കാലവർഷം: രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ലകളിൽ കണ്ണൂരിന് 12–ാം സ്ഥാനം
തിരുവനന്തപുരം∙ ജൂൺ 1 മുതൽ സെപ്റ്റംബർ വരെ നീണ്ട കാലവർഷക്കാലത്തു കേരളത്തിൽ പെയ്തതു 1,748 മില്ലിമീറ്റർ മഴ. മുൻ കാലവർഷത്തേക്കാൾ 13 ശതമാനം കുറവു മഴയാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്. ദേശീയതലത്തിൽ അഞ്ചാമതാണു കേരളത്തിന്റെ സ്ഥാനം. 4401 മില്ലിമീറ്റർ മഴ ലഭിച്ച ഗോവയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിൽ. സാധാരണ ലഭിക്കുന്നതിനേക്കാൾ 15% അധികമഴ ലഭിച്ച കണ്ണുർ ജില്ലയിലാണ് കേരളത്തിൽ ഏറ്റവുമധികം മഴ പെയ്തത്. 3023.3 മില്ലിമീറ്റർ മഴയാണു കണ്ണൂരിൽ കിട്ടിയത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ലകളിൽ 12–ാം സ്ഥാനത്താണു കണ്ണൂർ. കാസർകോട്, കോഴിക്കോട് ജില്ലകളാണ് കണ്ണൂരിനു പിന്നാലെ കേരളത്തിൽ ഏറ്റവുമധികം മഴ ലഭിച്ച ജില്ലകൾ. എന്നാൽ ഇവിടെ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 10% കുറവാണു പെയ്തിരിക്കുന്നത്. ഏറ്റവും കുറവു മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 866.3 മില്ലിമീറ്റർ മാത്രം. ഓഗസ്റ്റിൽ അറബിക്കടലിൽ തുടർച്ചയായി രൂപപ്പെട്ട ചുഴലിക്കാറ്റാണ് വടക്കൻ ജില്ലകളായ കണ്ണൂരിലും കാസർകോട്ടും മഴ കൂടുതൽ പെയ്യാൻ കാരണമെന്നു കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.
ശക്തമായുണ്ടായ മഴയിൽ ഇവിടെ നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ലഭിച്ച മഴയിൽ 13% കുറവുണ്ടെങ്കിലും രണ്ടായിരാമാണ്ടിനു ശേഷം സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ സമയമാണു കടന്നു പോകുന്നത്. കാലവർഷത്തിന്റെ പിൻവാങ്ങൽ വരും ദിവസങ്ങളിൽ പൂർണമാകും. ഒക്ടോബറിൽ പെയ്യുന്ന മഴ തുലാവർഷ മഴയായാണു കണക്കാക്കുന്നത്. കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂടിന്റെ ആധിക്യവും വർധിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേനൽച്ചൂടിനു സമാനമാണ് നിലവിലെ പകൽച്ചൂട്. ചിലയിടങ്ങളിൽ 34 ഡിഗ്രി സെൽഷ്യസിന് അടുത്തു വരെ ചൂടെത്തി.