തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറ്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെൽ പതിച്ചതു പ്രധാന റോഡിലെ വ്യാപാരശാലയിലും യാത്രക്കാർക്കു സമീപവും. യൂത്ത് കോൺഗ്രസ് സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറ്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെൽ പതിച്ചതു പ്രധാന റോഡിലെ വ്യാപാരശാലയിലും യാത്രക്കാർക്കു സമീപവും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 36 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് സ്പെൻസർ ജംക്‌ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നിയമസഭയ്ക്കു സമീപം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. പിന്നാലെയാണ് ഒന്നര മണിക്കൂറോളം നീണ്ട സംഘർഷമുണ്ടായത്. 

ഉദ്ഘാടനത്തിനു പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും മുകളിലൂടെ ചാടാനും ശ്രമിച്ചു. പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. സമരം അവസാനിപ്പിക്കാത്തതിനെത്തുടർന്ന് ഒരു യൂണിറ്റ് ജലപീരങ്കി കൂടി എത്തിച്ച് വെള്ളം ചീറ്റിച്ച് പ്രവർത്തകരെ അകറ്റാൻ ശ്രമിച്ചു. ഇതിനിടെ, പൊലീസിനു നേരെ പ്രവർത്തകർ കല്ലും കുപ്പികളും കൊടികെട്ടിയ പൈപ്പുകളും വലിച്ചെറിഞ്ഞു. കൂട്ടത്തിൽ, റോഡിന്റെ മീഡിയനിൽ കായ്ച്ച കമ്പിളി നാരങ്ങയും പ്രവർത്തകർക്ക് ആയുധമായി. 

ADVERTISEMENT

ഇതിനിടെ പൊലീസ് കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. പ്രവർത്തകർക്കു നേരെ പ്രയോഗിച്ച 3 ഷെല്ലുകൾ ഉന്നംതെറ്റി പ്രധാന റോഡിനപ്പുറത്തെ വ്യാപാര ശാലയിലെ ചില്ലിലും റോഡിൽ വാഹനങ്ങളുമായി നിന്നവർക്കു സമീപത്തും പതിച്ചു. നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്നു പ്രവർത്തകർ പ്രധാന റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി. സംഘർഷത്തിലും കണ്ണീർ വാതക ഷെൽ, ജലപീരങ്കി പ്രയോഗങ്ങളിലുമായി 6 പ്രവർത്തകർക്കു പരുക്കേറ്റു. 

മുഖ്യമന്ത്രിയുടെ ശബ്ദമുയരുക സംഘപരിവാറിനു വേണ്ടി: രാഹുൽ
അടിയന്തര പ്രമേയ ചർച്ച നടക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി സഭയ്ക്കുള്ളിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ശബ്ദമുയരുക സംഘപരിവാറിനു വേണ്ടിയായിരിക്കുമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. യുഡിവൈഎഫ് നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആർഎസ്എസിന്റെ ഏറ്റവുമധികം ശാഖകൾ പ്രവർത്തിക്കുന്നത് സിപിഎമ്മിനുള്ളിലാണ്. കുറ്റകൃത്യം നടത്തിയവരുടെ മതം ചികഞ്ഞുപോകുന്ന സംഘപരിവാർ ശൈലി പിന്തുടരുന്നവരാണ് സിപിഎം. സ്വർണം കടത്തുന്നത് ഏതെങ്കിലും മത വിഭാഗമാണെങ്കിൽ ആ മതത്തിന്റെ പേര് സിപിഎം എന്നാണെന്നും രാഹുൽ ആരോപിച്ചു. മാഫിയ സർക്കാരിന്റെ തലവൻ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് അധ്യക്ഷത വഹിച്ച യുഡിവൈഎഫ് കൺവീനർ പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. കാരണഭൂതനല്ല, കാവിഭൂതമാണ് താനെന്നാണ് അദ്ദേഹം തെളിയിക്കുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ചോദ്യത്തിൽനിന്ന് ഒളിച്ചോടാനാകില്ലെന്നും ഫിറോസ് പറഞ്ഞു.

English Summary:

Tensions escalated in Thiruvananthapuram as a UDF Youth Coordination Committee protest demanding the Chief Minister's resignation descended into chaos, with clashes erupting between police and protestors.