മഹാത്മജിയുടെ ദീപ്തമായ ഒാർമകൾ ഇൗ വിദ്യാലയത്തിൽ അലയടിക്കുന്നു
പാറശാല ∙ കാലം സാക്ഷിയായ സന്ദർശന ചരിത്രത്തിനു ഒരു നൂറ്റാണ്ടോളം പഴക്കം ഉണ്ടെങ്കിലും മഹാത്മജിയുടെ ദീപ്തമായ ഒാർമകൾ ഇന്നും ഇൗ സ്കൂൾ വളപ്പിൽ അലയടിക്കുന്നുണ്ട്. 1925 മാർച്ച് 14ന് വൈക്കത്ത് നിന്നു കുളച്ചലിലേക്കുള്ള യാത്രാ മധ്യേ അന്നത്തെ കുടിപ്പള്ളിക്കുടം ആയിരുന്നു ഇന്നത്തെ ഉദിയൻകുളങ്ങര എൽഎംഎസ് എൽപി

പാറശാല ∙ കാലം സാക്ഷിയായ സന്ദർശന ചരിത്രത്തിനു ഒരു നൂറ്റാണ്ടോളം പഴക്കം ഉണ്ടെങ്കിലും മഹാത്മജിയുടെ ദീപ്തമായ ഒാർമകൾ ഇന്നും ഇൗ സ്കൂൾ വളപ്പിൽ അലയടിക്കുന്നുണ്ട്. 1925 മാർച്ച് 14ന് വൈക്കത്ത് നിന്നു കുളച്ചലിലേക്കുള്ള യാത്രാ മധ്യേ അന്നത്തെ കുടിപ്പള്ളിക്കുടം ആയിരുന്നു ഇന്നത്തെ ഉദിയൻകുളങ്ങര എൽഎംഎസ് എൽപി സ്കൂളിൽ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. നേരിൽ കാണാൻ പ്രമാണിമാർ മുതൽ സാധാരണക്കാർ വരെ എത്തി.
ജാതി സമവാക്യങ്ങൾ മാറ്റി വിദ്യാഭ്യാസപരമായി മുന്നേറിയാൽ മാത്രമേ നാടിന്റെ വികസനം സാധ്യമാകൂ എന്ന ഗാന്ധി സന്ദേശം വലിയൊരു ജനത ആവേശത്തോടെ ആണ് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമര പാതയിലെ തിരുവിതാംകൂറുകാരുടെ സജീവ സാന്നിധ്യത്തിനു ആക്കം കൂട്ടിയതിനു കളം ഒരുക്കുന്നതിൽ ഗാന്ധിജിയുടെ കുളച്ചൽ യാത്രയും കുടിപ്പള്ളിക്കുടത്തിലെ പകൽ ചർച്ചകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് . ഗാന്ധിജിയുടെ സന്ദർശന സ്മരണാർഥം അൻപത് വർഷം മുൻപ് സർവോദയ സംഘത്തിന്റെ നേതൃത്വത്തിൽ ഉദിയൻകുളങ്ങരയിലെ എൽഎംഎസ് സകൂളിനോടു ചേർന്നുള്ള മുപ്പത്തഞ്ച് സെന്റ് സ്ഥലത്ത് ഖാദി തുണിത്തരങ്ങൾ നെയ്യാനുള്ള നെയ്ത്തു കേന്ദ്രം ആരംഭിച്ചു.
ആദ്യഘട്ടത്തിൽ 160 തൊഴിലാളികൾ വരെ ജോലി ചെയ്തിരുന്നെങ്കിലും പിന്നിട് അങ്ങോട്ടു സ്ഥാപനം തകർച്ചിയലേക്കു നീങ്ങി. 2019 ൽ നെയ്ത്തുകേന്ദ്രത്തിലെ അവസാന ജീവനക്കാരിയും പടി ഇറങ്ങിയതോടെ നെയ്ത്തു ശാല ഗാന്ധി സന്ദർശനത്തിന്റെ ഒാർമ മാത്രമായി ഒതുങ്ങി. വീണ്ടും ഒരു ഗാന്ധി ജയന്തി കൂടി കടന്നുപോകുമ്പോൾ പഴമക്കാരിൽ നിന്നു കൈമാറി കിട്ടിയ സ്കൂൾ സന്ദർശന ഒാർമകൾ അയവ് ഇറക്കുകയാണ് പ്രദേശത്തെ ഇളം തലമുറ.