സെക്രട്ടേറിയറ്റിൽ മേൽക്കൂരയുടെ ഭാഗം തകർന്നു; അഡി. സെക്രട്ടറിക്ക് പരുക്ക്
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ മേൽക്കൂരയുടെ ഒരുഭാഗം അടർന്നുവീണ് സഹകരണ വകുപ്പ് അഡീഷനൽ സെക്രട്ടറി അജി ഫിലിപ്പിനു പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണു സംഭവം. പഴയ നിയമസഭാ മന്ദിരത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫാൾസ് സീലിങ് അടർന്നുവീഴുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ അജി ജനറൽ ആശുപത്രിയിൽ

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ മേൽക്കൂരയുടെ ഒരുഭാഗം അടർന്നുവീണ് സഹകരണ വകുപ്പ് അഡീഷനൽ സെക്രട്ടറി അജി ഫിലിപ്പിനു പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണു സംഭവം. പഴയ നിയമസഭാ മന്ദിരത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫാൾസ് സീലിങ് അടർന്നുവീഴുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ അജി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സെക്രട്ടേറിയറ്റിൽ ജീവനക്കാർക്കു ഭയം കൂടാതെ ജോലിചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ കടുത്ത അനാസ്ഥയാണു കാട്ടുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ്, ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ എന്നിവർ ആരോപിച്ചു.