തിരുവനന്തപുരം∙ പെരിയാർ കടുവാസങ്കേതത്തിൽനിന്നു പമ്പാവാലി,ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്നു കേന്ദ്ര സർക്കാരിനോടു വീണ്ടും ആവശ്യപ്പെടാൻ സംസ്ഥാന വന്യജീവി ബോർഡ് യോ​ഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. കേന്ദ്ര സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പെരിയാർ കടുവാസങ്കേതത്തിൽനിന്നു പമ്പാവാലി,ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്നു കേന്ദ്ര സർക്കാരിനോടു വീണ്ടും ആവശ്യപ്പെടാൻ സംസ്ഥാന വന്യജീവി ബോർഡ് യോ​ഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്തു ശുപാർശ സമർപ്പിക്കും. ഒക്ടോബർ 9നു ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോ​ഗത്തിൽ ഇക്കാര്യം പരി​ഗണിക്കാനാണ് മുഖ്യമന്ത്രി അടിയന്തര യോ​ഗം വിളിച്ചത്.  

  തട്ടേക്കാട് പക്ഷിസങ്കേതത്തിൽനിന്ന് 8.9725 ചതുരശ്ര കിലോമീറ്റർ ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽനിന്ന് 10.1694 ചതുരശ്ര കിലോമീറ്റർ റിസർവ് വനമേഖല പക്ഷിസങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാൻ‍ഡിങ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കാൻ വീണ്ടും ശുപാർശ ചെയ്യാനും തീരുമാനിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ,എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ,വി.ശശി,അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, വനം മേധാവി ഗംഗ സിങ് തുടങ്ങിയവർ  പങ്കെടുത്തു.

English Summary:

The Kerala State Wildlife Board, chaired by Chief Minister Pinarayi Vijayan, will request the Central Government to exclude populated areas from Periyar Tiger Reserve and revise the boundaries of Thattekad Bird Sanctuary. This decision comes ahead of the National Wildlife Board meeting.