ദുരന്ത നിവാരണത്തിനു ശാസ്ത്ര പരീക്ഷണങ്ങൾ ആവശ്യം: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം ∙ മന്ത്രി മുഹമ്മദ് റിയാസ്... നൂതന സാങ്കേതികവിദ്യകളെ ദുരന്ത നിവാരണത്തിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്നൊവേഷൻ എക്സ്‌പെഡിഷൻ (ഇവാഎക്സ്) എന്ന പ്ലാറ്റ്ഫോമും ഐ.ഇ.ഡി.സി സി.ഇ.ടിയും, കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ദുരന്തനിവാരണത്തെക്കുറിച്ച് സി.ഇ.ടിയിൽ സംഘടിപ്പിച്ച

തിരുവനന്തപുരം∙ ദുരന്ത നിവാരണത്തിന് ശാസ്ത്ര പരീക്ഷണങ്ങൾ കൂടുതലായി ആവശ്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നൂതന സാങ്കേതികവിദ്യകളെ ദുരന്ത നിവാരണത്തിനു പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്നൊവേഷൻ എക്സ്‌പെഡിഷൻ (ഇവാഎക്സ്) എന്ന പ്ലാറ്റ്ഫോമും ഐഇഡിസിസിഇടിയും, കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ദുരന്തനിവാരണത്തെക്കുറിച്ച് സിഇടിയിൽ സംഘടിപ്പിച്ച യംഗ് ഐഡിയ കോൺക്ലേവ് ഓൺ ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തനിവാരണം കേരളത്തിൽ ജനകീയമായ ഇടപെടലാണ്. പൊതുമരാമത്ത്-ടൂറിസം വകുപ്പുകൾ ചേർന്ന് രാജ്യത്ത് ആദ്യമായി ഒരു ഡിസൈൻ പോളിസി നടപ്പിലാക്കുന്നുണ്ട്. ഇതിലേക്ക് ജനങ്ങളുടെ അഭിപ്രായവും അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനം സൃഷ്ടിച്ച മാറ്റങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഇത്തരം കോൺക്ലേവുകൾക്ക് പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഷ് കന്യാകുമാരി, ഐഎൽഡിഎം, ഉദ്യമ, എസ്‌സിടി കോളേജ് ഒഫ് എൻജിനിയറിങ്, എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഫോർ വിമൺ, എനർജി മാനേജ്മെന്റ് സെന്റർ, കെ ഡിസ്ക്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുമായി സഹകരിച്ചാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. 750ലേറെ വിദ്യാർഥികൾ പങ്കെടുത്ത കോൺക്ലേവിൽ ദുരന്തനിവാരണത്തിനുള്ള വ്യത്യസ്ത ആശയങ്ങളുടെ ചർച്ച, പാനൽചർച്ചകൾ എന്നിവ നടന്നു.
കോളജ് പ്രിൻസിപ്പൽ ഡോ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ഇവാഎക്സ് ഫൗണ്ടർ എം.നൗഷാദ് അലി, ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്ഥാപകൻ ആർക്കിടെക്ട് ഡോ.ജി.ശങ്കർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഐ.ടി ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി എസ്.എസ്.ഗീതു, ട്രാവൻകൂർ ഏവിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡ്രോൺ എക്സ്പേർട്ടും ഡയറക്ടറുമായ എസ്.ആർ.അനൂപ്, ഐഎൽഡിഎം ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ആൻഡ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ഇ.മുഹമ്മദ് സഫീർ, നിഷ് പ്രോ-വൈസ് ചാൻസലർ ഡോ.എ.ഷജിൻ നാർഗുണം, കേരള സർവകലാശാല എൻവയോൺമെന്റൽ സയൻസ് വിഭാഗം മേധാവി പ്രൊഫ.സാബു ജോസഫ്, ലയോള കോളജ് സോഷ്യൽ സയൻസസ് ദുരന്തനിവാരണ വിഭാഗം മേധാവി ഡോ.ജ്യോതികൃഷ്ണൻ, കെ.സി.ബിപിൻ, ഷഫീദ് റാവുത്തർ, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ, പ്രഫ.ശ്യാംമോഹൻ, സിഇടി അസോഷ്യേറ്റ് പ്രഫ.സി.രാജു, ഡോ.വൈ.ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.