പോത്തൻകോട് ∙ പഞ്ചായത്തിലെ പൊതു ചന്തയിൽ കുമിഞ്ഞുകൂടുന്ന ജൈവമാലിന്യത്തിനു പരിഹാരമായി ‘തുമ്പൂർമുഴി’ എയ്റോബിക് കംപോസ്റ്റ് പ്ലാന്റ് പ്രവർത്തനം തുടങ്ങി. ഹരിതകേരള മിഷന്റെ സഹായത്തോടെ 14 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമാണം. ഒരു മാസത്തിൽ 3 ടൺ ജൈവമാലിന്യം ഇവിടെ സംസ്കരിക്കാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ പഞ്ചായത്തിലെ പൊതു ചന്തയിൽ കുമിഞ്ഞുകൂടുന്ന ജൈവമാലിന്യത്തിനു പരിഹാരമായി ‘തുമ്പൂർമുഴി’ എയ്റോബിക് കംപോസ്റ്റ് പ്ലാന്റ് പ്രവർത്തനം തുടങ്ങി. ഹരിതകേരള മിഷന്റെ സഹായത്തോടെ 14 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമാണം. 

ഒരു മാസത്തിൽ 3 ടൺ ജൈവമാലിന്യം ഇവിടെ സംസ്കരിക്കാനാകും.  പ്ലാന്റിന്റെ ഉള്ളിലോ പരിസരത്തോ ദുർഗന്ധമുണ്ടാകില്ലെന്നതാണ് പ്രത്യേകത. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.അനിതകുമാരി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എസ്.അഭിൻ‍ദാസ്, എസ്.ശശികല, ഷാഹിദാ ബീവി, അംഗങ്ങളായ വർണ്ണലതീഷ്,ബിന്ദു സത്യൻ, എസ്.എസ്.പ്രവീൺ, കെ.പി.പുരുഷോത്തമൻ, ബി.ആർ.നീതു, സെക്രട്ടറി പി.കെ.മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.  

ADVERTISEMENT

മാതൃക ഇങ്ങനെ
‘തുമ്പൂർമുഴി’ എയ്റോബിക് കംപോസ്റ്റ് പ്ലാന്റിലെത്തിക്കുന്ന പഴം-പച്ചക്കറി- ഭക്ഷ്യാവശിഷ്ടങ്ങൾ  ഇനോക്കുലം ചേർത്ത് ഇളക്കുന്നതാണ് ആദ്യഘട്ടം. ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ച് വളമാക്കാൻ കഴിയുന്ന സൂക്ഷ്മാണു കൂട്ടായ്മയാണ് കംപോസ്റ്റിങ് ഇനോക്കുലം. ചകിരിച്ചോറിൽ കലർത്തിയ ഇനോക്കുലമാണ് ഉപയോഗിക്കുന്നത്.

ജൈവാവശിഷ്ടങ്ങളിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയും എന്നതുകൊണ്ടാണ് ചകിരിച്ചോർ ഉപയോഗിക്കുന്നത്. ജൈവമാലിന്യം തുമ്പൂർമുഴി അഴിക്കൂടുകളിൽ നിക്ഷേപിക്കുന്നു. തുറന്ന വേലിക്കൂടുകളിൽ വായു സമ്പർക്കത്തോടെ നടക്കുന്ന എയ്റോബിക് കംപോസ്റ്റിങ് രീതിയാണ് തുമ്പൂർമുഴി. ഇനോക്കുലം ചേർത്ത മാലിന്യം അടുക്കുകളായാണ്  ടാങ്കിൽ നിക്ഷേപിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഇളക്കിക്കൊടുക്കുകയും വേണം. മാലിന്യം ജൈവവളമായി മാറിയാൽ യന്ത്ര സഹായത്തോടെ അരിച്ചെടുക്കുന്നു. പുട്ടുപൊടി പരുവത്തിൽ ലഭിക്കുന്ന ഈ ജൈവവളത്തിന് അൽപം പോലും ദുർഗന്ധവും ഉണ്ടാകില്ല.

English Summary:

Pothankode Panchayat in Kerala, India, has implemented a sustainable solution to manage organic waste. The 'Thumburmuzhy' aerobic compost plant processes up to 3 tons of market waste monthly, converting it into odorless, high-quality fertilizer.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT