നവരാത്രി വിഗ്രഹങ്ങൾക്ക് ഇന്ന് രാവിലെ അതിർത്തിയിൽ സ്വീകരണം
പാറശാല∙നവരാത്രി വിഗ്രഹങ്ങൾക്ക് ഇന്ന് അതിർത്തിയിൽ സ്വീകരണം. കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് രാവിലെ 8.30ന് യാത്ര തിരിക്കുന്ന വിഗ്രഹങ്ങൾ 10.30 ഒാടെ കളിയിക്കാവിളയിൽ എത്തിച്ചേരും. തുടർന്ന് സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ആണ്

പാറശാല∙നവരാത്രി വിഗ്രഹങ്ങൾക്ക് ഇന്ന് അതിർത്തിയിൽ സ്വീകരണം. കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് രാവിലെ 8.30ന് യാത്ര തിരിക്കുന്ന വിഗ്രഹങ്ങൾ 10.30 ഒാടെ കളിയിക്കാവിളയിൽ എത്തിച്ചേരും. തുടർന്ന് സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. തുടർന്ന് പാറശാല ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഉച്ച വിശ്രമത്തിനു ശേഷം നാലുമണിയോടെ പുറപ്പെടും. രാത്രി 8.30 മണിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹങ്ങൾ വിശ്രമത്തിനു ശേഷം നാളെ രാവിലെ ആണ് നഗരത്തിലേക്കു തിരിക്കും.
ഉത്സവം നാളെ തുടങ്ങും
ബാലരാമപുരം∙ മംഗലത്തുകോണം കാട്ടുനട മുടിപ്പുര ഭദ്രകാളി ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവം നാളെ തുടങ്ങും. ഉത്സവ ദിവസങ്ങളിൽ കലാ പരിപാടികൾ അവതരിപ്പിക്കുന്നതിനും 13 ന് നടക്കുന്ന വിദ്യാരംഭത്തിൽ പങ്കെടുക്കുന്നതിനും താൽപര്യമുള്ളവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ശാഖാ പരിധിയിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ രേഖകൾ സഹിതം അപേക്ഷിക്കണം. ഫോൺ–94460 37842.
ഉത്സവം ഇന്നുമുതൽ
ബാലരാമപുരം∙ തലയൽ പുള്ളിയിൽ പെരിങ്ങേലിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് ആരംഭിച്ച് 13 ന് സമാപിക്കും. ഇന്ന് വൈകിട്ട് 7 ന് കൊടിയേറ്റ്, 7.30ന് വനിതാ സമ്മേളനം ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ ഉദ്ഘാടനം ചെയ്യും. 4 ന് രാത്രി 7.30ന് പുള്ളിയിൽ സംഗീതോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡോ.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 9 ന് രാത്രി 7.30 ന് പുള്ളിയിൽ സാംസ്കാരികോത്സവം എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 10 ന് വൈകിട്ട് 6.45 ന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്, 13 ന് രാവിലെ പൂജയെടുപ്പ്, 8 ന് വിദ്യാരംഭം, വൈകിട്ട് 5.30 ന് ആറാട്ടുബലി, ആറാട്ട് എഴുന്നള്ളത്ത് തുടങ്ങിയവയോടെ ഉത്സവം സമാപിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഡോ.എസ്.രവീന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.എസ്.ഷാജി എന്നിവർ അറിയിച്ചു.