വെട്ടൂരിൽ 3 പേർക്ക് വെട്ടേറ്റു; നാലു പേർ അറസ്റ്റിൽ
വെട്ടൂർ∙ മുൻവൈരാഗ്യത്തിന്റെ പേരിൽ താഴെവെട്ടൂരിൽ 3 മത്സ്യത്തൊഴിലാളികളെ വാളും കമ്പിയും ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ നാലു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.താഴെ വെട്ടൂർ നെടുങ്ങാട് വീട്ടിൽ യൂസഫ്(40), സഹോദരൻ ജവാദ്(34), ആശാൻമുക്ക് കാവിൽതൊടി വീട്ടിൽ നിസാമുദ്ദീൻ(48), അരിവാളം തൊണ്ടൽ വീട്ടിൽ

വെട്ടൂർ∙ മുൻവൈരാഗ്യത്തിന്റെ പേരിൽ താഴെവെട്ടൂരിൽ 3 മത്സ്യത്തൊഴിലാളികളെ വാളും കമ്പിയും ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ നാലു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. താഴെ വെട്ടൂർ നെടുങ്ങാട് വീട്ടിൽ യൂസഫ്(40), സഹോദരൻ ജവാദ്(34), ആശാൻമുക്ക് കാവിൽതൊടി വീട്ടിൽ നിസാമുദ്ദീൻ(48), അരിവാളം തൊണ്ടൽ വീട്ടിൽ ജഹാസ്(28) എന്നിവരാണ് പിടിയിലായത്. അഞ്ചു പേർ പ്രതികളായ കേസിൽ മൂന്നാം പ്രതി ഒളിവിലാണ്.
ബുധനാഴ്ച വൈകിട്ട് താഴെ വെട്ടൂർ ജംക്‌ഷനിലാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ്(45),അൽ അമീൻ(31), ഷംനാദ്(49) എന്നിവർക്കാണ് വെട്ടേറ്റത്. കടൽത്തീരത്തുനിന്നു താഴെ വെട്ടൂർ ജംക്‌ഷനിൽ എത്തിയ ഇവരെ കാറിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിക്കവേ വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദീനു മുഖത്തു പരുക്കേറ്റു. വെട്ടേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.