിന്റെ മധ്യസ്ഥതയിൽ ഉടമയെ ഏൽപ്പിച്ചത്.
പൊലീസ് പറഞ്ഞത്: ഞായർ രാത്രി 9ന് തമ്പാനൂർ–കിള്ളിപ്പാലം റോഡിൽ നിന്നാണ് രാജേഷിന് മൊബൈൽ ഫോൺ കിട്ടിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്കിൽ വീട്ടിൽ പോകുകയായിരുന്ന പൂവാർ സ്വദേശിയായ യുവാവിന്റെ ബാഗിൽ നിന്നും വീണ ഫോൺ ആയിരുന്നു ഇത്. കിട്ടിയ ഫോൺ ഉടൻ തന്നെ രാജേഷ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഈ സമയം ഫോൺ നഷ്ടപ്പെട്ട യുവാവ് സുഹൃത്തിന്റെ മൊബൈൽഫോണിൽ നിന്നു വിളിച്ചു. സ്റ്റേഷനിൽ ഫോൺ ഹാജരാക്കിയ വിവരം പൊലീസ് അറിയിച്ചു.മുൻപ് 42000 രൂപ അടങ്ങിയ ബാഗ് കളഞ്ഞു കിട്ടിയപ്പോഴും രാജേഷ് ഉടമയെ കണ്ടെത്തി പണം തിരികെ നൽകി.