മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് കേടായി. ആശുപത്രി ഒപി ബ്ലോക്കിലെ പതിനൊന്ന് നമ്പർ ലിഫ്റ്റാണ് ദിവസങ്ങളായി കേടായി കിടക്കുന്നത്.മുൻപ് ചികിത്സ തേടി എത്തിയ ആൾ രണ്ടു ദിവസം കുടുങ്ങി കിടന്ന ലിഫ്റ്റാണിത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പ്രശ്നം പരിഹരിച്ചതായാണ് അധികൃതർ

തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് കേടായി. ആശുപത്രി ഒപി ബ്ലോക്കിലെ പതിനൊന്ന് നമ്പർ ലിഫ്റ്റാണ് ദിവസങ്ങളായി കേടായി കിടക്കുന്നത്. മുൻപ് ചികിത്സ തേടി എത്തിയ ആൾ രണ്ടു ദിവസം കുടുങ്ങി കിടന്ന ലിഫ്റ്റാണിത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പ്രശ്നം പരിഹരിച്ചതായാണ് അധികൃതർ അറിയിച്ചത്. അതിന് ശേഷം ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി നടത്തിയതായും അധികൃതർ പറഞ്ഞിരുന്നു.
ഇതിനിടെയാണ് പ്രധാന ബ്ലോക്കിലെ ലിഫ്റ്റ് കേടായിരിക്കുന്നത്. ആളു കയറാതിരിക്കാനായി ഇതിനു മുന്നിൽ ഒരു കസേര ഇട്ടിട്ടുണ്ട്. നേരത്തെ നടത്തിയ അറ്റകുറ്റപ്പണിയുടെ കുടിശിക നൽകാൻ ഉള്ളതാണ് പ്രശ്നം പരിഹരിക്കുന്നതിനു തടസ്സം. കഴിഞ്ഞ ജൂലൈയിലാണ് ഇതേ ലിഫ്റ്റിൽ തിരുമല സ്വദേശി രവീന്ദ്രൻ രണ്ടു ദിവസം കുടുങ്ങിയത്. സംഭവത്തിൽ മൂന്നു പേരെ സസ്പെൻഡ് ചെയ്തിരുന്നു.