സൂര്യ ഫെസ്റ്റിവൽ ഇന്നു തുടങ്ങും തിരുവനന്തപുരം∙ 111 ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും. ടഗോർ തിയറ്ററിൽ വൈകിട്ട് 6.45ന് ചലച്ചിത്ര നടി റിമ കല്ലിങ്കലും 10 സഹനർത്തകിമാരും ചേർന്നൊരുക്കുന്ന ‘നെയ്ത്ത്’ നൃത്തശിൽപത്തോടെയാണ് ആരംഭം. തുടർന്ന് രമാ വൈദ്യനാഥനും മകൾ ദക്ഷിണ വൈദ്യനാഥനും ചേർന്ന്

സൂര്യ ഫെസ്റ്റിവൽ ഇന്നു തുടങ്ങും തിരുവനന്തപുരം∙ 111 ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും. ടഗോർ തിയറ്ററിൽ വൈകിട്ട് 6.45ന് ചലച്ചിത്ര നടി റിമ കല്ലിങ്കലും 10 സഹനർത്തകിമാരും ചേർന്നൊരുക്കുന്ന ‘നെയ്ത്ത്’ നൃത്തശിൽപത്തോടെയാണ് ആരംഭം. തുടർന്ന് രമാ വൈദ്യനാഥനും മകൾ ദക്ഷിണ വൈദ്യനാഥനും ചേർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യ ഫെസ്റ്റിവൽ ഇന്നു തുടങ്ങും തിരുവനന്തപുരം∙ 111 ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും. ടഗോർ തിയറ്ററിൽ വൈകിട്ട് 6.45ന് ചലച്ചിത്ര നടി റിമ കല്ലിങ്കലും 10 സഹനർത്തകിമാരും ചേർന്നൊരുക്കുന്ന ‘നെയ്ത്ത്’ നൃത്തശിൽപത്തോടെയാണ് ആരംഭം. തുടർന്ന് രമാ വൈദ്യനാഥനും മകൾ ദക്ഷിണ വൈദ്യനാഥനും ചേർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യ ഫെസ്റ്റിവൽ ഇന്നു തുടങ്ങും
തിരുവനന്തപുരം∙ 111 ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും. ടഗോർ തിയറ്ററിൽ വൈകിട്ട് 6.45ന് ചലച്ചിത്ര നടി റിമ കല്ലിങ്കലും 10 സഹനർത്തകിമാരും ചേർന്നൊരുക്കുന്ന ‘നെയ്ത്ത്’ നൃത്തശിൽപത്തോടെയാണ് ആരംഭം. തുടർന്ന് രമാ വൈദ്യനാഥനും മകൾ ദക്ഷിണ വൈദ്യനാഥനും ചേർന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയിൽ സംഗീതം,നൃത്തം,നാടകം,ചിത്രരചന,സിനിമ,കവിയരങ്ങ്,കഥയരങ്ങ്,കലാ ശിൽപശാലകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ അരങ്ങേറും. 

യേശുദാസിന്റെ സംഗീതക്കച്ചേരിയും ഇത്തവണത്തെ പ്രത്യേകതയാണ്. കോവിഡ് മഹാമാരിക്കു ശേഷം യേശുദാസ് ആദ്യമായാണ് സൂര്യയിൽ പാടാനെത്തുന്നത്. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നു സൂര്യ കൃഷ്ണമൂർത്തി അറിയിച്ചു. 7ന് വൈകിട്ട് ശോഭന ഭരതനാട്യം അവതരിപ്പിക്കും. 10 വരെയുളള നൃത്ത മേളയിൽ ആശാ ശരത്ത്, പ്രിയദർശിനി ഗോവിന്ദ്, നവ്യ നായർ, മീനാക്ഷി ശ്രീനിവാസൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ അരങ്ങിലെത്തും.

ADVERTISEMENT

കിറ്റ്സിൽ കോഴ്സ്
തിരുവനന്തപുരം∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) -  തൊഴിലധിഷ്ഠിത ടൂറിസം കോഴ്സുകളായ  പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി,  പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻ ഇൻ ടൂറിസം കോഴ്‌സിലും സ്‌കോളർഷിപ്പോടു കൂടി പെൺകുട്ടികൾക്ക് പഠിക്കാവുന്ന മൾട്ടി - സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി കോഴ്‌സുകളിലും സീറ്റുകൾ ഒഴിവുണ്ട്.  കേന്ദ്ര സർക്കാരിന്റെ എച്ച്എസ്ആർടി പദ്ധതിക്ക് കീഴിൽ സൗജന്യമായി പഠിക്കാവുന്ന മൾട്ടി ക്യുസിൻ കുക്ക്, ഫ്രണ്ട് ഓഫിസ് അസോഷ്യേറ്റ് എന്നീ കോഴ്സുകളിലും സീറ്റ് ഒഴിവുണ്ട്. എല്ലാ കോഴ്സുകൾക്കും ഇന്റേൺഷിപ്പും പ്ലെയ്സ്മെന്റ് സൗകര്യവും ഒരുക്കും.  അപേക്ഷകൾ 7ന് അകം ഡയറക്ടർ, കിറ്റ്‌സ്, റസിഡൻസി, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ലഭിക്കണം.www.kittsedu.org
ഇഗ്നോ: പ്രവേശനം
തിരുവനന്തപുരം∙ഇഗ്നോ  ജൂലൈയിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിലേക്കുള്ള വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി 15 വരെ നീട്ടി.9 447044132  www.ignouadmission.samarth.edu.in

ബാലസാഹിത്യ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബാലസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കഥ/നോവൽ, നാടകം, കവിത, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രമൊഴികെ), ജീവചരിത്രം/ ആത്മകഥ, വിവർത്തനം/ പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ എന്നീ 10 വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. വ്യക്തികൾക്കും പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാം. ഫോൺ: 8547971483 എന്ന നമ്പറിലും ksicl.org യിലും ലഭിക്കും. അവസാന തീയതി ഒക്ടോബർ 30.

പട്ടയമേള നാളെ നെയ്യാറ്റിൻകരയിൽ
തിരുവനന്തപുരം ∙  ജില്ലാതല പട്ടയമേള നാളെ ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രിമാരായ കെ.രാജൻ,വി.ശിവൻകുട്ടി,ജി.ആർ അനിൽ എന്നിവർ ചേർന്ന് പട്ടയങ്ങൾ വിതരണം ചെയ്യും. 332 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. 44 എൽഎ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും 11 എൽടി പട്ടയങ്ങളും 21 ടിആർആർഎം നാല് കൈവശരേഖകളും ആദിവാസി വിഭാഗങ്ങൾക്ക് 125 വനാവകാശ രേഖകളും മൂന്ന് സാമൂഹിക വനാവകാശ രേഖകളും ഉൾപ്പെടെയുള്ള പട്ടയങ്ങളാണു വിതരണത്തിന് തയാറായിട്ടുള്ളത്.

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് 5ന് 
തിരുവനന്തപുരം∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സിറ്റിങ് 5ന് രാവിലെ 11ന് ശാസ്തമംഗലത്തെ കമ്മിഷൻ ഓഫിസ് കോർട്ട് ഹാളിൽ ചേരും. നിലവിലെ പരാതികൾക്കൊപ്പം പുതിയ പരാതികളും സിറ്റിങ്ങിൽ സ്വീകരിക്കുമെന്ന് മെംബർ സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

പെയിന്റിങ് മത്സരം
തിരുവനന്തപുരം∙ ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ എൽകെജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി സംസ്ഥാനതലത്തിൽ പെയിന്റിങ് മത്സരം നടത്തും. തിരുവനന്തപുരത്ത് റഷ്യൻ സെന്ററിൽ 6ന് രാവിലെ 10.30ന് ആണ് മത്സരം. കൊല്ലം,കോഴിക്കോട് ജില്ലകളിൽ യഥാക്രമം 20,26 തീയതികളിലും മത്സരം നടക്കും.9847942430,9447261253,9447045257

അധ്യാപക ഒഴിവ്
തിരുവനന്തപുരം∙ വട്ടിയൂർക്കാവ് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷനൽ ടീച്ചർ ഇൻ മാത്തമാറ്റിക്‌സ്(ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള അഭിമുഖം 7ന് രാവിലെ 11ന് സ്‌കൂളിൽ നടത്തും. 
ശാസ്തമംഗലം∙ രാജാ കേശവദാസ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. രേഖകൾ സഹിതം 8ന് രാവിലെ 11ന് ഹാജരാകണം. 
നെയ്യാറ്റിൻകര∙ ഗവ. ജെബി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. 4ന് രാവിലെ 11ന് അഭിമുഖം നടത്തും.
നെടുമങ്ങാട്∙ കരകുളം ഗവ.വിഎച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗം എച്ച്എസ്‌ടി നാച്യുറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 4ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.|
വെള്ളയമ്പലം∙ ആർസി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ,അപ്പർ പ്രൈമറി സ്കൂൾ ഹിന്ദി ടീച്ചർ തസ്തികകളിൽ ഒഴിവുണ്ട്. അവസാന തീയതി:17. ഫോൺ:0471 2724001
കഴക്കൂട്ടം∙ ഗവ.എച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 3ന് 10ന് സ്കൂൾ ഓഫിസിൽ.
തിരുവനന്തപുരം ∙ എസ്എംവി ഗവ.മോഡൽ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ജൂനിയർ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 4ന് രാവിലെ 11ന് നടക്കും.

കോഴ്സ്: അപേക്ഷിക്കാം
തിരുവനന്തപുരം∙ കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്,കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9072592412, 9072592416

പിജി പ്രവേശനം
തിരുവനന്തപുരം∙കേരള സർവകലാശാല ഗവ, എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള പിജി സീറ്റുകളിലേക്കു കോളജ് തല സ്പോട് അലോട്മെന്റ്  4നും സ്വാശ്രയ, യുഐടി, ഐഎച്ച്ആർഡി കോളജുകളിലെ ഒഴിവുള്ള പിജി സീറ്റുകളിലേക്കുള്ള അലോട്മെന്റ് 5നും നടത്തും. അതത് കോളജുകളിൽ 12 മണിക്കു മുൻപായി റിപ്പോർട്ട് ചെയ്യണം. കോളജുകളിലെ ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ. admissions.keralauniversity.ac.in 

ADVERTISEMENT

സ്പോർട്സ് ക്വോട്ട
സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നിന് 12 മണിക്കു മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജുകളിൽ ഹാജരാകണം. ആദ്യഘട്ട റാങ്ക് ലിസ്റ്റിൽ റിപ്പോർട്ട് ചെയ്ത വിദ്യാർഥികളെ പരിഗണിച്ചതിനു ശേഷം മാത്രമായിരിക്കും രണ്ടാംഘട്ട റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കുക.  എല്ലാ കോളജുകളിലും കോഴ്സുകൾക്കും ഒരേ തീയതിയിലാണ് കൗൺസലിങ്  . അതിനാൽ ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസലിങ്ങിൽ പങ്കെടുക്കാൻ രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം തേടാം.  8281883052

പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ) ആർട്ട് ഹിസ്റ്ററി/ഏസ്തെറ്റിക്സ് (2008 സ്കീം – മേഴ്സിചാൻസ് – 2013 അഡ്മിഷന് മുൻപ്) സെപ്റ്റംബർ 2024 ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralauniversity.ac.in

പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബികോം (റഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ  കോളജുകളിൽ ആരംഭിക്കുന്നു. ടൈംടേബിൾ വെബ്സൈറ്റിൽ www.keralauniversity.ac.in

പരീക്ഷ മാറ്റി
പുനലൂർ എസ്എൻ കോളജിൽ 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിഎസ്‌സി ബോട്ടണി കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 4 ലേക്ക് മാറ്റി.

ഫാർമിസിസ്റ്റ് ഒഴിവ്
പാറശാല∙ചെങ്കൽ ഗ്രാമപ്പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്കു താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം എട്ടാം തീയതി രാവിലെ 9.30ന്. വിവരങ്ങൾക്ക് 2236622